സുമിത്രയുമായി ഒന്നിക്കാനൊരുങ്ങി സിദ്ധു; ഇത് ഒത്തിരി വൈകിപ്പോയെന്നു ആരാധകർ… | Kudumbavilakku Today’s Episode 3/11/2022 Malayalam

Kudumbavilakku Today’s Episode 3/11/2022 Malayalam : സിദ്ധുവിന് തിരിച്ചറിവ് ലഭിച്ചുകഴിഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിഴവ് സുമിത്രയെ ഉപേക്ഷിച്ചതാണ് എന്ന് സിദ്ധു മനസിലാക്കിക്കഴിഞ്ഞു. സുമിത്രയെ മറ്റൊരാൾ ജീവിതസഖിയാക്കുന്നത് സിദ്ധുവിന് ചിന്തിക്കാൻ പോലും കഴിയില്ല. അത്രയും ആഴത്തിൽ കുറ്റബോധം സിദ്ധുവിനെ വേട്ടയാടി തുടങ്ങി. ശിവദാസമേനോന് സുമിത്ര കൊടുത്തിരിക്കുന്ന വാക്കാണ് രോഹിത്തിന്റെ ഭാര്യയാകാൻ താൻ തയ്യാറാണെന്നത്.

ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ശേഷവും മേനോൻ സുമിത്രയോട് അത് ചോദിക്കുന്നുണ്ട്. തനിക്ക് തന്ന വാക്ക് മാറ്റുമോ എന്ന് അച്ഛൻ സുമിത്രയോട് ചോദിക്കുകയാണ്. ഇപ്പോൾ എന്തെന്നില്ലാത്ത ഒരവസ്ഥയിലാണ് സുമിത്ര. ആരോടും പറയാൻ കഴിയാത്ത ഈ വെമ്പലുമായി, മനസ് കൊണ്ട് നീറുകയാണ് സുമിത്ര. സിദ്ധു തിരിച്ചറിവിന്റെ ഘട്ടത്തിലേക്ക് നടന്നടുക്കുമ്പോൾ വേദികയുടെ ഇനിയുള്ള ഉഗ്രഭാവം കൂടി നമ്മൾ പ്രേക്ഷകർ കാണേണ്ടിയിരിക്കുന്നു.

ഇങ്ങനെ പോയാൽ ഉടൻ തന്നെ സിദ്ധു വേദികയെ ഉപേക്ഷിച്ചേക്കും. എന്നാൽ അതിന് ശേഷവും രണ്ട് ചോദ്യങ്ങൾ ബാക്കിയാണ്. വേദികയെ ഉപേക്ഷിക്കുന്ന സിദ്ധുവിന്റെ ജീവിതത്തിലേക്ക് സുമിത്ര മടങ്ങിച്ചെല്ലുമോ? അതിന് മേനോൻ സമ്മതം മൂളുമോ? അങ്ങനെയൊന്ന് സംഭവിച്ചാൽ വേദിക ഇനി വെറുതെയിരിക്കുമോ? പുതിയ വഴിത്തിരിവിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ പരമ്പര കുടുംബവിളക്ക്. റേറ്റിങ്ങിൽ മുൻപന്തിയിലാണ് ഈ പരമ്പര.

നടി ചിത്ര ഷേണായിയാണ് ഈ പരമ്പരയുടെ നിർമ്മാതാവ്. ഒരു ഇടവേളക്ക് ശേഷം നടി മീര വാസുദേവ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത് കുടുംബവിളക്കിലൂടെ ആയിരുന്നു. ഒരു സാധാരണവീട്ടമ്മയുടെ റോളിൽ, പ്രതിസന്ധികൾക്കിടയിൽ കരുത്തേറുന്ന സ്ത്രീകഥാപാത്രത്തിൽ മീര വാസുദേവ് എന്ന നടി മികവാർന്ന അഭിനയം കാഴ്ച്ചവെക്കുകയാണ്. കെ കെ മേനോൻ, എഫ് ജെ തരകൻ, ദേവി മേനോൻ, ശരണ്യ ആനന്ദ്, മഞ്ജു സതീഷ്, ശ്രീലക്ഷ്മി, രേഷ്മ, നൂബിൻ, ആനന്ദ് നാരായൺ തുടങ്ങിയ താരങ്ങളെല്ലാം കുടുംബവിളക്കിലെ പ്രധാനകഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു.