സുമിത്രക്ക് വേണ്ടി വേദികയെ ഉപേക്ഷിച്ചു സിദ്ധു; സിദ്ധുവിനെ സ്വീകരിക്കാൻ സുമിത്ര തയ്യാറാകുമോ?? ഇനിയാണ് ട്വിസ്റ്റ്… | Kudumbavilakku Today’s Episode 9/11/2022 Malayalam

Kudumbavilakku Today’s Episode 9/11/2022 Malayalam : വേദികയുമായുള്ള വിവാഹബന്ധത്തിൽ നിന്ന് പിന്മാറാൻ മനസുറപ്പിച്ച് സിദ്ധാർഥ്. ഡിവോഴ്സ് പേപ്പറിൽ ഒപ്പിടുന്നതോടെ ആ അദ്ധ്യായത്തിന് കർട്ടൻ താഴ്ത്തുകയാണ് സിദ്ധു. കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന കുടുംബവിളക്ക്. റേറ്റിങ്ങിൽ മുൻപന്തിയിലാണ് ഈ പരമ്പര. സുമിത്രയെ ഉപേക്ഷിച്ച് വേദികക്കൊപ്പം പുതിയ ജീവിതം തുടങ്ങിവെച്ച സിദ്ധുവിന് തിരിച്ചറിവ് എത്തിക്കഴിഞ്ഞു.

ഇനി വേദിക തന്റെ ജീവിതത്തിലില്ല എന്ന് സിദ്ധു ഉറപ്പിക്കുകയാണ്. താല്പര്യമില്ലാതെ ഒരു കുടുംബജീവിതം മുന്നോട്ടുകൊണ്ടുപോയാൽ അത് ഒരു തരത്തിലും നല്ലതിനല്ലെന്ന് വേദികയെ പറഞ്ഞുമനസിലാക്കണമെന്ന് സിദ്ധു വക്കീലിനോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ മറുവശത്ത് വലിയ പ്രതീക്ഷയിലാണ് രോഹിത്. പറഞ്ഞ വാക്ക് സുമിത്ര മാറ്റില്ല എന്ന വിശ്വാസത്തിലാണ് ഇപ്പോൾ രോഹിത്. തന്റെ മകൾ പൂജക്ക് സുമിത്ര ഇനി അമ്മയാകും എന്ന ഉറപ്പിലാണ് അയാൾ. ആ പ്രതീക്ഷ അയാളുടെ ഓരോ വാക്കിലും പ്രകടമാണ്.

നടി മീര വാസുദേവ് സുമിത്ര എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ച്ചവെക്കുമ്പോൾ സിദ്ധുവായി എത്തുന്നത് കെ കെ മേനോനാണ്. രോഹിത് എന്ന കഥാപാത്രമായി ഡോക്ടർ ഷാജി കുടുംബവിളക്കിന്റെ ഒരു പ്രധാന ഭാഗമാകുന്നു. ഒരിടവേളക്ക് ശേഷം മീര വാസുദേവ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത് കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ ആയിരുന്നു. ഒരു സാധാരണവീട്ടമ്മയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അപ്രതീക്ഷിത പ്രതിസന്ധികളെ കൃത്യമായി പറഞ്ഞുവെക്കുകയാണ് കുടുംബവിളക്ക്.

രോഹിത്തുമായുള്ള വിവാഹത്തിന് സുമിത്ര സമ്മതം മൂളുന്നത് രോഗശയ്യയിൽ ശിവദാസമേനോന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ വേണ്ടിയാണ്. എന്നാൽ അതേ സമയം വേദികയുമായുള്ള ബന്ധം വിച്ചേദിച്ച് സിദ്ധു തിരികെയെത്തുന്നത് സുമിത്രയോടൊപ്പമുള്ള പഴയ ജീവിതം വീണ്ടെടുക്കാനും. ഇനിയിപ്പോൾ കുടുംബവിളക്കിൽ ട്വിസ്‌റ്റോട് ട്വിസ്റ്റാണ്. സുമിത്രയ്ക്ക് വേണ്ടി ഇടവും വലവും രണ്ട് പേർ. ആർക്കാകും സുമിത്ര പച്ചക്കൊടി കാണിക്കുക? കാത്തിരുന്ന് കാണാം.