എല്ലാ ശ്രമങ്ങളും പാഴാകുമ്പോൾ അവസാനം ദൈവത്തെ കൂട്ടുപിടിച്ചു സിദ്ധാർഥ്; കാര്യസാധ്യത്തിനായി അമ്പലനടയിൽ ശയന പ്രദക്ഷിണം ചെയ്തു സിദ്ധു… | Kudumbavilakku Today’s Episode 4/1/2023 Malayalam

Kudumbavilakku Today’s Episode 4/1/2023 Malayalam : അതെ, ഇയാൾ ഇനി എന്തും ചെയ്യും. ലക്ഷ്യം ഒന്നുമാത്രം… എങ്ങനെയും സുമിത്രയെ തൻറെ ജീവിതത്തിലേക്ക് കൊണ്ടുവരണം. ഈയൊരു കാര്യത്തിനായി ഏതറ്റം വരെ പോകാനും സിദ്ധു തയ്യാറാണ്. കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന കുടുംബവിളക്ക്. നടി മീരാ വാസുദേവ് നായികയായെത്തുന്ന ഈ പരമ്പര റേറ്റിങ്ങിലും മുൻപന്തിയിലാണ്. ഇപ്പോഴിതാ കുടുംബവിളക്കിൽ പുതിയ ചില സംഭവവികാസങ്ങൾ അരങ്ങേറുകയാണ്.

സുമിത്രയുടെ കല്യാണം മുടക്കുന്നതിനുവേണ്ടി ഓഡിറ്റോറിയം ക്യാൻസൽ ചെയ്യിപ്പിച്ചത് സിദ്ധാർത്ഥ് ആണെന്ന് ശ്രീനിലയത്തുള്ളവർ തിരിച്ചറിയുകയാണ്. ഇതോടെ സിദ്ധുവിന് കിട്ടേണ്ടത് കിട്ടി. വലിയൊരു പ്രഹരം തന്നെയാണ് സിദ്ധു അച്ഛനിൽ നിന്നും ഏറ്റുവാങ്ങിയത്. ഇത് കണ്ട് ഞെട്ടിത്തരിച്ചുനിൽക്കുകയായിരുന്നു വേദിക. ഈ കല്യാണം എങ്ങനെയെങ്കിലും നടക്കണമെന്നാണ് വേദിക ആഗ്രഹിക്കുന്നത്. ആ സമയത്താണ് സിദ്ദു തന്നെ ഈ വിവാഹം മുടക്കുന്നത്.

ആരൊക്കെ എന്തൊക്കെ ചെയ്താലും, എങ്ങനെ കിണഞ്ഞുശ്രമിച്ചാലും, സുമിത്ര-രോഹിത് വിവാഹം, അത് നടക്കുക തന്നെ ചെയ്യും എന്ന ഉറപ്പിലാണ് ശിവദാസമേനോൻ. സിദ്ധുവിന്റെ പുത്തൻ തന്ത്രങ്ങളും കുതന്ത്രങ്ങളും കണ്ട് സുമിത്രയും അസ്വസ്ഥതയാണ്. എന്താണെങ്കിലും പ്രേക്ഷകരെല്ലാം കാത്തിരിക്കുന്നത് സുമിത്ര രോഹിത് വിവാഹത്തിനാണ്. അത് ഉടൻ തന്നെ നടക്കുകയും ചെയ്യും. വിവാഹത്തിന് ഒരു സെലിബ്രിറ്റി ഗസ്റ്റ് കൂടി ഉണ്ടാകുമെന്നത് കഴിഞ്ഞ എപ്പിസോഡുകളിൽ പറഞ്ഞിരുന്നു.

അതുകൊണ്ട് തന്നെ ആരായിരിക്കും ആ ഗസ്റ്റ് എന്നറിയാനുള്ള കാത്തിരിപ്പിൽ കൂടിയാണ് പ്രേക്ഷകർ. ഇപ്പോഴിതാ അമ്പലത്തിൽ പോയി ശയനപ്രദക്ഷിണം ചെയ്യുകയാണ് സിദ്ധു. ഉദ്ദിഷ്ടകാര്യത്തിന് ശയനപ്രദക്ഷിണമാണ് അഭികാമ്യം എന്നറിഞ്ഞതോടെയാണ് സിദ്ധുവിന്റെ ഈ നടപടി. എന്താണെങ്കിലും സിദ്ധുവിന്റെ ഈ ആഗ്രഹം സഫലമാകുമോ എന്ന് കണ്ടറിയാം. നടി ചിത്ര ഷേണായ് നിർമ്മിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. മീര വാസുദേവിന് പുറമെ ഒട്ടനവധി താരങ്ങൾ പരമ്പരയിൽ അണിനിരക്കുന്നു.

Rate this post