രോഹിത്തിന് ക്വട്ടേഷൻ കൊടുക്കാൻ സിദ്ധു!! മേനോന്റെ ആരോഗ്യനില മോശം!! കണ്ണീർ വറ്റാതെ സുമിത്ര; സിദ്ധുവിന്റെ ആ കുടിലതന്ത്രം ഇനി…. | Kudumbavilakku Today’s Episode 21/2/2023 Malayalam

Kudumbavilakku Today’s Episode 21/2/2023 Malayalam: സുമിത്ര രോഹിത് വിവാഹം നടന്നതിനുശേഷം കുടുംബവിളക്കിൽ പ്രേക്ഷകരെ ഏറെ സന്തോഷിപ്പിക്കുന്ന കാഴ്ചകൾ മാത്രം നിറയും എന്ന് കരുതിയവർക്ക് തെറ്റി. വിവാഹത്തിന് പിന്നാലെ പ്രതിസന്ധികളുടെ തുടർകഥ അരങ്ങേറുകയാണ്. സിദ്ധുവിൻറെ മനസ്സ് ഇപ്പോഴും ശാന്തമല്ല. ഇപ്പോഴിതാ രോഹിത്തിനെതിരെ ക്വട്ടേഷൻ കൊടുക്കാൻ സിദ്ധു തയ്യാറാകുന്നുവോ എന്നതാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുന്ന ചോദ്യം.
സിദ്ധുവിന്റെ മനസ്സ് അശാന്തി കൊണ്ട് നിറയുകയാണ്. രോഹിത്തും സുമിത്രയും ഒന്നിച്ച് ജീവിക്കുന്നത് അയാൾക്ക് സഹിക്കാൻ സാധിക്കുന്നില്ല. അവരെ പിരിക്കാൻ എന്തും ചെയ്യും ഇയാൾ. സുമിത്രയെയും രോഹിത്തിനെയും ഒന്നിപ്പിച്ചതും അതിൽ സിദ്ധാർത്ഥ് എന്ന തടസ്സത്തെ അകറ്റിയതും ശിവദാസമേനോൻ ആയിരുന്നു. ശ്രീനിലയത്തിന്റെ രക്ഷാധികാരിയായ ശിവദാസമേനോന്റെ ഇപ്പോഴത്തെ അവസ്ഥയാണ് പ്രേക്ഷകരെ നടുക്കിയിരിക്കുന്നത്.
ഒരു അറ്റാക്ക് കഴിഞ്ഞ ശിവദാസമേനോന്റെ ആരോഗ്യം മാനസികമായും ശാരീരികമായും ഇപ്പോഴും ശരിയായിട്ടില്ലെന്ന് ഡോക്ടർ തുറന്നുപറയുകയാണ്. ഇതുകേട്ട് രോഹിത്തും സുമിത്രയും സങ്കടത്തിലാവുകയാണ്. അതേപോലെ തന്നെയാണ് പ്രേക്ഷകരുടെ അവസ്ഥയും. സുമിത്രയും രോഹിത്തും ഒന്നിച്ചതിന് ഏറ്റവും പ്രധാനപ്പെട്ട കാരണക്കാരനായ മേനോന് എന്തെങ്കിലും സംഭവിച്ചാൽ അത് സുമിത്രയുടെ തുടർന്നുള്ള ജീവിതത്തെയും ബാധിക്കില്ലേ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്തുതന്നെയാണെങ്കിലും ഏറ്റവും മികവാർന്ന ഒരു ട്രാക്കിലൂടെയാണ് ഇപ്പോൾ പരമ്പര മുന്നോട്ടുപോകുന്നത്.
നടി ചിത്ര ഷേണായ് നിർമ്മിക്കുന്ന കുടുംബവിളക്ക് പരമ്പരയിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത് മീരാ വാസുദേവനാണ്. തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് മീര. ഒരു ഇടവേളയ്ക്കുശേഷം മീര അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തിയത് കുടുംബവിളക്കിലൂടെ ആയിരുന്നു. താരത്തിന് മികച്ച സ്വീകരണമാണ് കുടുംബപ്രേക്ഷകർ നൽകിയത്. മീര വാസുദേവൻ എന്ന പേരുപോലും പ്രേക്ഷകർ മറന്നുകഴിഞ്ഞു. മീരയെ സുമിത്രയായി മാത്രം കാണുകയാണ് മലയാളികൾ. കുടുംബവിളക്കിലെ സുമിത്രയായി മീര ജീവിക്കുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.