ഇസകുട്ടന്റെ പിറന്നാൾ ആഘോഷം കണ്ടോ!? ദിനോസർ വേൾഡിൽ പാർട്ടി ഒരുക്കി ചാക്കോച്ചൻ; താരപുത്രൻ പിറന്നാൾ ആഘോഷം വൈറൽ… | Kunchacko Boban Son Izahaak Kunchacko 4 Th Birthday Celebration In Dinosaur World Highlights Viral Entertainment News

Kunchacko Boban Son Izahaak Kunchacko 4 Th Birthday Celebration In Dinosaur World Highlights Viral Entertainment News : മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട റൊമാന്റിക് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആയിരുന്നു കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും മകൻ ജനിച്ചത്. മകൻ ഇസഹാക്ക് ജനിച്ചപ്പോൾ മുതലുള്ള എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ വീട്ടിലെ ഏറ്റവും പുതിയ വിശേഷം പങ്കുവെച്ച് താരം പുറത്ത് വിട്ടിരിക്കുന്ന ചിത്രങ്ങളും വീഡിയോയും ആണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. മകൻ ഇസഹാക്കിന്റെ നാലാം പിറന്നാൾ ആഘോഷമാക്കുന്ന കുടുംബത്തിന്റെ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. ഇസൂസ് ഡിനോ വേൾഡ് എന്ന അടിക്കുറിപോടെ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾക്ക് ഒപ്പം എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും താരം നന്ദി അറിയിച്ചിട്ടുമുണ്ട്.

താരം പങ്കുവെച്ച പോസ്റ്റുകൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇസ്സുവിന്റെ ആദ്യ ദിവസത്തെ ചിത്രവും പുതിയ ചിത്രവും ചേർത്തുവച്ചുകൊണ്ടും ചാക്കോച്ചൻ മകന് ആശംസകളറിയിച്ചിരുന്നു. ‘എന്റെ കുട്ടിക്ക് ഇന്ന് നാല് വയസ്സ് തികയുമ്പോൾ, സമയം എത്ര പെട്ടന്നാണ് കടന്നു പോകുന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും, ജീവിതം വാഗ്ദാനം ചെയ്യുന്നതെല്ലാം അനുഭവിച്ച് നീ ഒരു നല്ല മനുഷ്യനായി വളരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും നിന്റെ മുഖത്ത് പുഞ്ചിരി നിലനിർത്തുക, അത് എല്ലാവരുടെയും മുഖത്ത് പുഞ്ചിരിക്ക് കാരണമാവുക, ജന്മദിനാശംസകൾ  ഇസ്സു ബോയ്’ എന്ന ഹൃദ്യമായ കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.

ഡൈനോ വേൾഡ്’ തീമിൽ ആയിരുന്നു ഇസകുട്ടന്റെ നാലാം  പിറന്നാൾ ആഘോഷം. ഡൈനോ വേൾഡിൽ നിൽക്കുന്ന നിരവധി ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട് . 2021 ഏപ്രിൽ 16 നായിരുന്നു ചാക്കോച്ചനും ഭാര്യ പ്രിയ ഇസഹാക്ക് ജനിച്ചത്. ഇസക്കുട്ടന്റെ ചിത്രങ്ങൾക്ക് താഴെ നിരവധി താരങ്ങളും ആരാധകരുമാണ് ആശംസകളുമായി എത്തുന്നത്.

Rate this post