നവീനെ കൂട്ടുപിടിച്ചു സുമിത്രയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന വേദിക; കുടുംബവിളക്ക് പുതിയ വഴിത്തിരിവിലേക്ക്… | Kudumbavilakku Today’s Episode 20 October 2022 Malayalam

Kudumbavilakku Today’s Episode 20 October 2022 Malayalam : തന്ത്രങ്ങളെല്ലാം പയറ്റി പരാജയത്തിന്റെ എല്ലാ മുഖവും കണ്ടുകഴിയുമ്പോൾ ഒടുവിൽ ആ കുതന്ത്രം.. അതുമാത്രം.. ഇവിടെയും വേദിക അത് സ്വീകരിക്കുകയാണ്.. ഇനി ശത്രുവിനെ പരാജയപ്പെടുത്താൻ ഒരൊറ്റ വഴിയേ ഉള്ളൂ… കൊ ലപാ തകം… സുമിത്രയെ കൊ ല്ലാനുള്ള വഴികളിലേക്കാണ് ഇപ്പോൾ വേദികയുടെ പദ്ധതികൾ മാറിക്കൊണ്ടിരിക്കുന്നത്.. വേദികക്ക് ഇത്തരത്തിൽ ഒരു പ്ലാൻ ഉപദേശിക്കുന്നത് നവീനാണ്.

സുമിത്രയെ കൊ ന്നാലും താൻ ജയിലിൽ പോകേണ്ടി വരില്ലേ, അപ്പോൾ പിന്നെ സിദ്ധുവുമായി തനിക്ക് എങ്ങനെ ജീവിക്കാനാകും എന്ന സംശയമായിരുന്നു ആദ്യം വേദികക്ക്…എന്നാൽ ആ സംശയം തീർത്തുകൊടുക്കുന്നത് നവീനാണ്. സ്ഥിരമായി കാറിൽ പോകുന്ന ആളല്ലേ സുമിത്ര, ഒരു സ്വാഭാവിക മരണം സംഭവിച്ചാൽ അതിന് ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല, പറയാൻ പറ്റില്ല…എന്തുകൊണ്ട് അങ്ങനെ ഒന്ന് ചിന്തിച്ചുകൂടാ എന്നായിരുന്നു നവീന്റെ ചോദ്യം.

സുമിത്ര ഇല്ലാതായാൽ മാത്രമേ ഇനി വേദികയ്ക്ക് സിദ്ധുവിനൊപ്പം സുഖകരമായി ജീവിക്കാൻ സാധിക്കൂ എന്നും അങ്ങനെ സംഭവിച്ചാൽ മാത്രമേ ശ്രീനിലയത്തിലെ മരുമകളായി വേദികയെ എല്ലാവരും സ്വീകരിക്കൂ എന്നും പറഞ്ഞുകൊണ്ട് നവീനാണ് ഇത്തവണ വില്ലൻ വേഷം സ്വയം എടുത്തണിയുന്നത്. ഇനിയിപ്പോൾ സുമിത്രയെ കൊ ല്ലാനുള്ള നീക്കങ്ങൾ വേദിക ചിന്തിച്ചുതുടങ്ങുന്നതോടെ പ്രേക്ഷകരും ഏറെ ത്രില്ലിലാണ്.

നടി മീരാ വാസുദേവ് നായികാകഥാപാത്രമായി എത്തുന്ന പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിംഗിൽ ഒന്നാം സ്ഥാനമാണ് ഈ പരിപാടിക്കുള്ളത്. നടി ചിത്ര ഷേണായിയാണ് പരമ്പരയുടെ നിർമ്മാതാവ്. മീര വാസുദേവിനൊപ്പം ഒരുപിടി മികച്ച താരങ്ങളാണ് ഈ പരമ്പരക്ക് വേണ്ടി അണിനിരക്കുന്നത്. കുടുംബബന്ധങ്ങളിലെ വിള്ളലുകളും അത്‌ തുന്നിച്ചേർക്കാൻ ശ്രമിക്കുമ്പോൾ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികളുമെല്ലാം പരമ്പര പറഞ്ഞിരിക്കുകയാണ്.ശരണ്യ ആനന്ദ്, കെ കെ മേനോൻ, ദേവി മേനോൻ, അമൃത എസ്‌ ഗണേഷ്, നൂബിൻ, രേഷ്മ, ദേവി ചന്ദന തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ എത്തുന്നു.