സുമിത്രക്ക് തണലായി രോഹിത്ത്; സിദ്ധുവിന്റെ മനസ്സ് മാറ്റാനുള്ള ശ്രമവുമായി വേദിക… | Kudumbavilakku Today’s Episode 23/2/2023 Malayalam

Kudumbavilakku Today’s Episode 23/2/2023 Malayalam:ടെലിവിഷൻ പരമ്പരകളിൽ വളരെയധികം മുന്നിട്ടുനിൽക്കുന്ന ഒരു പരമ്പരയാണ് കുടുംബവിളക്ക്. നിരവധി പ്രേക്ഷകർ ആണ് ഈ പരമ്പരക്കുള്ളത്. തുടക്കത്തിൽ വളരെയധികം ട്രോളുകളും കളിയാക്കലുകളും ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ഡിആർപി റൈറ്റിംങ്ങിൽ ഏറ്റവും മുൻപന്തിയിലാണ് ഇപ്പോൾ ഈ പരമ്പര. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതമാണ് ഈ പരമ്പരയിലൂടെ പ്രേക്ഷകർക്കു മുൻപിൽ തുറക്കപ്പെടുന്നത്. പ്രാണനെ പോലെ സ്നേഹിച്ച തന്റെ ഭർത്താവിൽ നിന്നും 25 വർഷത്തെ ജീവിതത്തിനൊടുവിൽ വേർപിരിയേണ്ടി വരികയും തുടർന്ന് സ്വയം ജീവിതത്തിനോട് മല്ലിട്ട് ജീവിതവിജയം നേടുകയും ചെയ്ത ഒരു വ്യക്തിയെന്ന നിലയിലാണ് കഥാപാത്രത്തിന്റെ മുന്നോട്ടുള്ള സഞ്ചാരം.

മീര വാസുദേവ് ആണ് സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം സുമിത്രയുടെ ആദ്യ ഭർത്താവിന്റെ വേഷം ചെയ്യുന്നത് കൃഷ്ണകുമാർ മേനോനാണ്. കൃഷ്ണകുമാർ മേനോന്റെ രണ്ടാം ഭാര്യയായി വേഷമിടുന്നത് ശരണ്യ ആനന്താണ്. വേദിക എന്ന കഥാപാത്രത്തെ ആണ് ശരണ്യ അവതരിപ്പിക്കുന്നത്. വെടികയും സിദ്ധാർത്തും ഒന്നിച്ചുള്ള ജീവിതം ഏതാണ്ട് ഡൈവേഴ്സിന്റെ വക്കിൽ നിൽക്കുന്നതായാണ് കഥയിൽ ഇപ്പോൾ കാണിക്കുന്നത്. സുമിത്ര സിദ്ധാർത്തുമായി വേർപിരിഞ്ഞ ശേഷം വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി തന്റെ സുഹൃത്തായ രോഹിത്തിനെ വിവാഹം ചെയ്യുന്നു.

രോഹിത്തിന്റെ വീട്ടിൽ എത്തിയ സുമിത്രയ്ക്ക് തന്റെ വീടായ ശ്രീനിലയ ത്തെക്കുറിച്ച് ആലോചിച്ച് ഒരു സമാധാനവും ലഭിക്കുന്നില്ല. പ്രത്യേകിച്ച് പ്രതീഷിന്റെ ഭാര്യയായ സഞ്ചനയെ കുറിച്ച് ആലോചിക്കുമ്പോൾ. അവൾ പൂർണ്ണ ഗർഭിണിയാണ്. സുമിത്രയുടെ വിഷമം കണ്ട് രോഹിത്തും മകളും സുമിത്രയും ചെർന്നു ശ്രീനിലയം വീട്ടിലേക്ക് താമസം മാറുന്നു. കുഞ്ഞുണ്ടായതിനുശേഷം മാത്രമേ മടങ്ങിപ്പോകു എന്ന് അവർ പറയുന്നു.

ഇനി വരാനിരിക്കുന്ന എപ്പിസോഡിൽ ഡെലിവറി പെയിൻ വരുന്ന സഞ്ജനയെ ആശുപത്രിയിൽ എത്തിക്കുന്ന സീൻ ആണ്. സഞ്ചനക്ക് കുറച്ച് കംപ്ലിക്കേറ്റ് ആണെന്നും നോർമൽ ഡെലിവറി നടക്കില്ല എന്നും ഡോക്ടർ പറയുന്നു. ഇത് കേട്ട് വിഷമിക്കുന്ന സുമിത്രയേ രോഹിത് ചേർത്ത് പിടിച്ച് അശ്വസിപ്പിക്കുന്നു. സുമിത്രയും രോഹിത്തും മാനസികമായും ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പ്രേക്ഷകർ. പ്രേക്ഷകരുടെ ആ ആഗ്രഹത്തിന് ഒരു മുതൽക്കൂട്ട് ആവുകയാണ് പരമ്പരയിലെ ഈ സീൻ. ഏതായാലും സുമിത്രയും രോഹിത്തും മാനസികമായും ഒന്ന് ചേരുന്ന ആ മുഹൂർത്തതിനായി കാത്തിരിക്കുകയാണ് ആരാധകർ.

Rate this post