ഒരു ഉളുപ്പും ഇല്ലാതെ ആദ്യ ഭാര്യയെ പ്രൊപ്പോസ് ചെയ്യുന്ന സിദ്ധു; ഇത്രയും തരാം താഴാൻ ഇങ്ങേർക്ക് മാത്രമേ കഴിയൂ… | Kudumbavilakku Today’s Episode 2/12/2022 Malayalam
Kudumbavilakku Today’s Episode 2/12/2022 Malayalam : പ്രണയത്തിന് ഒന്നും ഒരു പ്രശ്നമേയല്ല….പ്രായം പ്രശ്നമല്ല, സാഹചര്യങ്ങൾ പ്രശ്നമല്ല, മറ്റൊന്നും തന്നെ ഒരു പ്രശ്നമേയല്ല…ഇവിടെ ഇതാ കുടുംബവിളക്കിൽ അതിഗംഭീരമായ ഒരു ലവ് പ്രൊപോസൽ നടന്നിരിക്കുകയാണ്…മൂന്ന് മക്കളുടേയും വിവാഹം കഴിഞ്ഞു, രണ്ടാമത് വിവാഹം ചെയ്ത ഭാര്യയെ ഉപേക്ഷിച്ചു…ആ വിവാഹബന്ധം മോചിപ്പിച്ച് അയാൾ പഴയ ഭാര്യയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നു. അവിടെയാണ് ഈ റൊമാൻറിക് പ്രൊപ്പോസൽ അതിഗംഭീരമായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. സിദ്ദു വീണ്ടും സുമിത്രയിലേക്ക് ചേരാൻ ആഗ്രഹിക്കുന്നു. ‘സ്റ്റിൽ ഐ ലവ് യു’ എന്നാണ് സിദ്ധു പറഞ്ഞിരിക്കുന്നത്. എന്നാൽ സുമിത്രയുടെ ഒരു മറുചോദ്യമുണ്ട്.
സ്നേഹത്തെക്കുറിച്ച് പറയാൻ നിങ്ങൾക്ക് എന്ത് അവകാശമാണുള്ളത്?അതെ, ഈ ചോദ്യം തന്നെയാണ് നമ്മുടെ പ്രേക്ഷകരും ചോദിക്കുന്നത്. സുമിത്രയെ പാതിവഴിയിൽ ഉപേക്ഷിച്ച് വേദികക്കൊപ്പം പുതുജീവിതം ആരംഭിക്കാൻ പോയ സിദ്ധുവിന് ഒന്നിന് പിന്നാലെ ഒന്നായി തിരിച്ചടികൾ കിട്ടിയപ്പോഴാണ് അയാൾ പഠിക്കുന്നത്. ഇപ്പോൾ അയാൾക്ക് സുമിത്രയെ വേണം.. നഷ്ടപ്പെട്ട പഴയ ജീവിതം തിരിച്ചുവേണം…എന്നാൽ കാലം അതിന് സമ്മതിക്കുമോ? സുമിത്ര രോഹിത് വിവാഹം ഉടൻ നടക്കണമെന്നാണ് ഇപ്പോൾ പ്രേക്ഷകരും ആഗ്രഹിക്കുന്നത്.

സിദ്ധുവിനെപ്പോലെയുള്ള ഒട്ടനവധി പുരുഷന്മാർ നമുക്ക് ചുറ്റുമുണ്ട്.സിദ്ധുവിന് കിട്ടുന്ന ഈ തിരിച്ചടി തീർച്ചയായും സമൂഹത്തിനുള്ള ഒരു ഉത്തരമാണെന്ന് പ്രേക്ഷകർ പറഞ്ഞുവെക്കുകയാണ്. സുമിത്രയുടെ വിവാഹം നടക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഇപ്പോൾ വേദികയാണ്.അതുകൊണ്ടുതന്നെ നെഗറ്റീവ് കഥാപാത്രം ആയിരുന്നിട്ടുകൂടി വേദികയോട് അല്പം ബഹുമാനവും സ്നേഹവുമൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ട് പ്രേക്ഷകർക്ക്. റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന പരിപാടിയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്.
നടി മീരാ വാസുദേവ് നായികാകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നു. ഒരു സാധാരണ വീട്ടമ്മയുടെ ജീവിതകഥ പറഞ്ഞുതുടങ്ങിയ കുടുംബവിളക്ക് പിന്നീട് ഈ വീട്ടമ്മയുടെ വളർച്ചയുടെ കാലഘട്ടങ്ങളാണ് അടയാളപ്പെടുത്തിയത്. അടുക്കളയിൽ നിന്നും അരങ്ങത്തേക്കുള്ള സുമിത്രയുടെ കടന്നുവരവ് പ്രേക്ഷകരെ ഏറെ അമ്പരപ്പിക്കുന്നതായിരുന്നു. ഇന്ന് സുമിത്രക്കൊപ്പമാണ് കേരളത്തിലെ പ്രേക്ഷകസമൂഹം. സുമിത്ര-രോഹിത് വിവാഹം നടന്നില്ലെങ്കിലും സുമിത്ര ഇനി സിദ്ധുവിലേക്ക് മടങ്ങിപ്പോകല്ലേ എന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
