25 വർഷങ്ങൾക്ക് ശേഷം എബിയും വർഷയും ഒരേ വേദിയിൽ.!! ചാക്കോച്ചനെ ഡാൻസ് പഠിപ്പിച്ച് ജോമോൾ; വൺ സൈഡ് ലവ് ആണ് സാറേ ഇവളുടെ മെയിൻ.!! | Kunchacko Boban And Jomol Dance Together

Kunchacko Boban And Jomol Dance Together : വർഷങ്ങൾക്ക് മുൻപ് മലയാള സിനിമ ലോകം ഇരു കയ്യും നീട്ടി സ്വീകരിച്ച ഒരു ന്യൂ ജനറേഷൻ സിനിമ ആയിരുന്നു നിറം. കുഞ്ചാക്കോ ബോബൻ ശാലിനി ഭാഗ്യ ജോടികൾ തകർത്താടിയ ഒരു സിനിമ എന്നതിലുപരി അന്നത്തെ ജനറേഷൻ ആഘോഷമാക്കിയ ഒരു സിനിമ ആയിരുന്നു നിറം.

ഇരുവരും അനശ്വരമാക്കിയ എബി സോനാ കോമ്പിനേഷൻ ഇന്നും കണ്ടിരിക്കാൻ രസമാണ്. എന്നാൽ എബിയുടെയും സോനയുടെയും ഫ്രണ്ട്ഷിപ്പിനും പ്രണയത്തിനുമൊക്കെ ഇടയിലും. ഒരൊറ്റ വൺ സൈഡ് ലവ് കൊണ്ട് സിനിമയിലെ പ്രധാന കഥാപാത്രമായ ഒരു താരമുണ്ട്, ജോമോൾ. എബിയെ ആത്മാർത്ഥമായി പ്രണയിച്ച വർഷ. ഇപോഴിതാ ആ വർഷയും എബിയും 25 വർഷങ്ങൾക്ക് ശേഷം ഒരുമിച്ചൊരു സ്റ്റേജിൽ എത്തിയിരിക്കുകയാണ്.

ഒരുമിച്ചു ഡാൻസ് കളിച്ചും വിശേഷങ്ങൾ പങ്ക് വെച്ചും താരങ്ങൾ പ്രേക്ഷകരെ കയ്യിലെടുത്തു. അതേ സമയം രണ്ട് പേരെയും ഇപ്പോൾ കണ്ടാലും പഴയ ആ കോളേജ് പിള്ളേരെ പോലെ തന്നെ ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. ഇവർ ഒരുമിച്ചുള്ള മയിൽപ്പീലിക്കാവ് എന്ന ചിത്രവും സൂപ്പർ ഹിറ്റ്‌ ആയിരുന്നു.

വടക്കൻ വീരഗാഥയിൽ ബാലതാരമായി എത്തിയ ജോമോൾ. എന്റെ ജാനകിക്കുട്ടിക്ക്, നിറം, ദീപസ്തംഭം മഹാശ്ചര്യം, പഞ്ചാബി ഹൌസ്, തില്ലാന തില്ലാനാ, രാക്കിളിപ്പാട്ട് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. വിവാഹത്തോടെയാണ് താരം സിനിമയിൽ നിന്ന് മാറി നിന്നത്. സിനിമയിൽ നിന്ന് മാറി നിന്നു എങ്കിലും ടീവി ഷോകളിൽ താരം പങ്കെടുക്കാറുണ്ട്. ഇപോഴിതാ മലയാള സിനിമയിലേക്ക് ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ് താരം. 2017 ൽ പുറത്തിറങ്ങിയ കെയർഫുൾ എന്ന ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ് താരം തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ താരം പങ്ക് വെയ്ക്കാറുണ്ട്.

Rate this post