പ്രതിസന്ധികളിൽ പതറാത്ത ചുവടുമായി സുമിത്ര; കുടുംബവിളക്ക് പുതിയ കഥാമുഹൂർത്തങ്ങളിലേക്ക്… | Kudumbavilakku Today’s Episode 28/1/2023 Malayalam

Kudumbavilakku Today’s Episode 28/1/2023 Malayalam : അച്ഛൻ ഉപേക്ഷിച്ച അമ്മക്ക് മക്കളും മരുമക്കളും ചേർന്ന് ഒരു പുതിയ കൂട്ട് നൽകുന്നു. ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഇത് ഒരു പുതിയ എടാണ്. ആശങ്കയോടെ എല്ലാവരും ചോദിച്ചിരുന്ന ഒന്നാണ് സുമിത്രയുടെ വിവാഹം യഥാർത്ഥത്തിൽ നടക്കുമോ എന്നത്. ഇപ്പോഴിതാ അത് നടന്നു എന്ന് കാണിക്കുന്ന പ്രോമോ വീഡിയോ ചാനൽ തന്നെ പുറത്തുവിട്ടിരിക്കുകയാണ്.
സുമിത്രയുടെ കഴുത്തിൽ രോഹിത് താലിചാർത്തുന്ന ആ രംഗം സിദ്ധുവും നേരിട്ടുകാണുന്നു. ഇനി സുമിത്രയുടെ ജീവിതം പുതിയ കഥാവഴികളിലൂടെ മുന്നേറുകയാണ്. സുമിത്രക്ക് ഇനി രോഹിത്തിന്റെ അഡ്രസ്സ് കൂടെയുണ്ടാകും. ഈ വിവാഹം മുടക്കാൻ പല വഴികളും സിദ്ധു പ്രയോഗിച്ചിരുന്നു. എന്നാൽ അതൊന്നും പ്രയോജനം കണ്ടില്ല. ഒടുവിൽ ആത്മഹത്യ എന്ന നാടകത്തിലേക്കും സിദ്ധു ചെന്നെത്തിയിരുന്നു.
അതും പരാജയപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ഏറെ വർണ്ണാഭമായ രീതിയിലാണ് സുമിത്രയുടെ വിവാഹം കൊണ്ടാടുന്നത്. ശ്രീനിലയത്തിലുള്ളവർ എല്ലാവരും ഒരേപോലെ സന്തോഷത്തിലാണ്. സുമിത്ര തന്റെ ശത്രു തന്നെയെങ്കിലും ഈ വിവാഹത്തിന് അനുകൂലമായ നിലപാടാണ് വേദികയുടേത്. സുമിത്ര രോഹിത്തിനൊപ്പം ജീവിച്ചുതുടങ്ങുന്നത്തോടെ സിദ്ധു തനിക്ക് ഭദ്രമാകും എന്ന ചിന്തയിലാണ് വേദിക. പ്രേക്ഷകർ ഇപ്പോൾ അറിയാൻ ആഗ്രഹിക്കുന്നത് രോഹിത്തിനെ വിവാഹം കഴിച്ച ശേഷം എന്ത് കഥയാണ് ഇനി പരമ്പരക്ക് പറയാനുള്ളത് എന്നാണ്.
അതിസുന്ദരിയായി വിവാഹവേഷത്തിൽ സുമിത്രയെ കാണുമ്പോൾ പ്രേക്ഷകർ സന്തോഷത്തിലാണ്. വിവാഹനാളിൽ സുമിത്രക്ക് കൂട്ടായി നിലീനയും എത്തിയിട്ടുണ്ട്. ഏറെ നാളുകളായി പറഞ്ഞുകൊണ്ടിരിക്കുന്ന ഈ രോഹിത് സുമിത്ര വിവാഹം ഇനിയും ഇങ്ങനെ നീട്ടിക്കൊണ്ടുപോകല്ലേ എന്നത് തന്നെയായിരുന്നു പ്രേക്ഷകരുടെ ആവശ്യവും. അതേ സമയം രോഹിത് സുമിത്ര വിവാഹത്തിനെത്തുന്ന ആ സെലിബ്രെറ്റി ഗെസ്റ്റ് ആരാകും എന്നത് ഏവരെയും ആകാംക്ഷയിലാഴ്ത്തുന്ന ഒരു ചോദ്യം തന്നെയാണ്. അത് ഇപ്പോഴും ചാനൽ പുറത്തുവിടാത്ത ഒരു ട്വിസ്റ്റ് തന്നെയാണ്.
