മലയാളത്തിന്റെ ചോക്ലറ്റ് ഹീറോക്ക് സന്തോഷം ജന്മദിനം!! ഇത് ഓരോ വർഷവും ചെറുപ്പം കൂടുന്ന സൗന്ദര്യ സങ്കല്പം… | Kunchacko Boban Birthday

Kunchacko Boban Birthday : അനിയത്തിപ്രാവ് എന്ന മലയാള സിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ വ്യക്തിയാണ് കുഞ്ചാക്കോ ബോബൻ. ചിത്രത്തിലെ ആ ചോക്ലേറ്റ് ബോയിയെ ഇപ്പോഴും പ്രേക്ഷകർ മറന്നിട്ടില്ല. മറ്റു മുൻനിര താരങ്ങളോട് ഒപ്പം തന്നെ കിടപിടിക്കുന്ന അഭിനയ മികവാണ് താരത്തിന് ഉള്ളത്. 1997 ലാണ് അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്കും സിനിമയിലേ നായക വേഷത്തിലേക്കും താരം ചുവട് വയ്ക്കുന്നത്. ഈ ചിത്രത്തിലെ സുധി എന്ന കഥാപാത്രത്തെ ഇന്നും പ്രേക്ഷകർ ഓർക്കുന്നു.

1981 ൽ പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സിനിമാ മേഖലയിലേക്ക് വരുന്നത്. താരത്തിന്റെ രണ്ടാമത്തെ ചിത്രമായ നക്ഷത്രത്താരാട്ട് പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും കുഞ്ചാക്കോ ബോബൻ എന്ന അതുല്യപ്രതിഭയെ അത് തളർത്തിയില്ല. കമൽ സംവിധാനം ചെയ്ത നിറം എന്ന അടുത്ത ചിത്രം ബോക്സോഫീസ് ഹിറ്റുകൾ തകർക്കുന്ന ഒന്നായി മാറി. 2004ൽ പുറത്തിറങ്ങിയ ഈ സ്നേഹതീരത്ത് എന്ന ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രത്തിന് ആവർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ പ്രത്യേക പുരസ്കാരം നേടിക്കൊടുത്തു.

2005ലാണ് താരം വിവാഹിതനാകുന്നത്. തന്റെ പ്രണയിനിയെ തന്നെയാണ് സ്വന്തമാക്കിയത്. 2006 ന് ശേഷം കുറച്ചു വർഷങ്ങൾ സിനിമാലോകത്തു നിന്നും വിട്ടു നിന്നു. പിന്നീട് 2008 ലോലിപോപ്പ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകഹൃദയങ്ങളിലേക്ക് തിരിച്ചെത്തിയ താരം വീണ്ടും സിനിമാലോകത്ത് സജീവമായി.2010 പുറത്തിറങ്ങിയ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലെ പാലുണ്ണി എന്ന കഥാപാത്രം വളരെയധികം ജനശ്രദ്ധ നേടി. പിന്നീട് ട്രാഫിക്,സീനിയേഴ്സ്, മല്ലുസിംഗ്, റോമൻസ്, ഓർഡിനറി പോലുള്ള ചിത്രങ്ങൾ പുറത്തിറങ്ങി. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ “ന്നാ താൻ കേസ് കൊട്” എന്ന ചിത്രത്തിൽ ചാക്കോച്ചന്റെ അഭിനയം, ഇന്നേവരെ സിനിമാലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ചതായിരുന്നു.

ഇത്രയുമെല്ലാമായ താരത്തിന്റെ പുത്തൻ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. അത് മറ്റൊന്നുമല്ല താരത്തിന്റെ പിറന്നാൾ വിശേഷങ്ങളാണ്. ഭാര്യ പ്രിയ അന്ന സാമുവലിനും മകൻ ഐസക്കിനുമൊപ്പം ഒപ്പം പിറന്നാൾ കേക്ക് മുറിക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്യുന്ന ചാക്കോച്ചന്റെ വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒപ്പം വളരെ ലളിതമായ ഒരു പിറന്നാൾ ആയിരുന്നു ചാക്കോച്ചൻ ആഘോഷിച്ചത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്.