പ്രശ്നങ്ങൾ അവസാനിക്കാതെ കുടുംബവിളക്ക്!! രോഹിത്തിനെ അപായപ്പെടുത്താൻ ഒരുങ്ങി ജെയിംസ്… | Kudumbavilakku Today’s Episode 31/1/2023 Malayalam

Kudumbavilakku Today’s Episode 31/1/2023 Malayalam : ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു പരമ്പര തന്നെയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. സങ്കീർണ്ണമായ കുടുംബകഥയാണ് ഈ പരമ്പര പറയുന്നത്. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടുകയും പിന്നീട് സ്വന്തം കഴിവ് കൊണ്ട് ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത സ്ത്രീജീവിതമാണ് ഈ പരമ്പരയുടെ മൂലകഥ. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതം പ്രേക്ഷകർക്ക് മുൻപിലെത്തിക്കുന്ന കുടുംബവിളക്ക് റേറ്റിങ്ങിലും മുൻപന്തിയിലാണ്.

ഇപ്പോഴിതാ പരമ്പരയിൽ സുമിത്രയുടെ പുനർവിവാഹം ഒരുങ്ങുകയാണ്. ആത്മഹത്യാനാടകം പ്ലാൻ ചെയ്ത സിദ്ധാർത്തിന് ഒടുവിൽ അവിടെയും പരാജയം തന്നെ ആയിരുന്നു ഫലം. എന്നാൽ വിവാഹമുഹൂർത്തത്തിന് മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ പോലും ശ്രമങ്ങൾ തുടരുകയാണ് സിദ്ധു. ഇത്തവണ സിദ്ധുവിനെ സഹായിക്കുന്നത് ജെയിംസ് ആണ്. വരനും കൂട്ടരും ശ്രീനിലയത്തിൽ എത്തില്ല എന്ന് ഉറപ്പിച്ചുപറയുകയാണ് ജെയിംസ്.

പരമ്പരയുടെ പുതിയ പ്രോമോ വീഡിയോയിൽ കാണിക്കുന്നതനുസരിച്ച് രോഹിത്തും വീട്ടുകാരും സഞ്ചരിക്കുന്ന വാഹനം ഒരു അപകടത്തിൽ പെടുകയാണ്. തുടർന്ന് എന്താണ് സംഭവിക്കുന്നത് എന്നറിയാൻ കാത്തിരിക്കുക തന്നെ വേണം. ഫെബ്രുവരി ഒന്നിന് സുമിത്രയുടെ വിവാഹം നടക്കുമെന്നാണ് ഇപ്പോഴുള്ള റിപ്പോർട്ട്. അതിന് ശേഷം പുതിയ വഴിത്തിരിവുകളുമായ്‌ കുടുംബവിളക്കിന്റെ രണ്ടാം ഭാഗം തുടങ്ങുകയായ്. മാറുന്ന കാലത്തിനനുസരിച്ച് വളരെ വ്യത്യസ്തവും പ്രോഗ്രസ്സീവുമായ ആശയങ്ങൾ പ്രേക്ഷകർക്ക് നൽകിക്കൊണ്ട് മുന്നേറുന്ന ഏഷ്യാനെറ്റിലെ ഹിറ്റ്‌ പരമ്പരയാണ് കുടുംബവിളക്ക്.

കുടുംബവിളക്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കഥാപാത്രമാണ് സുമിത്ര സിദ്ധാർഥ്. സുമിത്ര തന്റെ പ്രതിസന്ധികൾ ഭേദിച്ച് ഇപ്പോൾ ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്, പേരിനൊപ്പം ഇനി. സുമിത്രക്ക് രോഹിത് എന്ന് കൂട്ടിച്ചേർക്കാം.. അവഗണനകൾ മാത്രം സമ്മാനിച്ച സിദ്ധാർത്തിൽ നിന്നും സ്നേഹം മാത്രം സമ്മാനിക്കുന്ന രോഹിത്തിന്റെ ജീവിതത്തിലേക്ക് കടക്കുകയാണ് ഇപ്പോൾ ശ്രീനിലയത്തിന്റെ മരുമകൾ സുമിത്ര. മീര വാസുദേവനാണ് സുമിത്രയായി വേഷിമിടുന്നത്.

Rate this post