‘മലയാളികൾക്ക് ഏറെ പ്രിയങ്കരം ഈ സുന്ദരിയെ’ 😍😍 “ലക്ഷ്മി നക്ഷത്ര”യുടെ പുത്തൻ വിശേഷങ്ങൾ…!!!

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസിൽ ഇടം പിടിച്ച പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ്. ലക്ഷ്മി നക്ഷത്ര അഥവാ ആരാധകരുടെ സ്വന്തം ചിന്നു. റേഡിയോ ജോക്കി ആയി എത്തിയ ലക്ഷ്മി പിന്നീട് ടെലിവിഷൻ അവതാരിക ആവുകയായിരുന്നു.

സംസാര ശൈലിയും അവതരണ രീതിയുമെല്ലാം താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തു. മിനി സ്‌ക്രീനിലെന്ന പോലെ തന്നെ സോഷ്യൽ മീഡിയകളിലും നിറഞ്ഞ സാന്നിധ്യമാണ് ലക്ഷ്മി. തൃശൂർക്കാരിയായ ലക്ഷ്മിയുടെ വീട്ടിൽ അച്ഛനും അമ്മയും ആണ് ഉള്ളത്.

ടെലിവിഷനിലേതു പോലെ തന്നെ കുട്ടിത്തം വിട്ടുമാറാത്ത ഒരു നാടൻ നാട്ടുമ്പുറത്തുകാരിയാണ് താരം. അവതരണത്തിലെന്ന പോലെ പാട്ടുകളോട് ഏറെ പ്രിയമുള്ള ആൾ കൂടിയാണ് ലക്ഷ്മി. പാടുന്ന പാട്ടുകൾ ആരാധകരുമായി പങ്കു വെക്കാനും മറക്കാറില്ല.

ടമാർ പടാൻ, സ്റ്റാർ മാജിക് മുതലായ ഷോകളിലാണ് താര൦ കൂടുതൽ ശ്രദ്ധ നേടിയത്. കേരള സ്കൂൾ കലോത്‌സവത്തിൽ നിരവധി സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. വി ചാനൽ സംപ്രേക്ഷണം ചെയ്യുന്ന ഡ്യൂ ഡ്രോപ്‌സ് എന്ന പരിപാടിയിൽ അവതാരിക ആയി എത്തിയതും ലക്ഷ്മിയുടെ ജീവിതത്തിലെ നാഴികക്കല്ലാണ്. credit :