അച്ഛന്റെ ‘ദേവദൂതൻ പാടി’ കാണാൻ അമ്മക്കൊപ്പം ഇസകുട്ടൻ; ചാക്കോച്ചന്റെ സിനിമ കാണാൻ മഞ്ജു വാര്യർ എത്തിയപ്പോൾ… | Kunchacko Boban To Watch His Movie Nna, Thaan Case Kodu

Kunchacko Boban To Watch His Movie Nna, Thaan Case Kodu : പ്രേക്ഷക ഹൃദയം കവർന്ന മലയാള സിനിമ നടന്മാരിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. റൊമാന്റിക് ഹീറോ എന്നാണ് താരത്തെ വിശേഷിപ്പിക്കറ്. വളരെ കുറച്ചു ചിത്രങ്ങളിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ വ്യക്തി. നല്ലൊരു അഭിനേതാവും നിർമ്മാതാവും കൂടിയാണ് താരം. തൊണ്ണൂറിലധികം സിനിമകളിലാണ് താരം ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. 2015 ലാണ് താരത്തിന്റെ വിവാഹം നടന്നത്. പ്രിയ അന്ന സാമുവലാണ് ഭാര്യ.

ഇരുവർക്കും ഒരു മകനാണ് ഇസഹാക്ക്. 1997 ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രം ആരാധക ഹൃദയങ്ങൾ പിടിച്ചുകുലുക്കിയിരുന്നു. കുഞ്ചാക്കോ ബോബന്റെ നായികയായി ഈ ചിത്രത്തിൽ എത്തിയത് പ്രിയതാരം ശാലിനിയാണ്. പിന്നീട് 1998 ൽ പുറത്തിറങ്ങിയ മമ്മൂട്ടി മോഹൻലാൽ താരജോഡിയിൽ പിറന്ന ചിത്രം ഹരികൃഷ്ണൻസിൽ പ്രധാന കഥാപാത്രമായി വേഷമിട്ടു. നക്ഷത്രതാരാട്ട്, നിറം പ്രേംപൂജാരി, നരേന്ദ്രൻ മകൻ ജയകാന്തൻ വക,കസ്തൂരിമാൻ, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ നീണ്ട നിര തന്നെയാണ് താരം പിന്നിട് സൃഷ്ടിച്ചത്.

താര ജാടകൾ ഒന്നും തന്നെ ഇല്ലാതെ ജനങ്ങൾക്കൊപ്പം ചേർന്നു നിൽക്കുന്ന വ്യക്തിത്വമാണ് കുഞ്ചാക്കോ ബോബന്റേത്. ഏറ്റവും പുതുതായി കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന ചിത്രമാണ് നാൻ താൻ കേസ് കൊട്. രതീഷ് ബാലകൃഷ്ണൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 11 ഓഗസ്റ്റ് നാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. ചിത്രം ഇറങ്ങുന്നതിന് മുൻപ് തന്നെ വളരെയധികം ജനശ്രദ്ധ നേടി കഴിഞ്ഞു. ദേവദൂതൻ പാടി എന്ന ഗാനത്തിനൊപ്പം കുഞ്ചാക്കോബോബൻ നൃത്തം വയ്ക്കുന്ന വീഡിയോയാണ് ഇതിനോടകം വൈറലായിരിക്കുന്നത്.

ഇപ്പോഴിതാ പുതിയൊരു വാർത്ത പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയ അന്ന സാമുവലും മകൻ ഇസഹാക്കും ചേർന്ന് ചാക്കോച്ചന്റെ സിനിമ കാണാൻ തിയേറ്ററിൽ എത്തുന്ന വീഡിയോയാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്. പ്രിയതാരം കുടുംബത്തോടൊപ്പം തിയേറ്ററിലെത്തുന്നതും സന്തോഷത്തോടെ തന്റെ ആരാധകരോട് ഒപ്പം ഫോട്ടോ എടുക്കുന്നതും വിശേഷങ്ങൾ പങ്കുവയ്ക്കുന്നതും വീഡിയോയിൽ കാണാം. ചിത്രത്തിന്റെ പുത്തൻ വിശേഷങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.