നിലീനക്ക് മുമ്പിൽ മനസ്സ് തുറന്നു രോഹിത്!! അനിരുദ്ധിനെ ചോദ്യം ചെയ്തു പ്രതീഷ്; ഉത്തരം പറയാനാകാതെ അനി… | Kudumbavilakku Today’s Episode 21/12/2022 Malayalam
Kudumbavilakku Today’s Episode 21/12/2022 Malayalam : നിലീനയോട് തന്റെ മനസ്സ് തുറന്ന് രോഹിത്… മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ കുടുംബവിളക്കിൽ ഇനി സുമിത്രയുടെയും രോഹിത്തിന്റെയും കല്യാണക്കാഴ്ചകളാണ് കാണാൻ വരുന്നത്. ഒരുപാട് എതിർപ്പുകൾക്കിടയിലും സുമിത്രയും രോഹിത്തും വിവാഹിതരാവാൻ പോകുമ്പോൾ സിദ്ധാർത്ഥിനിപ്പോഴും സുമിത്രയെ രോഹിത്തിന് വിട്ടുകൊടുക്കാൻ കഴിയില്ല എന്നാണ് പറയുന്നത്.സിദ്ധാർത്തുമായി തനിക്കിനി ഒരു ബന്ധവുമില്ല, സിദ്ധാർത്ഥിന്റെ ജീവിതത്തിലേക്ക് തിരിച്ചുപോകാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും തന്റെ ജീവിതം ഇരുട്ടിലാക്കിയ ആ മനുഷ്യന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് താൻ മരിക്കുന്നതാണെന്നും സുമിത്ര പറഞ്ഞിട്ടുണ്ട്.
പണ്ടുകാലം തൊട്ടേ സുമിത്രയെ മനസ്സിൽ കൊണ്ടുനടക്കുന്ന രോഹിത് ഇന്ന് സുമിത്ര ജീവിതത്തിലേക്ക് വരുന്നതും സ്വപ്നം കണ്ടാണ് വിവാഹദിനത്തിനായി കാത്തിരിക്കുന്നത്. വിവാഹത്തിൽ പങ്കെടുക്കുവാൻ സുമിത്രയ്ക്ക് ഒരു സർപ്രൈസ് നൽകിക്കൊണ്ട് സുമിത്രയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായ നിലീന അമേരിക്കയിൽ നിന്നും നാട്ടിലെത്തിയിട്ടുണ്ട്. സുമിത്രയ്ക്കും രോഹിത്തിനും വീണ്ടുമൊരു കണ്ടുമുട്ടലിന് കാരണമായത് നിലീനയാണ്. ഇപ്പോൾ നിലീനയുടെ വരവ് സുമിത്രയുടെ വിവാഹത്തിന് മാറ്റുകൂട്ടുമെന്ന് പ്രേക്ഷകർ പറയുന്നു.

സുമിത്രയുടെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും സുമിത്രയ്ക്ക് താങ്ങായി നിന്ന നിലീന സുമിത്രയുടെ വിവാഹത്തിനെത്തണം എന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നുവെന്നും ഞങ്ങളുടെ ആഗ്രഹം പോലെ അത് സംഭവിച്ചതിൽ വളരെ സന്തോഷമെന്നും പ്രേക്ഷകർ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ നിലീനയുമായി തന്റെ മനസ്സ് തുറക്കുകയാണ് രോഹിത്. മരിച്ചുപോയ തന്റെ ഭാര്യയെക്കുറിച്ചും തന്റെ കഴിഞ്ഞ കാലങ്ങളെക്കുറിച്ചും നിലീനയോടും മകളായ പൂജയോടും തുറന്നുപറയുന്ന രോഹിത്തിനെയാണ് ഇപ്പോൾ കുടുംബവിളക്കിൽ കാണാൻ കഴിയുന്നത്.
സുമിത്രയോട് തനിക്കുള്ള സ്നേഹത്തെപ്പറ്റിയും സുമിത്രയുമായുള്ള ജീവിതം എങ്ങനെയായിരിക്കും എന്ന് തനിക്ക് അറിയില്ല എന്നും രോഹിത്ത് നിലീനയോട് പറയുന്നുണ്ട്. ഇനി സുമിത്ര രോഹിത് വിവാഹത്തിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കുടുംബവിളക്കിൽ വരാൻ പോകുന്ന കാഴ്ചകൾ എന്തൊക്കെയാണെന്നറിയാൻ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സുമിത്രാ രോഹിത് വിവാഹം നല്ല രീതിയിൽ നടക്കുമോ? വിവാഹം മുടങ്ങി സുമിത്ര വീണ്ടും സിദ്ധാർത്ഥിന്റെ ജീവിതത്തിലേക്ക് തന്നെ തിരിച്ചുപോകുമോ എന്നും പ്രേക്ഷകർക്ക് സംശയമുണ്ട്. ഇതിനെല്ലാമുള്ള ഉത്തരം വരും എപ്പിസോഡുകൾ കാണുന്നതിലൂടെ പ്രേക്ഷകർക്ക് ലഭിക്കും.
