വിവാഹകാര്യം വിവേകിനെ അറിയിച്ചു രോഹിത്; വേദികയുമായി തർക്കിച്ചു സിദ്ധു.. | Kudumbavilakku Today’s Episode 2/11/2022 Malayalam

Kudumbavilakku Today’s Episode 2/11/2022 Malayalam : കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന കുടുംബവിളക്ക്. റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ് ഈ പരമ്പര. നടി മീരാ വാസുദേവ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും കുടുംബവിളക്കിന്റെ പ്രത്യേകതയാണ്. സുമിത്ര എന്ന വീട്ടമ്മയുടെ റോളിൽ മീര വാസുദേവ് ഏറെ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ഒരു വീട്ടമ്മയ്ക്ക് സംഭവിക്കുന്ന അപ്രതീക്ഷിതമായ പ്രതിസന്ധികളും അതിനെ അവർ എങ്ങനെ നേരിടുന്നു എന്നും പറയുകയാണ് കുടുംബവിളക്ക്.

ഇപ്പോഴിതാ ശ്രീനിലയത്തിലെ കുടുംബനാഥൻ അടിതെറ്റി വീണിരിക്കുകയാണ്. ആശുപത്രിക്കിടക്കയിൽ വെച്ച് സുമിത്രയോട് മേനോൻ ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം മാത്രമാണ്. ഇനിയുള്ള ജീവിതത്തിൽ സുമിത്ര ഒറ്റയ്ക്കാകരുത്. അതിനുവേണ്ടി രോഹിത്തുമായുള്ള കുടുംബജീവിതത്തിന് സുമിത്ര തയ്യാറാകണം. ഒടുവിൽ സുമിത്ര അത് സമ്മതിക്കുന്നു. ഈ അവസരത്തിൽ സന്തോഷിക്കണോ എന്ന ആകുലതയിലാണ് രോഹിത്. രോഹിത് ഈ കാര്യം സുഹൃത്തിനോട് സംസാരിക്കുന്നുമുണ്ട്.

മനസ് കൊണ്ട് ഏറെ ആഗ്രഹിച്ചതാണെങ്കിലും ഇപ്പോൾ ഇങ്ങനെയൊരു അവസരത്തിൽ സന്തോഷിക്കാൻ മനസാക്ഷി അനുവദിക്കുന്നില്ല. ഓഫീസിലെ സഹപ്രവർത്തകയ്ക്കൊപ്പം പുതിയൊരു ജീവിതം ആരംഭിച്ച സിദ്ധാർഥ് സുമിത്രയെ പാടെ കൈവിടുകയായിരുന്നു. പിന്നീട് ഒറ്റക്ക് പൊരുതുകയായിരുന്നു സുമിത്ര. അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് നടന്നകയറി സുമിത്ര. സ്വന്തമായൊരു ബിസിനസ് ആരംഭിച്ച് ശക്തി തെളിയിക്കുകയായിരുന്നു സുമിത്ര.

വേദികയാണ് കഥയിലെ വില്ലത്തി. സുമിത്രക്കെതിരെ യുദ്ധം ചെയ്ത് സിദ്ധുവിനെ നേടിയെടുക്കുക യായിരുന്നു വേദിക. ഇപ്പോഴിതാ സുശീല എന്നൊരു നെഗറ്റീവ് കഥാപാത്രം കൂടി രംഗത്തെത്തിയി രിക്കുകയാണ്. നടി ദേവി ചന്ദനയാണ് സുശീല എന്ന നെഗറ്റീവ് റോളിൽ എത്തുന്നത്. ഇനി സുമിത്രക്കെതിരെ വേദികയ്‌ക്കൊപ്പം സുശീലയും കൂട്ടുചേരുകയാണ്. തന്നോട് അച്ഛൻ പറഞ്ഞ ആ കാര്യം എങ്ങനെ മക്കളോട് പറയും എന്നുള്ള വ്യാകുലതയിലാണ് സുമിത്ര. എന്തായാലും ഈ വിഷയം സുമിത്ര എങ്ങനെ അവതരിപ്പിക്കും എന്നത് കണ്ട് തന്നെ അറിയണം.