സുമിത്ര രോഹിത് വിവാഹം മുടക്കാനൊരുങ്ങി സിദ്ധാർഥ്; സുമിത്രയെ ശ്രീനിലയത്തിൽനിന്നു ഒഴിവാക്കാൻ കാത്തിരിക്കുന്ന സരസ്വതി ‘അമ്മ’… | Kudumbavilakku Today’s Episode 17/11/2022 Malayalam

Kudumbavilakku Today’s Episode 17/11/2022 Malayalam : അസ്വസ്ഥനാണ് സിദ്ധു… സുമിത്ര രോഹിത്തിന്റെ ജീവിതത്തിലേക്ക് ഒരു ഭാര്യയായി കടന്നുചെല്ലുന്നു എന്ന വാർത്തയറിഞ്ഞ നിമിഷം മുതൽ സിദ്ധു പരിഭ്രാന്തനാണ്. ഈ വിവാഹം പലരുടെയും ഒരു ദിവാസ്വപ്നം മാത്രമാണെന്നും ഇത് നടക്കാൻ പോണില്ലെന്നും സിദ്ധു ഉറപ്പിച്ചുപറയുന്നു. അതേ സമയം സുമിത്ര ഒരു പ്രതിസന്ധിയിലാണ്. ഒരു പുനർവിവാഹത്തെക്കുറിച്ച് ചിന്തിക്കുവാൻ സുമിത്രയുടെ മനസ് ഇനിയും പാകപ്പെട്ടിട്ടില്ല എന്ന് തന്നെ പറയാം.

സുമിത്ര തന്റെ അമ്മയോട് സങ്കടങ്ങൾ പറയുകയാണ്. ഈ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന് അറിയില്ല. വിവാഹം കഴിഞ്ഞാൽ സുമിത്രയെ രോഹിത്തിന്റെ വീട്ടിലേക്ക് പറഞ്ഞുവിടണം എന്ന് മുൻകൂട്ടി പറഞ്ഞുവെക്കുകയാണ് സരസ്വതി അമ്മ. അല്ലെങ്കിലും നാട്ടുനടപ്പ് അങ്ങനെ തന്നെയല്ലേ എന്ന് ചോദിച്ചുകൊണ്ട് മേനോനെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണ് സരസു. വേദികയെ ഉപേക്ഷിച്ച് ശ്രീനിലയത്തിലേക്ക് തിരിച്ചെത്താൻ സിദ്ധു ആഗ്രഹിച്ചത് തന്നെ സുമിത്രയെ ആഗ്രഹിച്ചുകൊണ്ടായിരുന്നു.

എന്നാൽ ഞെട്ടലോടെയല്ലാതെ ഈ പുതിയ വാർത്ത സിദ്ധുവിന് സ്വീകരിക്കാൻ കഴിയുന്നില്ല. ഭാര്യ എന്നത് വെറുമൊരു വസ്തു ആണെന്ന് ചിന്തിക്കുന്നവർക്ക്, തോന്നുമ്പോൾ ഉപേക്ഷിച്ചു കളഞ്ഞേക്കാം എന്ന് കരുതിവെച്ചവർക്ക് ഇതൊരു ചുട്ട മറുപടി തന്നെയാണ്. നടി മീര വാസുദേവ് നായികയായി എത്തുന്ന കുടുംബവിളക്ക് റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ്. ചിത്ര ഷേണായിയാണ് നിർമ്മാണം. കെ കെ മേനോനാണ് സിദ്ധു എന്ന നായകവേഷത്തിൽ എത്തുന്നത്.

പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറിയ, ജീവിതപരീക്ഷകൾ എളുപ്പത്തിൽ വിജയിച്ച പെണ്ണിന്റെ കഥയാണ് കുടുംബവിളക്ക് പറയുന്നത്. ആനന്ദ് നാരായൺ, നൂബിൻ, ശരണ്യ ആനന്ദ്, ദേവി മേനോൻ, എഫ് ജെ തരകൻ, രേഷ്മ, ശ്രീലക്ഷ്മി, ഷോബി തിലകൻ തുടങ്ങിയ താരങ്ങളും കുടുംബവിളക്കിൽ പ്രധാനവേഷങ്ങൾ ചെയ്യുന്നു. തുടക്കം മുതൽ തന്നെ ഹിറ്റ്‌ ചാർട്ടിൽ ഇടം നേടിയ പരമ്പരയാണ് കുടുംബവിളക്ക്.