കുറുംതോട്ടിയുടെ ഔഷധ ഗുണങ്ങള്‍ അറിയാമോ ? വീഡിയോ കാണാം.!!

ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കുറുന്തോട്ടി. പോഷകഗുണങ്ങളാൽ സമ്പന്നമാണ് ഈ സസ്യം. വാതരോഗങ്ങൾക്കുള്ള നല്ലൊരു മരുന്നാണിത്. വാതരോഗങ്ങൾ മാറുന്നതിനുള്ള എല്ലാ ഔഷധങ്ങളിലും കുറുന്തോട്ടി ചേർക്കാറുണ്ട്.

ഇതിൻറെ വേര് തിളപ്പിച്ച വെള്ളം ധാര കൊള്ളുകയാണെങ്കിൽ കാലുവേദന, തലവേദന ഇവക്കാശ്വാസം കിട്ടും. അസ്ഥിസ്രാവമുള്ളവർക്ക് ഇത് വളരെ ഗുണം ചെയ്യും. കുറുന്തോട്ടി കഷായം 75 മില്ലി വീതം ദിവസവും രണ്ടുനേരം കഴിച്ചാൽ അസ്ഥിസ്രാവത്തിന് ശമനം കിട്ടും.

ഹൃദയാരോഗ്യത്തിന് ഉത്തമമായ നാട്ടുവൈദ്യമാണ് കുറുന്തോട്ടി. ഇതു സമൂലം തിളപ്പിച്ചു കുടിയ്ക്കുന്നതു ഗുണം നല്‍കും. ഹൃദയ പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താന്‍ ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണ് ഇത്. ശരീരത്തിനു പ്രതിരോധ ശേഷി നല്‍കാനും മികച്ച ഒരു മരുന്നാണിത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി AYUR DAILY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.