ലൊക്കേഷനിൽ മീൻ വെട്ടി ലച്ചു അപ്പച്ചി..!!😱😱 സാന്ത്വനം വീട്ടിൽ ഒരു പാത്രം പോലും കഴുകാത്ത ലച്ചു അപ്പച്ചിക്ക് ഇത് എട്ടിന്റെ പണി…🤣😂

ലൊക്കേഷനിൽ മീൻ വെട്ടി ലച്ചു അപ്പച്ചി..!!😱😱 സാന്ത്വനം വീട്ടിൽ ഒരു പാത്രം പോലും കഴുകാത്ത ലച്ചു അപ്പച്ചിക്ക് ഇത് എട്ടിന്റെ പണി…🤣😂 പ്രേക്ഷകർക്ക് ഏറെ പ്രിയപ്പട്ട താരമാണ് നടി സരിത ബാലകൃഷ്ണൻ. സാന്ത്വനം എന്ന ഹിറ്റ് പരമ്പരയിൽ ലച്ചു അപ്പച്ചി എന്ന കഥാപാത്രമായാണ് ഇപ്പോൾ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സാന്ത്വനം കുടുംബത്തെ തകർത്തെറിയാൻ വരുന്ന വില്ലത്തിയാണ് രാജലക്ഷ്മി എന്ന ലച്ചു അപ്പച്ചി. പ്രേക്ഷകർക്കെല്ലാം ലച്ചു അപ്പച്ചിയോട് ഇപ്പോൾ വെറുപ്പാണ്. എന്നാൽ ലച്ചു അപ്പച്ചിയായെത്തുന്ന സരിതയെ പ്രേക്ഷകർക്കെല്ലാം എറെയിഷ്ടമാണ്.

മുന്നേയും നെഗറ്റീവ് കഥാപാത്രങ്ങൾ മിനിസ്ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന താരം കൂടിയാണ് സരിത. ഹാസ്യം ഇത്രയും ലളിതമായി കൈകാര്യം ചെയ്യുന്ന സരിത താൻ ചെയ്യുന്ന വേഷം അതേതായാലും പൂർണമായും ഉൾക്കൊണ്ടുകൊണ്ട് അവതരിപ്പിക്കുന്ന ഒരു ആർട്ടിസ്റ്റ് കൂടിയാണ്. ഇപ്പോഴിതാ ഷൂട്ടിംഗ് ലൊക്കേഷനിൽ മീൻ വെട്ടുന്ന സരിതയുടെ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുക്കുന്നത്.

സീനിന് വേണ്ടി തന്നോട് മീൻ വെട്ടാൻ പറഞ്ഞെന്നും എന്നാൽ ഷൂട്ട് കഴിഞ്ഞപാടെ മീൻ മുഴുവൻ തന്നെ ഏൽപ്പിച്ച് എല്ലാവരും കടന്നുകളഞ്ഞു എന്നുമാണ് സരിത പരാതി പറയുന്നത്. സംവിധായൻ പോലും തിരിഞ്ഞുനോക്കാതെ പോയിക്കളഞ്ഞല്ലോ എന്നാണ് താരം ചിരിയടക്കിപ്പിടിച്ച് പറയുന്നത്. പ്രിയങ്കരി എന്ന സീരിയലിന്റെ ലൊക്കേഷനിൽ നിന്നുള്ള വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മീൻ വെട്ടാൻ തനിക്ക് അറിയാവുന്നത് കൊണ്ട് ഇത് അത്ര ബുദ്ധിമുട്ടുള്ള ടാസ്ക് അല്ല എന്ന് സരിത പറയുന്നുണ്ട്.

മുഴുവൻ വെട്ടിക്കൊടുത്താൽ ഉപയോഗിക്കാമല്ലോ എന്ന് കരുതിയാണ് താൻ ഇത് വെട്ടിക്കൊണ്ടിരിക്കുന്നതെന്നാണ് സരിത വിഡിയോയിൽ പറഞ്ഞിരിക്കുന്നത്. എന്തായാലും പ്രിയങ്കരിയുടെ ലൊക്കേഷനിൽ മീൻ വെട്ടുന്ന ലച്ചു അപ്പച്ചി സാന്ത്വനം വീട്ടിൽ വന്നിട്ട് ഒരു പാത്രം പോലും കഴുകി വെക്കുന്നത് കണ്ടിട്ടില്ലല്ലോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എത്രയും പെട്ടെന്ന് ലച്ചു അപ്പച്ചിയെ സാന്ത്വനം വീട്ടിൽ നിന്ന് പറഞ്ഞുവിടണമെന്നും സാന്ത്വനം ആരാധകർ ആവശ്യപ്പെടുന്നുണ്ട്.