സുമിത്രയുടെ മനസ്സറിയാൻ ശ്രമിച്ചു സരസ്വതി അമ്മ; വേദികയെ ഡിവോഴ്സിന് നിർബന്ധിച്ചു സിദ്ധു… | Kudumbavilakku Today’s Episode 23/11/2022 Malayalam

Kudumbavilakku Today’s Episode 23/11/2022 Malayalam : കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ കുടുംബവിളക്കിൽ ഇനി സുമിത്രയുടെ വിവാഹത്തിനെക്കുറിച്ചുള്ള ചർച്ചകളാണ്.ഒരുവശത്ത് സുമിത്രയെ രോഹിത്തിന് വിവാഹം ചെയ്തുകൊടുക്കാൻ മേനോൻ തയ്യാറെടുക്കുമ്പോൾ മറുവശത്ത് വേദികയെ തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കി വീണ്ടും സുമിത്രയെ തന്നെ ഭാര്യയായി കൊണ്ടുവരാൻ ആഗ്രഹിക്കുകയാണ് സിദ്ധു. ഇനിയാണ് കഥയിലെ നിർണായക മുഹൂർത്തങ്ങൾ അരങ്ങേറാൻ പോകുന്നത്. രോഹിത്തിനും സിദ്ധാർത്തിനുമിടയിൽ എന്ത് തീരുമാനമെടുക്കണമെന്നറിയാതെ സുമിത്ര നിൽക്കുമ്പോൾ പ്രേക്ഷകരും ആശങ്കയിലാണ്.

പ്രതീഷും ശീതളുമാകട്ടെ സുമിത്രയും രോഹിത്തുമായി വിവാഹം കഴിക്കുന്നതിന് തങ്ങൾക്ക് എതിർപ്പില്ല എന്നാണ് അറിയിച്ചത്. പക്ഷേ തന്റെ അമ്മ മറ്റൊരാളെ ഭർത്താവായി സ്വീകരിക്കുന്നത് തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും അഥവാ അങ്ങനെ ഒരു രണ്ടാം വിവാഹം അമ്മയുടെ ജീവിതത്തിൽ നടക്കുന്നുണ്ടെങ്കിൽ അത് ഞങ്ങളുടെ അച്ഛനായ സിദ്ധാർത്തുമായി മാത്രമായിരിക്കണമെന്നും അനി കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞിരുന്നു. ഇത് സുമിത്രയെ ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിലുള്ള സാഹചര്യങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്.

സുമിത്ര ഒരിക്കലും തന്നെ കളഞ്ഞിട്ട് വേദികയ്ക്കൊപ്പം പോയ പഴയ ഭർത്താവിനെ സ്വീകരിക്കരുതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. പക്ഷെ ഇനി സുമിത്രയുടെ ജീവിതത്തിൽ എന്താണ് നടക്കുക എന്ന് വരും ദിവസങ്ങളിലെ എപ്പിസോഡുകൾ കണ്ടാൽ മാത്രമേ പറയാൻ പറ്റുകയുള്ളു. സിദ്ധുവുമായി സുമിത്രക്ക് ഇനി ഒരു ജീവിതം ഉണ്ടാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങൾ തേടി പ്രേക്ഷകർ ആകാംക്ഷയിലാണ്. സുമിത്ര രോഹിത് വിവാഹമോ സുമിത്ര സിദ്ധാർഥ് പുനർവിവാഹമോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇനി അത്ര അകലെയല്ല.

സുമിത്രയുടെ ജീവിതം ഇവർക്ക് രണ്ടുപേർക്കുമിടയിൽ കിടന്ന് ആശയക്കുഴപ്പത്തിലാവുകയാണ്.. സിദ്ധാർഥ് തന്നെ ഉപേക്ഷിക്കുമോ എന്ന സംശയത്തിൽ വേദിക സുമിത്രയെ തകർക്കാനൊരുങ്ങുമ്പോൾ ഇനി സുമിത്രയ്ക്ക് രക്ഷകനായി ആരാണ് വരുന്നതെന്ന് കാത്തിരുന്ന് കാണണം. വേദികയുടെ ചതിക്കുഴിയിൽ സുമിത്ര വീഴരുതേ എന്നാണ് ആരാധകരുടെ ആവശ്യവും ആഗ്രഹവും. അതേ സമയം ഇനികുടുംബവിളക്ക് വേറെ ലെവൽ ആകുമെന്നാണ് ആരാധകർ പറയുന്നത്.