അഖിൽ മടങ്ങിയെത്തി; അഖിലിനെ പുറത്താക്കിയ യഥാർത്ഥകാരണം ഇതാണ്… | Kutti Akhil Bigg Boss News Malayalam

Kutti Akhil Bigg Boss News Malayalam : അഖിൽ മടങ്ങിയെത്തി… വിമാനത്താവളത്തിൽ അഖിലിനെ സ്വീകരിക്കാൻ ഉറ്റസുഹൃത്തുക്കൾ… പ്രതീക്ഷിച്ചതുപോലെ അഖിലിനെ കാണാൻ സുചിത്ര വന്നില്ല… കാരണം ഇങ്ങനെ!!! അപ്പോൾ എല്ലാം ഒരു നാടകമാണല്ലേ എന്ന് പ്രേക്ഷകരും… അഖിലിനെ പുറത്താക്കിയ യഥാർത്ഥകാരണം ഇതാണ്…അങ്ങനെ അഖിലും തിരികെ വന്നു. ബിഗ്ഗ്‌ബോസ് ഷോയിൽ നിന്നും എഴുപത്തിയേഴാം ദിനം പുറത്തായ മത്സരാർത്ഥി കുട്ടി അഖിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ സ്വീകരിക്കാൻ കാത്തുനിന്നത് ഉറ്റസുഹൃത്തുക്കൾ.

തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 77 ദിവസങ്ങൾ കഴിഞ്ഞു എന്നുപറഞ്ഞുകൊണ്ടാണ് അഖിൽ ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നും പടിയിറങ്ങിയത്. എന്നാൽ ഉറ്റസുഹൃത്തുക്കളെല്ലാം അഖിലിനെ വരവേൽക്കാൻ എയർപോർട്ടിൽ എത്തിയപ്പോഴും ഒരാളെ മാത്രം കണ്ടില്ല. സുചിത്ര എവിടെ? അതാണ് പ്രേക്ഷകരുടെ ചോദ്യം. തിരുവനന്തപുരത്ത് തന്നെയാണ് സുചിത്രയും താമസം. എന്നിട്ടും സുചിത്ര എന്താണ് അഖിലിനെ സ്വീകരിക്കാൻ എത്താതിരുന്നത് എന്നാണ് പലരുടെയും ചോദ്യം. സുചിത്രയുടെ സ്നേഹവും കരുതലും പ്രത്യേക അടുപ്പവുമെല്ലാം ബിഗ്ഗ്‌ബോസ് വീടിനകത്തുള്ള ഒരു നാടകം മാത്രമായിരുന്നോ എന്നും ചിലർ ചോദിക്കുന്നുണ്ട്.

Kutti Akhil Bigg Boss News Malayalam
Kutti Akhil Bigg Boss News Malayalam

കഴിഞ്ഞ ആഴ്ച്ച അഖിലിന് പറ്റിയ ആ അബദ്ധം… അതാണോ ഇങ്ങനെയൊരു വിധിയിലേക്ക് അഖിലിനെ എത്തിച്ചതെന്നും പ്രേക്ഷകർ ചർച്ച ചെയ്യുന്നുണ്ട്. റിയാസിനെ അനുകൂലിച്ചാണ് അഖിൽ നോമിനേഷൻ എപ്പിസോഡിൽ സംസാരിച്ചത്. ” റോബിൻ റിയാസിനെ അടിച്ചത് ഞാൻ കണ്ടതാണ്. അടിക്കുന്ന സമയത്ത് ഒരു ശ്വാസ്സതടസവും ഉണ്ടായിരുന്നില്ല. ശ്വാസ്സതടസം വരുന്ന ഒരാളെ കണ്ടാൽ തന്നെ മനസിലാകും. റിയാസിനെ തല്ലുമ്പോൾ റോബിൻ ഫിസിക്കലി ഓക്കേ ആയിരുന്നു. ” റോബിനെതിരെയുള്ള അഖിലിന്റെ വാക്കുകൾ റോബിൻ ആരാധകരെ വെല്ലുവിളിക്കുന്നതിന് തുല്യമായിരുന്നു.

എന്തായാലും അഖിൽ നാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോൾ. കോമഡി ഷോകളിലൂടെയാണ് കുട്ടി അഖിലിനെ ഏവർക്കും പരിചയം. കോമഡി റോളുകളിൽ മാത്രം കണ്ടിട്ടുള്ള അഖിലിന്റെ മറ്റൊരു രൂപം തന്നെയാണ് ബിഗ്ഗ്‌ബോസ്സിൽ നമ്മൾ കണ്ടത്. ബിഗ്ഗ്‌ബോസ് വീട്ടിനകത്ത് സൂരജ് അഖിലിന്റെ ഉറ്റചങ്ങാതിയായിരുന്നു. സൂരജ് വിജയിയായി കാണണമെന്ന് പറഞ്ഞാണ് അഖിൽ മടങ്ങിയത്. പലപ്പോഴും മറ്റുള്ളവരെ അസൂയപ്പെടുത്തുന്ന ഒരു സൗഹൃദമായിരുന്നു ഇവരുടേത്.