രോഹിത്തിനെ വിവാഹം ചെയ്യാൻ സുമിത്രയെ നിർബന്ധിച്ചു വേദിക; വേദികയുടെ അടവ് മനസ്സിലാക്കിയ സുമിത്ര തക്ക മറുപടി കൊടുത്തു ഈ പാഷാണത്തിൽ കൃമിക്ക്… | Kudumbavilakku Today’s Episode 25/11/2022 Malayalam

Kudumbavilakku Today’s Episode 25/11/2022 Malayalam : പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയുടെ പുനർ വിവാഹമാണ് ഇപ്പോൾ സീരിയലിന്റെ കഥാപശ്ചാത്തലം. രോഹിത്തും സുമിത്രയുമായുള്ള വിവാഹം നടത്തുവാൻ സിദ്ധാർത്തിന്റെ അച്ഛൻ ഒരുങ്ങുമ്പോൾ ശ്രീനിലയത്തിൽ നിന്നും തന്നെ പല എതിർപ്പുകളും ഉയർന്നുവരുന്നുണ്ട്. സരസ്വതി അമ്മയും അനിയുമാണ് ഈ വിവാഹത്തെ എതിർക്കുന്നത്. അനന്യയുടെ മാതാപിതാക്കൾക്കും ഈ വിവാഹത്തിൽ എതിർപ്പുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.

ഇതൊന്നും വകവെക്കാതെ സുമിത്രയുടെ വിവാഹം നടത്താനുള്ള വാശിയിൽ സിദ്ധുവിന്റെ അച്ഛൻ നിൽകുമ്പോൾ തന്റെ ജീവിതത്തിൽ നിന്ന് വേദികയെ ഒഴിവാക്കി ആദ്യ ഭാര്യയായ സുമിത്രയെ തിരികെ കൊണ്ടുവരാൻ ആഗ്രഹിച്ചുകൊണ്ട് സിദ്ധാർഥ് ഒരുവശത്തുണ്ട്. ഇതറിഞ്ഞ വേദിക സുമിത്രയെ രോഹിത്തുമായുള്ള വിവാഹത്തിന് നിർബന്ധിക്കുകയാണ്. ഇത് വേദികയുടെ അവസാന അടവായാണ് പ്രേക്ഷകർ കാണുന്നത് . സിദ്ധുവിനെ സുമിത്രയ്ക്ക് വിട്ടുകൊടുക്കാൻ വേദികയ്ക്ക് ഒരിക്കലും കഴിയില്ല.

അങ്ങനെ സംഭവിച്ചാൽ വേദികയുടെ പ്രതികരണം എന്താണെന്ന് പറയാനും കഴിയില്ല. സിദ്ധാർത്ഥിന്റെ ആഗ്രഹം പോലെ സുമിത്ര വീണ്ടും അയാളുടെ ജീവിതത്തിലേക്ക് തിരിച്ചുവരുമോ, അതോ അനിരുദ്ധിന്റെ എതിർപ്പ് അവഗണിച്ചുകൊണ്ട് സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം നടക്കുമോ? എന്നാണ് ഇനി പ്രേക്ഷകർക്ക് അറിയേണ്ടത്. സുമിത്ര ഒരിക്കലും സിദ്ധുവിനെ സ്വീകരിക്കില്ലെന്നാണ് പ്രേക്ഷകലക്ഷങ്ങളുടെ അഭിപ്രായം. ചില പ്രേക്ഷകർ പറയുന്നത് സുമിത്ര സിദ്ധാർത്തിനെയും രോഹിത്തിനെയും സ്വീകരിക്കാതെ ഇനിയുള്ള കാലം തന്റെ മക്കളോടൊപ്പം സന്തോഷമായി ജീവിക്കും എന്ന തീരുമാനം എടുക്കുമെന്നാണ്.

പുതിയ നീക്കങ്ങളെക്കുറിച്ച് അറിയാതെയാണ് സിദ്ധാർഥ് ഇപ്പോൾ സുമിത്രയെ സ്വപ്നം കണ്ടുനടക്കുന്നത്. സുമിത്രയെപ്പോലെ വേദിക അത്ര പെട്ടെന്നൊന്നും സിദ്ധാർത്ഥിന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുപോകാൻ തയ്യാറാകില്ല. അങ്ങനെ ഒഴിഞ്ഞു പോകുകയാണെങ്കിൽ സിദ്ധാർത്ഥിന്റെ ജീവിതം നശിപ്പിച്ചിട്ടെ വേദിക പോകുമെന്നുള്ള അഭിപ്രായങ്ങൾ പ്രേക്ഷകരിൽ നിന്നും ഉയരുന്നു. കുടുംബവിളക്കിലെ നിർണായ നിമിഷങ്ങൾ ഇനി കണ്ടറിയേണ്ടതാണ് വരും എപ്പിസോഡുകൾക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ് ഇപ്പോൾ.