ദിൽഷയെക്കാളും എനിക്കിഷ്ടം എന്റെ റോബിൻ മോനെയാണ്; നുണകൾ പറഞ്ഞാണ് ബ്ലെസ്ലി ബിഗ്ഗ്‌ബോസിൽ കയറിയത്… | Lakshmi Priya About Dilrob And Blesslee

Lakshmi Priya About Dilrob And Blesslee : ബിഗ്ഗ്‌ബോസ് ഷോ നൂറ് ദിവസം പിന്നിട്ടു, ഷോ അവസാനിച്ചു….എന്നിട്ടും തീരാതെ ബിഗ്‌ബോസ് വിഷയങ്ങളും വിവാദങ്ങളും. ഷോയിൽ നാലാം സ്ഥാനത്തെത്തിയ ലക്ഷ്മിപ്രിയയുടെ ആദ്യപ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘ബ്ലെസ്ലി എന്ന മത്സരാർത്ഥി എന്നെ ഏറെ വേദനിപ്പിച്ചു. ബിഗ്ഗ്‌ബോസ് ഷോ കഴിയുമ്പോൾ ഗെയിം മൊത്തത്തിൽ അവസാനിപ്പിച്ചുതന്നെയാണ് തിരിച്ചുപോരുന്നത്, പക്ഷെ ഇപ്പോഴും മനസിനെ വേട്ടയാടുന്നത് ആ ഒരു കാര്യം മാത്രമാണ്.

ഒരു സ്ത്രീയെയും എന്ത് ഗെയിമിന്റെ പേരിലാണെങ്കിലും ഒരാൾ ഇത്തരത്തിൽ ക്രൂരമായി വേദനിപ്പിക്കരുത്. ഷോയിലേക്ക് വന്ന സമയത്ത് ഒരുപാട് തെറ്റിദ്ധാരണകൾ പരത്തിയാണ് ബ്ലെസ്ലി എത്തിയത്. താൻ എന്തൊക്കെയോ ആണെന്ന് പ്രേക്ഷകരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള ഒരു രംഗപ്രവേശം. എന്നാൽ ബ്ലെസ്ലി എന്ന മത്സരാർത്ഥിയുടെ മുഖം മൂടി പൂർണ്ണമായും അഴിഞ്ഞുവീഴുന്നതാണ് നമ്മൾ കണ്ടത്. വെറും പി ആർ വർക്ക് കൊണ്ട് മാത്രം നൂറ് ദിവസങ്ങൾ ബിഗ്ഗ്‌ബോസ് വീട്ടിൽ പിടിച്ചുനിൽക്കുകയായിരുന്നു ബ്ലെസ്ലി.

Lakshmi Priya About Dilrob And Blesslee
Lakshmi Priya About Dilrob And Blesslee

ഇനിയെങ്കിലും ബിഗ്ഗ്‌ബോസ് ഇത്തരത്തിലുള്ള ആൾക്കാർ ഷോയിൽ വന്നുപെടാതിരിക്കാൻ ശ്രദ്ധിക്കണം.” ഡോക്ടർ റോബിനെക്കുറിച്ചും ലക്ഷ്മിപ്രിയ മനസ് തുറക്കുന്നുണ്ട്. “ദിൽഷയെക്കാളും എനിക്കിഷ്ടം എന്റെ റോബിൻ മോനെയാണ്….ആ വീട്ടിൽ മറ്റാരേക്കാളും റോബിനെ മനസിലാക്കിയത് ഞാനാണ് എന്ന് എനിക്കുറപ്പാണ്. ആദ്യം തന്നെ ഞാൻ റോബിനോടും ദിൽഷയോടും പറഞ്ഞിരുന്നു, പുറത്തിറങ്ങുമ്പോൾ നിങ്ങൾ പരസ്പരം മനസ് തുറന്ന് സംസാരിക്കണം…

അപ്പോൾ രണ്ട് പേർക്കും ഒരേപോലെ ഇഷടമുണ്ടെങ്കിൽ, അത് പ്രണയമെങ്കിൽ ഒന്നാകുക, അല്ലെങ്കിൽ ബെസ്റ്റ് ഫ്രണ്ട്സായി തുടരുക”. ദിൽഷയുടെ വിജയത്തെക്കുറിച്ച് ലക്ഷ്മിപ്രിയ പറയുന്നതിങ്ങനെ. “ദിൽഷ പൂർണ്ണമായും അർഹയാണ് എന്ന് പറയാൻ പറ്റില്ല. പൂർണമായും നമ്മുടെ വ്യകതിത്വത്തെ ആദ്യം മുതൽ അവസാനം വരെ തുറന്നുകാട്ടിയവരാകണം ഷോയുടെ വിന്നർ ആകേണ്ടത്. എന്നിരുന്നാലും ദിൽഷ മിടുക്കിയാണ്. ഞാൻ അവളുടെ ചേച്ചിയമ്മയാണ്.”