സുമിത്രയുടെ ഭയം സത്യമാകുമോ?? ശ്രീനിലയത്തിലെ നട്ടെല്ല് തകരുമ്പോൾ താങ്ങാൻ സുമിത്രയോടൊപ്പം രോഹിത്… | Kudumbavilakku Today’s Episode 27/10/2022 Malayalam

Kudumbavilakku Today’s Episode 27/10/2022 Malayalam : സുമിത്രയുടെ ഭയം സത്യമാകുമോ? സുമിത്രയുടെ ബലം ശ്രീനിലയത്തിലെ ശിവദാസമേനോനാണ്. അച്ഛനിൽ നിന്ന് സുമിത്രക്ക് കിട്ടുന്ന ഒരു ധൈര്യമുണ്ട്, അതില്ലാതായാൽ പിന്നെ സുമിത്രക്കും ശക്തി ചോരും. ഇവിടെ ഇതാ, സുമിത്ര ഭയപ്പെടുന്ന പോലെയൊന്ന് സംഭവിക്കുന്നു എന്നാണ് കുടുംബവിളക്ക് പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ കാണിക്കുന്നത്. അതിന് മുന്നേ തന്നെ തന്റെ ആകുലത സുമിത്ര രോഹിത്തിനോട് പങ്കുവെക്കുന്നുണ്ട്.

അച്ഛനില്ലാത്ത ശ്രീനിലയം സുമിത്രക്ക് അന്യമായിരിക്കും. സിദ്ധാർഥ് ഉപേക്ഷിച്ചിട്ടും സുമിത്രക്ക് ശ്രീനിലയത്തിൽ സ്ഥാനമുണ്ടായത് ശിവദാസമേനോൻ കാരണമാണ്. മരുമകളായല്ല, മകളായി തന്നെയാണ് മേനോൻ സുമിത്രയെ കാണുന്നത്. ഉദ്വേഗഭരിതമായ രംഗങ്ങളുമായാണ് ഇപ്പോൾ കുടുംബവിളക്ക് മുന്നോട്ടുപോകുന്നത്. ശ്രീനിലയത്തിൽ അച്ഛൻ ഒറ്റയ്ക്കാണ് എന്ന് പറയാം. അനിയും ഭാര്യയും തിരക്കിലാണ്. പ്രതീഷ് സഞ്ജനയ്ക്കൊപ്പവും.

മേനോൻ ആകെമൊത്തം ഏകാന്തതയുടെ നടുവിലാണ്, ഒറ്റപ്പെടലിന്റെ വേദനയിൽ നീറുകയാണ്. ശിവദാസമേനോന് ഈ സമയം ഒരു പിൻവാങ്ങൽ ലക്ഷണം കാണുന്നുണ്ട്. പ്രേക്ഷകർക്കും ഇത് മനസിലായിക്കഴിഞ്ഞു. പുതിയ പ്രൊമോ വീഡിയോയിൽ ശിവദാസമേനോൻ അടിപതറി വീഴുന്നതും കാണാം.അതിന് പിന്നാലെയാണ് പ്രേക്ഷകർ ആകെ മൊത്തത്തിൽ സംശയങ്ങളുമായി രംഗത്തെത്തുന്നത്. പ്രൊമോ വീഡിയോക്ക് താഴെ കമൻറുകളുടെ പെരുമഴ നിറയുന്നുണ്ട്.

ശ്രീനിലയത്തിലെ സ്നേഹനിധിയായ അച്ഛനെ ഉടനെയൊന്നും അവസാനിപ്പിക്കല്ലേയെന്ന് ആരാധകരും പറയുകയാണ്. നടി മീരാ വാസുദേവ് നായികയായി പ്രത്യക്ഷപ്പെടുന്ന പരമ്പരയാണ് കുടുംബവിളക്ക്. ഒരു വീട്ടമ്മയുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത പ്രതിസന്ധികളും അതിനെ അവർ എങ്ങനെ നേരിടുന്നു എന്നതുമാണ് പരമ്പര പറയുന്നത്. നെഗറ്റീവ് റോളിൽ നടി ശരണ്യ ആനന്ദ് ആണ് എത്തുന്നത്. കെ കെ മേനോൻ, മഞ്ജു സതീഷ്, ദേവി മേനോൻ, എഫ് ജെ തരകൻ, ശ്രീലക്ഷ്‌മി, നൂബിൻ, ആനന്ദ് നാരായൺ, രേഷ്മ തുടങ്ങിയ താരങ്ങളും പരമ്പരയിൽ അണിനിരക്കുന്നു.