ശ്രീനിലയത്തിൽ പുതിയ അതിഥി!! സന്തോഷക്കളിയാട്ടത്തിനിടയിലും കുരുക്കുകളുമായി അയാൾ; കുടുംബവിളക്കു കൂടുതൽ സംഘർഷഭരിതമാകുന്നു… | Kudumbavilakku Today’s Episode 25/2/2023 Malayalam

Kudumbavilakku Today’s Episode 25/2/2023 Malayalam:ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. ഇപ്പോഴിതാ പരമ്പരയുടെ പ്രേക്ഷകരെ തേടി ഒരു പുതിയ സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. ഇനി സന്തോഷത്തിന്റെ നാളുകൾ ശ്രീനിലയത്തിലേക്ക്. ഇവിടെയിതാ ഒരു ഭാഗ്യദേവത കടന്നുവന്നിരിക്കുന്നു. സഞ്ജനയുടെ കുഞ്ഞിൻറെ വിശേഷങ്ങളുമായി കുടുംബവിളക്ക് ഇനി സ്നേഹസാന്ദ്രമാകും. എന്ത് തന്നെയാണെങ്കിലും പ്രേക്ഷകർ ഏറെ സന്തോഷത്തിലാണ്. സുമിത്ര രോഹിത് വിവാഹം കഴിഞ്ഞത് തന്നെ പ്രേക്ഷകരെ സന്തോഷത്തിലാഴ്ത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോഴിതാ ഈ കുഞ്ഞിൻറെ കടന്നുവരവ്.
ഇതിനിടയിലാണ് സിദ്ധുവിന്റെ വരും കാല ക്രൂരതയെക്കുറിച്ചുള്ള സൂചന കൂടി പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. സിദ്ധു ഇപ്പോഴും അസ്വസ്ഥനാണ്. അതുകൊണ്ടുതന്നെ സുമിത്രയെ ദ്രോഹിക്കാൻ ഇയാൾ എന്തും ചെയ്യും. രോഹിത്തിനെയും സുമിത്രയെയും വേർപിരിക്കാനുള്ള ശ്രമങ്ങളും നടത്തും. പരമ്പരയിൽ സുമിത്രയും രോഹിത്തും തമ്മിലുള്ള വിവാഹം കഴിഞ്ഞ ആഴ്ചയാണ് അരങ്ങേറിയത്. വിവാഹത്തിന് പിന്നാലെ സന്തോഷകരമായ ദാമ്പത്യം നയിക്കുകയാണ് ഇപ്പോൾ ഇവർ. എന്നാൽ ഇതിൽ ഏറെ ഭയചകിതനാണ് നമ്മുടെ സിദ്ധു.
എങ്ങനെയെങ്കിലും സുമിത്രയെ ശ്രീനിലയത്തിൽ നിന്നും പൂർണ്ണമായും അറുത്തുമാറ്റണം എന്ന ആഗ്രഹത്തിലാണ് സിദ്ധുവിന്റെ ചെയ്തികൾ ഓരോന്നും. ശ്രീനിലയത്തിൽ നിന്നും ഒരു തരി സ്വത്ത് പോലും സുമിത്രക്ക് കൊടുക്കരുത് എന്ന് പോലും സിദ്ധു പറഞ്ഞുവെച്ചിരുന്നു. എന്നാൽ സിദ്ധുവിനെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു സംഭവം നടന്നിരിക്കുകയാണ്. സുമിത്രയും രോഹിത്തും പൂജയും ശ്രീനിലയത്തിലേക്ക് താമസം മാറി. സഞ്ജനയുടെ ഗർഭകാലത്ത് മരുമകളെ പരിചരിക്കാൻ താൻ കൂടെ ഉണ്ടാകണമെന്ന ആഗ്രഹത്തിന് പുറത്താണ് സുമിത്ര ശ്രീനിലയത്തിലേക്ക് തിരിച്ചെത്തിയത്. സുമിത്രയെയും രോഹിത്തിനെയും തന്റെ വീട്ടിലേക്ക് വിരുന്ന് ക്ഷണിച്ചിരുന്നു വേദിക. ഇതറിയുമ്പോൾ സിദ്ധാർഥിനും ഭ്രാന്ത് പിടിച്ചു.
റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഇപ്പോഴും കുടുംബവിളക്ക് പരമ്പര. മീര വാസുദേവൻ സുമിത്ര എന്ന നായികാകഥാപാത്രമായി ജീവിക്കുകയാണെന്നാണ് എപ്പോഴും കുടുംബപ്രേക്ഷകർ പറയാറുള്ളത്. സുമിത്രയുടെ ജീവിതത്തിൽ വരുന്ന ഓരോ സങ്കടവും സന്തോഷവും ഇന്ന് പ്രേക്ഷകരുടേത് കൂടിയാകുന്നു എന്നതാണ് സത്യം. പ്രതിസന്ധികളിൽ തകർന്നുവീഴുകയും കണ്ണീർ മാത്രം ഒഴുക്കി ജീവിക്കുകയും ചെയ്യുന്ന പെൺജീവിതങ്ങൾക്കിടയിൽ കുടുംബവിളക്കിലെ സുമിത്ര മറ്റൊരു മാതൃക തുറന്നിടുകയായിരുന്നു. സിദ്ധു വിചാരിക്കും പോലെ സുമിത്രയെയും രോഹിത്തിനെയും പിരിക്കാൻ കഴിയുമോ? നിങ്ങൾക്ക് എന്ത് തോന്നുന്നു? കമ്മന്റ് ചെയ്യാമോ??