
ചന്ദ്ര നിലാവ് പോലെ തിളങ്ങി ലക്ഷ്മി നക്ഷത്രയും കുഞ്ഞ് ഹന്നയും; ഉപ്പയുടെ ഭാഗ്യ കുട്ടിയും ദുന്യാവിലെ സമ്പത്തുമാണ് ഈ മിടുക്കി… | Lakshmi Nakshathra Perunnal With Hanna saleem And Saleem Kodathoor Malayalam
Lakshmi Nakshathra Eid With Hanna Saleem Kodathoor : മലയാളികളുടെ പ്രിയപ്പെട്ട ചിന്നുവാണ് ലക്ഷ്മി നക്ഷത്ര. ടി വി അവതാരികയും മോഡലുമായ ലക്ഷ്മി നക്ഷത്ര ഒട്ടനവധി സ്റ്റേജ് ഷോകളിലും പരിപാടികളിലും അവതാരികയായി വന്നിട്ടുണ്ട്. ധാരാളം ആരാധകരുള്ള ലക്ഷ്മിയുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. ഇത് ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്മിക്ക് സ്വന്തമായി ഒരു യൂ ട്യുബ് ചാനലും ഉണ്ട്. ഇപ്പോൾ ഏറ്റവും പുതിയതായി ലക്ഷ്മി നക്ഷത്രയുടെ ഈദ് വിശേഷങ്ങളാണ് യൂ ട്യുബിലൂടെ പുറത്ത് വന്നിരിക്കുന്നത്.
തൻ്റെ ആരാധികയായ ഒരു കുട്ടിയും ഒത്താണ് ലക്ഷ്മി ഈ വർഷം തൻ്റെ ഈദ് ആഘോഷിച്ചത്. പ്രശസ്ത മാപ്പിള പാട്ട് ഗായകൻ സലിം കോടത്തൂരിൻ്റെ മകൾ ഹന്നയാണ് ലക്ഷ്മിയുടെ കടുത്ത ആരാധികയായ ഈ കുട്ടി. താൻ ലക്ഷ്മിയുടെ കടുത്ത ആരാധികയാണ് എന്ന് വോയ്സ് മെസ്സേജ് ലക്ഷ്മിക്ക് അയച്ചാണ് ഹന്ന തൻ്റെ ഇഷ്ടം അറിയിച്ചത്. എങ്കിൽ തന്നെ ഇത്രയും സ്നേഹിക്കുന്ന ഹന്ന മോളെ നേരിട്ട് കാണാനും പെരുന്നാൾ വിശേഷങ്ങൾ അറിയാനും ലക്ഷ്മിയും പുറപ്പെട്ടു.
ഹന്നയ്ക്ക് സർപ്രൈസ് കൊടുത്തു കൊണ്ടാണ് ലക്ഷ്മി വീട്ടിലേക്ക് കയറി ചെന്നത്. ശേഷം സലിം കോടത്തൂരും കുടുംബവുമായി ഒരു സായാഹ്നം പങ്കിടുക ആയിരുന്നു ലക്ഷ്മി. ലക്ഷ്മിയുടെ സ്റ്റാർ മാജിക് ഷോയിലെ അവതരണം കണ്ടിട്ടാണ് ഹന്നയ്ക്ക് ആരാധന തോന്നിയത്. പിന്നീട് ഉപ്പയായ സലീമിനോട് നമ്പർ ആവശ്യപ്പെടുകയായിരുന്നു ഹന്ന. ഹന്നയുടെ മനോഹര ഗാനം വ്ലോഗിൻ്റെ ആകർഷക ഘടകം തന്നെ ആയിരുന്നു.
ഹന്നയ്ക്ക് ഒരു സമ്മാന പൊതിയും കൊണ്ടാണ് ലക്ഷ്മി തനിക്ക് പ്രിയപ്പെട്ട ആരാധികയെ കാണാൻ വന്നത്. വളരെ ഭംഗിയുള്ള ഒരു മെർമെയ്ഡ് പാവയായിരുന്നു ലക്ഷ്മി ഹന്നയ്ക്ക് സമ്മാനിച്ചത്. ശേഷം വളരെ സമയം കുടുംബവുമൊത്ത് സമയം ചിലവഴിക്കുകയുണ്ടായി. കൂടാതെ എല്ലാവരും ഒന്നിച്ചിരുന്ന് അവസാന നോമ്പ് മുറിക്കൽ ചടങ്ങും നടത്തി. ഒടുവിൽ സലിം കോടത്തൂരും എല്ലാ കുടുംബാംഗങ്ങളും ചേർന്ന് ഒരു ഈദ് ഗാനം ആലപിച്ചാണ് വ്ലോഗ് അവസാനിപ്പിച്ചത്.