സിദ്ധുവിനെ കുടുക്കാൻ സുമിത്രയായി വേദിക!! തിരിച്ചടിക്കാൻ ഒരുങ്ങി സിദ്ധാർഥ്; രണ്ടിനുമിടക്ക് നിർണ്ണായക തീരുമാനം എടുത്ത് സുമിത്ര… | Kudumbavilakku Today’s Episode 3/12/2022 Malayalam

Kudumbavilakku Today’s Episode 3/12/2022 Malayalam : കുടുംബവിളക്ക് പുതിയ വഴിത്തിരിവിലേക്ക്….സുമിത്രയെന്ന വ്യാജേന വേദിക പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയാണ്. രോഹിത്തുമായുള്ള വിവാഹം നിശ്ചയിച്ചതിന് ശേഷം സിദ്ധാർത്തിനെ കൊണ്ട് വല്ലാത്ത ശല്യമാണെന്ന് സുമിത്രയുടെ ശബ്ദമെടുത്ത് വേദിക പോലീസ് ഓഫിസറോട് പറയുകയാണ്. ഇത് വേദികയുടെ അവസാനത്തെ അടവാണ്. അതേ സമയം സിദ്ധു പോലീസ് സ്റ്റേഷനിൽ നേരിട്ടത്തുകയാണ്. രോഹിത്തും ശിവദാസമേനോനും ചേർന്ന് സുമിത്രയെ ബലമായി വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ് സിദ്ധുവിന്റെ ആരോപണം.

ഇതിനിടെ സുമിത്ര തന്റെ നിലപാട് തുറന്നുപറഞ്ഞുകഴിഞ്ഞു. ഇനി എന്തൊക്കെ സംഭവിച്ചാലും അച്ഛന് നൽകിയ വാക്ക്, അത് താൻ പാലിക്കുക തന്നെ ചെയ്യും എന്നാണ് സുമിത്ര പറയുന്നത്. കഴിഞ്ഞ എപ്പിസോഡിലാണ് സുമിത്രയെ കാണാൻ സിദ്ധു നേരിട്ടെത്തുന്നത്. ‘സ്റ്റിൽ ഐ ലവ് യൂ’ എന്ന് പറഞ്ഞുകൊണ്ട് സിദ്ധു വീണ്ടും സുമിത്രയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാൽ അതിന് ചുട്ട മറുപടിയാണ് സുമിത്ര നൽകിയത്. ആവശ്യമില്ല എന്ന് തോന്നിയപ്പോൾ, പുതിയൊരു ബന്ധം കണ്ടപ്പോൾ സുമിത്രയെ വലിച്ചെറിഞ്ഞ ആളാണ് സിദ്ധു.

ഇന്ന് സുമിത്രയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുകയാണ് അദ്ദേഹം. ടി ആർ പി റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവാണ് സുമിത്ര എന്ന നായികാകഥാപാത്രമായി എത്തുന്നത്. സിനിമയിൽ നിന്നും ഇടവേളയെടുത്ത മീര കുടുംബവിളക്കിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. വേദിക എന്ന സ്ത്രീ സുമിത്രയുടെയും ഭർത്താവ് സിദ്ധുവിന്റെയും ജീവിതത്തിലേക്ക് അതിക്രമിച്ചുകയറുന്നതോടെയാണ് കുടുംബവിളക്ക് മുന്നേറുന്നത്.

സുമിത്രയിൽ നിന്നും സിദ്ധുവിനെ തട്ടിപ്പറിച്ചെടുക്കാൻ വേദികക്ക് വളരെയെളുപ്പം കഴിഞ്ഞു. നടി ചിത്ര ഷേണായിയാണ് കുടുംബവിളക്കിന്റെ നിർമ്മാതാവ്. ആനന്ദ് നാരായൺ, നൂബിൻ ജോണി, ശരണ്യ ആനന്ദ്, ദേവി മേനോൻ, എഫ് ജെ തരകൻ, മഞ്ജു സതീഷ്, ശ്രീലക്ഷ്മി, രേഷ്മ തുടങ്ങിയ താരങ്ങളും കുടുംബവിളക്കിൽ അണിനിരക്കുന്നു. കുടുംബബന്ധങ്ങൾ തകർന്നുപോകുമ്പോഴും അടിതെറ്റാതെ, പതറാതെ നിൽക്കുന്ന പെൺകരുത്താണ് കുടുംബവിളക്കിലെ സുമിത്ര.

Rate this post