ചരിത്രപ്രസിദ്ധമായ ക്രിക്കറ്റ് മത്സരത്തിന്റെ കഥ പറഞ്ഞ ചിത്രം ‘ ലഗാൻ’; ഇന്ത്യക്കാരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുകയാണ്… | Lagan Movie Review In Malayalam

Lagan Movie Review In Malayalam : ഇന്ത്യ ഇന്ന് ക്രിക്കറ്റ്റിന്റെ തലപ്പത്ത് എത്തിനിൽകുമ്പോൾ ക്രിക്കറ്റ്‌ എന്ന വിനോദം എങ്ങനെ ഇന്ത്യക്കാരുടെ മനസ്സിൽ ഇടം നേടി എന്നതിന്റെ ഭാവന പൂർണമായ ഒരാവിഷ്ക്കാരമാണ് ലഗാൻ.2001 ൽ ആണ് ചിത്രം തീയറ്ററുകളിൽ എത്തിയത്.ഇന്ത്യൻ സിനിമ ചരിത്രത്തിൽ പുതിയൊരു അധ്യായം തന്നെ എഴുതിചേർത്ത ആമിർ ഖാൻ നായകനായ ബോളിവുഡ് സിനിമയാണ് ലഗാൻ. സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പുള്ള ഇന്ത്യയിൽ നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിന്‍റെ കഥ പറഞ്ഞാണ് സിനിമാ പ്രേമികളുടെ ഹൃദയത്തിൽ സ്‌പോർട്‌സ് സിനിമ ഗണത്തിൽ പെടുന്ന ‘ലഗാൻ ‘ എന്ന ചിത്രം കയറിക്കൂടിയത്.

ക്രിക്കറ്റിന്‍റെ ജന്മദേശക്കാരായ ഇംഗ്ലണ്ടുകാരോട് നികുതി പിരിവിന്‍റെ പേരില്‍ വെല്ലുവിളിച്ച് ജീവിതത്തില്‍ ആദ്യമായി ക്രിക്കറ്റ് കളിക്കുന്ന ഒരു ഉത്തരേന്ത്യന്‍ ഗ്രാമം.ഭാഷാവ്യത്യാസമില്ലാതെ ആ പോരാട്ടത്തിന്‍റെ കഥ രാജ്യം മുഴുവന്‍ ഏറ്റെടുക്കുകയായിരുന്നു.ആ വർഷം ലഗാൻ വാരിക്കൂട്ടിയത് എട്ട് ദേശീയ അവാർഡുകളും- മികച്ച കൊറിയോഗ്രഫി, മികച്ച ജനപ്രിയ ചിത്രം, മികച്ച പിന്നണി ഗായകൻ, മികച്ച ഗാനരചയിതാവ്, മികച്ച വസ്ത്രാലങ്കാരം, മികച്ച കലാസംവിധാനം എന്നിങ്ങനെ ദേശീയ അവാർഡുകളാണ്.

അതോടൊപ്പം മികച്ച വിദേശ ഭാഷ സിനിമക്കുള്ള ഓസ്‌കർ നോമിനേഷനും ലഗാൻ നേടി എടുത്തു. ഇതിനെല്ലാം പുറമേ എട്ട് ഫിലിം ഫെയർ അവാർഡുകളും ലഗാനെ തേടിയെത്തിയിരുന്നു. ചിത്രം ആമിർ ഖാന്‍റെ ആദ്യ നിർമ്മാണ സംരഭമായിരുന്നു. 2001 ല്‍ റിലീസ് ചെയ്ത ചിത്രം അശുതോഷ് ഗോവരിക്കർ ആണ് സംവിധാനം ചെയ്തത്.

ചിത്രത്തിൽ നായികയായെത്തിയത് ഗ്രേസി സിങായിരുന്നു.’ഭുവൻ’ പടനയിച്ച ആ ക്രിക്കറ്റ് സംഘവും അവരുടെ ത്രസിപ്പിക്കുന്ന വിജയവും വർഷം 20 കഴിഞ്ഞെങ്കിലും ഇന്ത്യൻ സിനിമാ പ്രേമികളുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ അത്രമേൽ വിസ്മരിക്കാൻ പറ്റാത്തൊരു ഏടായിട്ടാണ് ലഗാൻ എന്ന ചിത്രത്തെ സിനിമ പ്രേമികൾ കാണുന്നത്.

Rate this post