വെറും 20 രൂപ ചിലവിൽ കേക്കും, ക്രീമും വീട്ടിൽ തന്നെ എളുപ്പം ഉണ്ടാക്കാം 👌😋 ബേക്കറിയിൽ കിട്ടുന്ന കേക്ക് കുറഞ്ഞ ചിലവിൽ ആർക്കും ഉണ്ടാക്കാം 👌😋

വെറും 20 രൂപ ചിലവിൽ കേക്കും, ക്രീമും വീട്ടിൽ തന്നെ എളുപ്പം ഉണ്ടാക്കാം. ബേക്കിംഗ് ടൂൾസ് ഒന്നും വേണ്ട, കേക്ക് ടിൻ, ഓവൻ, ബീറ്റർ ഒന്നും വേണ്ട.. വിലകൊടുത്തു വാങ്ങാതെ വീട്ടിൽ തന്നെ ഒരു മിനുട്ടിൽ ക്രീമും ഉണ്ടാക്കാം. ബേക്കറിയിൽ കിട്ടുന്ന പോലെ ടേസ്റ്റി കേക്ക്. കുറഞ്ഞ ചിലവിൽ ഉണ്ടാക്കാം…

എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. അതിനായി ഒട്ടും നനാവില്ലാതെ വേണം പത്രങ്ങൾ എല്ലാം എടുക്കാൻ. പൊടിച്ച പഞ്ചസാര, മുട്ട, വാനില എസ്സെൻസ്, പാൽ, സൺഫ്ലവർ ഓയിൽ എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുത്തിനു ശേഷം മാറ്റി വെക്കാം.

ഈ മിക്സിൽ മൈദയും ബേക്കിംഗ് സോഡയും ഒരു നുള്ളു ഉപ്പും കൂടി നന്നായി ചേർത്തടുക്കാം. ഇഡലി പാത്രത്തിൽ ഒരു തട്ട് വെച്ച് 30 മിനിറ്റ് വേവിക്കാം. ക്രീം ഉണ്ടാക്കാനായി ഡാൽഡ എടുത്ത് നന്നായി മിക്സ് ചെയ്താൽ നല്ലപോലെ സോഫ്റ്റ് ആയി വരും. അതിലേക്കു പൊടിച്ച പഞ്ചസാര കൂടി ചേർത്ത് കൊടുക്കാം.

ഇതിലേക്ക് വാനില എസ്സെൻസ് കൂടി ചേർത്തിളക്കണം.സോഫ്റ്റ് ആയ ക്രീം റെഡി. ഇനി കേക്ക് 2 ലെയർ ആയി മുറിചെടുക്കാം. ലെയറിനു മുകളിൽ ഷുഗർ സിറപ്പും ക്രീമും പുരട്ടിയതിന് ശേഷം വീണ്ടും അടുത്ത ലെയർ വെച്ച് ഇതേ രീതി ചെയ്യാം. മുകളിൽ ക്രീം കൂടി തേച്ചു കൊടുത്തു ആവശ്യമെങ്കിൽ ചെറിയോ ചോക്ലേറ്റോ കൊണ്ട് ഡെക്കറേറ്റ് ചെയ്യാം. എളുപ്പത്തിൽ സൂപ്പർ ടേസ്റ്റി ആയ കേക്ക് റെഡി. credit : ians kannur kitchen

റവ കൊണ്ടൊരു അടിപൊളി ഇഡലി :