സിദ്ധുവിന്റെ മുഖത്ത് നോക്കി തന്റെ നിലപാട് തുറന്നു പറഞ്ഞു സുമിത്ര; സുമിത്രാമ്മയുടെ ഭാവി ഇനി രോഹിത്തിനൊപ്പം… | Kudumbavilakku Today’s Episode 17/12/2022 Malayalam

Kudumbavilakku Today’s Episode 17/12/2022 Malayalam : പ്രേക്ഷകപ്രിയപരമ്പരയായ കുടുംബവിളക്കിൽ ഇനി സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹക്കാഴ്ചകൾ തകൃതിയായി ഒരുങ്ങുകയാണ്… ഇനിയാണ് പ്രേക്ഷകർ കാത്തിരുന്ന ആ വിവാഹം…ഒരുപാട് എതിർപ്പുകൾക്കിടയിലും സുമിത്ര രോഹിത്തിന് തന്നെ സ്വന്തമാവാൻ പോവുകയാണ്. കോളേജിൽ പഠിക്കുമ്പോൾ തൊട്ടുള്ള രോഹിത്തിന്റെ സുമിത്രയോടുള്ള പ്രണയം…അത് സാഫല്യമാവുന്നു.

സുമിത്രയ്ക്ക്, തന്നെ അംഗീകരിക്കാൻ ആകുമോ എന്ന സംശയം ഇപ്പോഴും രോഹിത്തിന്റെ മനസ്സിലുണ്ട്. തന്റെ ആദ്യജീവിതത്തിൽ നിന്ന് ദുഃഖങ്ങളും ചതിയും അവഗണനയും മാത്രം ലഭിച്ചിട്ടുള്ള സുമിത്രയ്ക്ക് ഈ രണ്ടാം വിവാഹം സന്തോഷങ്ങൾ മാത്രം നൽകട്ടെ എന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. വിവാഹശേഷം സുമിത്രയും രോഹിത്തും സന്തോഷത്തോടെ തന്നെ ജീവിക്കട്ടെ എന്നും പ്രേക്ഷകർ ആശംസിച്ചിട്ടുണ്ട്. സിദ്ധാർത്ഥിന്റെ മനസ്സ് ഇനിയും സുമിത്രയെ രോഹിത്തിനു വിട്ടുകൊടുക്കാൻ തയ്യാറല്ല.

ഒരിക്കൽ താൻ തള്ളിപ്പറഞ്ഞ ഭാര്യ ഇന്ന് മറ്റൊരാളുടെ സ്വന്തമാകുന്നത് അംഗീകരിക്കാൻ കഴിയാതെ മനോവിഷമത്തിൽ കഴിയുകയാണ് സിദ്ധു. സുമിത്രയും രോഹിത്തും ഒന്നിക്കുന്ന ആ നിമിഷം സിദ്ധാർത്ഥ് ഒരിക്കലും കാണാൻ ആഗ്രഹിക്കുന്നില്ല. തന്റെ ജീവിതത്തിൽ നിന്നും വേദിക എന്ന തലവേദനയെ ഒഴിവാക്കി, വീണ്ടും സുമിത്രയെ തന്നെ തന്റെ ഭാര്യയായി കൊണ്ടുവരുവാനാണ് സിദ്ധാർത്ഥിന്റെ ആഗ്രഹം. സിദ്ധു ആഗ്രഹിക്കുന്നത് ഒരിക്കലും നടക്കില്ല എന്ന് സുമിത്ര സിദ്ധാർത്തിനോട് തുറന്നു പറഞ്ഞിട്ടുണ്ട്. എങ്കിലും സുമിത്രയുടെ നിലപാട് മാറുമെന്ന പ്രതീക്ഷയിലാണ് സിദ്ധാർത്തിപ്പോൾ.

വിവാഹദിവസം അടുക്കുംതോറും സിദ്ധുവിന്റെ മനസ്സിലുള്ള ഭായവും കൂടിക്കൂടി വരുന്നു.അനി ഒഴികെ ബാക്കിയെല്ലാവർക്കും സുമിത്രയുടെ രണ്ടാം വിവാഹത്തിന് സമ്മതമാണ്. സുമിത്രയ്ക്കും വിസമ്മതം ഒന്നുമില്ലാത്തതിനാൽ തന്നെ വിവാഹം നല്ല രീതിയിൽ നടക്കും എന്നാണ് പ്രേക്ഷകർ പറയുന്നത്. സുമിത്രാ രോഹിത് വിവാഹം കാണുവാനായി മലയാളം ടീവി പ്രേക്ഷകർ കാത്തിരിക്കുകയാണ്. സുമിത്രയുടെ വിവാഹത്തിന് മോടി കൂട്ടാൻ നിലീനയും സമ്പത്തും രംഗത്തെത്തിയതും പ്രേക്ഷകരെ ഏറെ സന്തോഷിപ്പിക്കുകയാണ്.

Rate this post