ജീവിതത്തിലെ വലിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് ചാക്കോച്ചൻ..!! പരസ്പരം മധുരം നുകർന്ന് ചാക്കോച്ചനും പ്രിയയും… | Kunjacko Boban Biggest Happiness In Life Malayalam
Kunjacko Boban Biggest Happiness In Life Malayalam : ഫാസിൽ സംവിധാനം ചെയ്ത 1997 മാർച്ച് 26-ന് തിയ്യറ്ററുകളിലെത്തിയ ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിലൂടെയാണ് കുടുംബ പ്രേക്ഷരുടെ ഇഷ്ട നായകനായ കുഞ്ചാക്കോ ബോബൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നായക വേഷത്തിൽ അരങ്ങേറ്റം കുറിച്ച സിനിമ വലിയ ബോക്സ് ഓഫീസ് വിജയം നേടുകയും, അനിയത്തിപ്രാവിലെ സുധി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഹൃദയത്തിലേറ്റുകയും ചെയ്തതോടെ, കുഞ്ചാക്കോ ബോബൻ മലയാള സിനിമ ഇൻഡസ്ട്രിയിലെ ഭാഗ്യ നക്ഷത്രമായി.
ഇന്ന് (മാർച്ച് 26), മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിൽ, പിൽക്കാലത്ത് മലയാളികളുടെ സ്വന്തം ചാക്കോച്ചനായി മാറിയ കുഞ്ചാക്കോ ബോബൻ എന്ന നടൻ അവതരിച്ചിട്ട് 25 വർഷം പിന്നിടുകയാണ്. ഈ സന്തോഷ ദിവസം ഭാര്യ പ്രിയയുമായി ആഘോഷിച്ചിരിക്കുകയാണ് ചാക്കോച്ചൻ. ഭാര്യക്കൊപ്പം ചാക്കോച്ചൻ കേക്ക് മുറിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിട്ടുണ്ട്.

രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇപ്പോൾ കുഞ്ചാക്കോ ബോബൻ. ലൊക്കേഷനിൽ വെച്ച് നടന്ന സിനിമ ജീവിതം ആരംഭിച്ചതിന്റെ 25-ാം വാർഷിക ആഘോഷത്തിൽ ചാക്കോച്ചനൊപ്പം സെറ്റിലെ സഹപ്രവർത്തകരും പങ്കുചേർന്നു. തന്റെ ഗുരുനാഥനായ സംവിധായകൻ ഫാസിലിനെ വിളിക്കുകയും, വാർഷികത്തിൽ ഓർമ്മപുതുക്കുകയും ചെയ്തു എന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു.
കരിയറിൽ 2005-ന് ശേഷം ഒരിടവേള എടുത്ത ചാക്കോച്ചൻ, പിന്നീട് 5 വർഷങ്ങൾക്കപ്പുറം 2010 മുതലാണ് സിനിമയിൽ സജീവമായത്. തന്റെ തിരിച്ചുവരവിന്റെ പ്രധാന കാരണം ഭാര്യ പ്രിയയുടെ പ്രചോദനമാണെന്ന് കുഞ്ചാക്കോ ബോബൻ, തന്റെ സിനിമ ജീവിതത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം, 25 വർഷം മുമ്പ് അനിയത്തിപ്രാവിൽ ഉപയോഗിച്ച റെഡ് സ്പ്ലണ്ടർ ബൈക്ക് സ്വന്തമാക്കിയ വിശേഷവും ചാക്കോച്ചൻ പങ്കുവെച്ചിരുന്നു.