ഒടുവിൽ അച്ഛന് വേണ്ടി സുമിത്ര അത് ചെയ്യാനൊരുങ്ങുന്നു!! സുമിത്രയുടെ തീരുമാനം സിദ്ധുവിനെ തളർത്തുന്നു; കുടുംബവിളക്കിൽ ഇനി നിർണായക ഘട്ടം… | Kudumbavilakku Today’s Episode 31/10/2022 Malayalam

Kudumbavilakku Today’s Episode 31/10/2022 Malayalam : പലതവണ സ്വപ്നം കണ്ടു… പ്രേക്ഷകർ തെറ്റിദ്ധരിച്ചു… ഒടുവിൽ ആ യാഥാർഥ്യം സംഭവിക്കുകയാണ്. സുമിത്രയും രോഹിത്തും ഒന്നാകുന്നു. ആശുപത്രിക്കിടക്കയിൽ വെച്ച്‌ ശിവദാസമേനോൻ ഒരേ ഒരു ആഗ്രഹമേ പറയുന്നുള്ളൂ. അത് മറ്റൊന്നുമല്ല, സുമിത്രയും രോഹിത്തും ഒന്നാകണം. സുമിത്രയുടെ കൈപിടിക്കാൻ ഒരാളുണ്ട് എന്ന ആശ്വാസത്തോടെ തനിക്ക് യാത്രയാകണമെന്നാണ് മേനോൻ പറയുന്നത്. ഇത് തന്റെ അവസാന ആഗ്രഹമെന്ന് മേനോൻ എടുത്തുപറയുന്നു.

തനിക്ക് വലുത് അച്ഛനാണ്, അതുകൊണ്ട് തന്നെ അച്ഛന്റെ ഈ ആഗ്രഹം താൻ അംഗീകരിക്കുന്നു എന്ന് പറയുകയാണ് സുമിത്ര. പെട്ടെന്ന് സംഭവിക്കുന്ന പലതും കണ്ടിട്ട് അന്താളിപ്പ് വിട്ടുമാറാത്ത അവസ്ഥയിലാണ് രോഹിത്. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പരയിൽ കെ കെ മേനോൻ, എഫ് ജെ തരകൻ, ദേവി മേനോൻ, മഞ്ജു സതീഷ്, ആനന്ദ് നാരായൺ, നൂബിൻ തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരക്കുന്നു.

ശ്രീനിലയത്തിലെ ഗൃഹനാഥനാണ് ശിവദാസമേനോൻ. മേനോന്റെ മകൻ സിദ്ധാർഥിന്റെ ഭാര്യയായിരുന്ന സുമിത്ര ശ്രീനിലയത്തിന്റെ വിളക്കാണ് അന്നും ഇന്നും. ഓഫീസിലെ സഹപ്രവർത്തകയായ വേദികക്കൊപ്പം സിദ്ധാർഥ് ഒരു പുതിയ ജീവിതം ആരംഭിച്ചതോടെ കഥ മാറിമറിയുകയായിരുന്നു. സുമിത്രയെ ശ്രീനിലയത്തിൽ തന്നെ നിർത്തുകയായിരുന്നു മേനോൻ. വേദികയെ ഒരു മരുമകളായി അംഗീകരിക്കാതിരുന്ന മേനോൻ ഇക്കാലമത്രയും സുമിത്രയെ തന്നെ മകളായി കൂടെ ചേർത്തുപിടിക്കുകയായിരുന്നു.

നടി ചിത്ര ഷേണായിയാണ് കുടുംബവിളക്കിന്റെ നിർമ്മാതാവ്. മക്കൾക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച, അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് സധൈര്യം കടന്നുവന്ന സുമിത്ര എന്ന നായിക കുടുംബവിളക്ക് പ്രേക്ഷകരുടെ മനം കവർന്നു. ഒരു ഇടവേളക്ക് ശേഷം അഭിനയത്തിൽ കാലെടുത്തുവെച്ച മീര വാസുദേവിന് കുടുംബവിളക്ക് പരമ്പര രണ്ടാം വരവിൽ മികച്ച തുടക്കമായി മാറി.