സ്വാന്തനത്തിനു അപ്പു പുറത്താക്കിയ ലച്ചു അപ്പച്ചി നേരെ പോയത് എവിടേക്കാണെന്നു കണ്ടോ..!?😮😮 അപേക്ഷയുമായി സരിത…👆👆

സ്വാന്തനത്തിനു അപ്പു പുറത്താക്കിയ ലച്ചു അപ്പച്ചി നേരെ പോയത് എവിടേക്കാണെന്നു കണ്ടോ..!?😮😮 അപേക്ഷയുമായി സരിത… കുടുംബപ്രക്ഷകരുടെ മനം കവരുന്ന പരമ്പരയാണ് സാന്ത്വനം. പ്രായഭേദമെന്യേ ഏവരെയും ടെലിവിഷൻ സ്‌ക്രീനിന് മുന്നിൽ പിടിച്ചിരുത്തിയ പരമ്പര റേറ്റിങ്ങിലും വിപ്ലവം തീർക്കുകയായിരുന്നു. സീരിയലിന്റെ കഴിഞ്ഞ കുറച്ച് എപ്പിസോഡുകൾ സമ്പന്നമായത് ലച്ചു അപ്പച്ചി എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു. അമരാവതിയിലെ തമ്പിയുടെ സഹോദരിയാണ് ലച്ചു എന്ന രാജലക്ഷ്മി.

സാന്ത്വനം വീട്ടിൽ താമസമാരംഭിച്ച ലച്ചു ആ വീടിന്റെ ഐക്യവും കെട്ടുറപ്പും നശിപ്പിക്കാൻ തന്നെയായിരുന്നു പ്ലാനിട്ടത്. എന്നാൽ ഏറ്റവുമൊടുവിൽ അപ്പു ലച്ചുവിനെ സാന്ത്വനത്തിൽ നിന്നും പുറത്താക്കുക തന്നെ ചെയ്തു. നടി സരിത ബാലകൃഷ്ണനാണ് ലച്ചു എന്ന കഥാപാത്രമായി പ്രേക്ഷകർക്ക് മുൻപിലെത്തിയത്. വർഷങ്ങളായി അഭിനയരംഗത്ത് സജീവമായ സരിത ലച്ചു എന്ന കഥാപാത്രത്തിൽ മിന്നിത്തിളങ്ങി. സാന്ത്വനം വീടിന്റെ സമാധാനം തകർത്തുകൊണ്ടിരുന്ന ലച്ചു അപ്പച്ചിയെ എച്ചി അപ്പച്ചിയെന്ന പേരിട്ടാണ് പ്രേക്ഷകർ വിളിച്ചിരുന്നത്.

കൊറോണയെക്കാളും ഭീകരമായ എച്ചി അപ്പച്ചിയെന്ന വൈറസിനെ എത്രയും പെട്ടെന്ന് പറഞ്ഞുവിടണമെന്ന് പ്രേക്ഷകർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് സരിത തന്നെ തന്റെ ചാനലിലൂടെ നേരിട്ടത്തി സംസാരിച്ചിരുന്നു. ലച്ചു അപ്പച്ചി സാന്ത്വനത്തിൽ നിന്ന് പോകണമെന്നാണ് തന്റെ ആഗ്രഹമെന്നും എന്നെ പറഞ്ഞുവിട്ടോളൂ എന്ന് സംവിധായകനോട് പറഞ്ഞിട്ടുണ്ടെന്നും സരിത വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ലച്ചു എന്ന കഥാപാത്രം പടിയിറങ്ങിയതോടെ വിശേഷങ്ങൾ പങ്കുവെച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സരിത.

കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ലച്ചു. ശിവാഞ്ജലി പ്രണയം സ്‌ക്രീനിൽ മാത്രം കണ്ടിരുന്ന താൻ അത്‌ നേരിൽ കണ്ടു. എത്ര ക്യൂട്ട് ആണ് അവരുടെ അഭിനയം. ലച്ചു അപ്പച്ചിയുടെ സാന്ത്വനത്തിലെ സീൻ കഴിഞ്ഞപ്പോൾ പൊട്ടിച്ചിരിയോടെ ബന്ധുക്കൾ പലരും വിളിച്ചു. ഞങ്ങൾക്ക് സന്തോഷമായി എന്നാണ് അവരൊക്കെയും പറഞ്ഞത്. ഇനി ഈ വഴിക്ക് വന്നുപോകരുത് എന്ന് പറഞ്ഞ ആരാധകനോട് സരിത പരിഭവം പറഞ്ഞു. അങ്ങനെയൊക്കെ പറയുന്നത് ശരിയാണോ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. എന്റെ ജോലിയല്ലേ പോയത് എന്നായിരുന്നു താരത്തിന്റെ മറുചോദ്യം.