അഭിനയവും ഡാൻസും മാത്രമല്ല മികച്ച ഗായകൻ കൂടിയാണ്; സ്വന്തം പാട്ടിൽ അപർണക്കൊപ്പം റൊമാന്റിക് ഡാൻസുമായി ചാക്കോച്ചൻ.!! | Kunchacko Boban Song And Reel Video Viral

Kunchacko Boban Song And Reel Video Viral : സ്പ്ലണ്ടർ ബൈക്ക് എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം തെളിയുന്ന മുഖമാണ് കുഞ്ചാക്കോ ബോബന്റേത്. ഒരു രാജമല്ലി എന്ന പാട്ടിൽ ബൈക്ക് ഓടിച്ചു വരുന്ന ചുള്ളൻ ചെക്കനെ അങ്ങനെ ആർക്കും പെട്ടന്ന് മറക്കാൻ പറ്റത്തില്ല. ക്യാമ്പസുകൾ ആ കാലത്ത് ഇളക്കിമറിച്ച ആൾ ആണ് നമ്മുടെ ചാക്കോച്ചൻ. യുവ സുന്ദരിമാരുടെ മനം കവർന്ന പ്രിയ നായകൻ ആയിരുന്നു ചാക്കോച്ചൻ.

സിനിമ ജീവിതത്തിൽ ഇപ്പോൾ ട്രാക്ക് മാറ്റി പിടിച്ചിരിക്കുകയാണ് അദ്ദേഹം. വളരെ സെലക്റ്റീവ് ആയി മാത്രമാണ് ഇപ്പോൾ സിനിമ ചെയ്യാറുള്ളൂ. അഭിനയത്തിന്റെ കാര്യത്തിൽ തുടക്കകാലം മുതലുള്ള സിനിമകൾ പരിശോധിച്ചാൽ ഒരു നടൻ എന്ന നിലയിൽ എത്ര മാത്രം മെച്ചപ്പെട്ടിരിക്കുന്നു അദ്ദേഹം എന്ന് പ്രേക്ഷകന് മനസ്സിലാവും. തന്റെ പുതിയ ചിത്രമായ പദ്മിനിയിൽ ഒരു ഗാനം ആലപിച്ചുകൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് താരം.

കൂടെ പാടുന്നതോ സാക്ഷാൽ വിദ്യാധരൻ മാസ്റ്റർ. മലയാള സിനിമ ലോകത്തിന് ഒരുപാട് നല്ല ഗാനങ്ങൾ സമ്മാനിച്ച വിദ്യാധരൻ മാസ്റ്ററിന്റെ കൂടെ പാടാൻ സാധിച്ചതിൽ തനിക്ക് അതിയായ സന്തോഷം ഉണ്ടെന്നാണ് നടൻ ഇൻസ്റ്റാഗ്രാം വഴി പങ്കുവച്ച വീഡിയോയുടെ അടിക്കുറിപ്പ്. ഒരു സ്വപ്‍നം യാഥാർഥ്യം ആയ സന്തോഷത്തിൽ ആണ് താൻ, ഈ അവസരം ഒരുക്കിത്തന്ന, സിനിമയുടെ സംഗീത സംവിധായകനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നും ചാക്കോച്ചൻ പറയുന്നു.

മഹാനായ സംഗീത സംവിധായകൻ ആണ് മാസ്റ്റർ എന്നും, അദ്ദേഹത്തിന്റെ ആരാധകനാണ് താൻ എന്നും ചാക്കോച്ചൻ പറഞ്ഞു.സിനിമയിൽ പാടുക എന്നത് വളരെ ശ്രമകാരമായ കാര്യം തന്നെ ആണ്, തനിക്ക് പറ്റുന്ന രീതിയിൽ അത് ചെയ്തിട്ടുണ്ട് എന്നുമാണ് നടൻ പറയുന്നത്.മാസ്റ്ററിന്റെ ഒട്ടനവധി ഗാനങ്ങൾ ഇന്നും നെ ഞ്ചിലേറ്റുന്ന ഒരു ജനത ഇവിടെ ഉണ്ട്.പഴകും തോറും, സ്വര മാധുര്യം കൂടിവരുന്ന ഗാനങ്ങളാണ് എല്ലാം. ഇനിയും ഒരുപാട് നല്ല ഈണങ്ങൾ സമ്മാനിക്കാൻ വിദ്യാധരൻ മാസ്റ്ററിന് സാധിക്കും, അതു കേൾക്കാൻ മലയാളികൾ എന്നും കാത്തിരിക്കുന്നു.

Rate this post