തന്നെക്കുറിച്ചുള്ള രോഹിത്തിന്റെ വാക്കുകൾ കേട്ട് ഞെട്ടി സുമിത്ര!! ഇതാണ് മാതൃക ഭർത്താവ്; രോഹിത്തിന് കയ്യടിച്ചു പ്രേക്ഷകർ… | Kudumbavilakku Today’s Episode 16/2/2023 Malayalam

Kudumbavilakku Today’s Episode 16/2/2023 Malayalam: മലയാളി സീരിയൽ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ സീരിയലാണ് കുടുംബവിളക്ക്. ജീവിതത്തിലെ വലിയ പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത് കരുത്തോടെ മുന്നോട്ട് നീങ്ങുന്ന സുമിത്രയെന്ന വീട്ടമ്മയുടെ കഥയാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്കിൽ പറയുന്നത്. മീര വാസുദേവ് ആണ് സീരിയലിൽ സുമിത്ര എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീരിയൽ മലയാളികുടുംബങ്ങളുടെ മനസിൽ ഇതിനോടകം ഇടം പിടിച്ചുകഴിഞ്ഞു.

തന്റെ മൂന്ന് കുട്ടികളുടെ അച്ഛനായ സിദ്ധാർത്തുമായുള്ള വിവാഹമോചനത്തിന് ശേഷം തന്നിലെ കഴിവുകളെ തിരിച്ചറിഞ്ഞ സുമിത്ര സ്വന്തം കാലിൽ നിലനിൽക്കാനായി ഒരു ടെക്സ്റ്റയിൽസ് ആരംഭിക്കുകയും അത് വൻ വിജയമാക്കുവാനും സാധിച്ചു. ജീവിതത്തിൽ സുമിത്ര ഒറ്റപ്പെടരുതെന്ന വീട്ടുകാരുടെ തീരുമാനത്തെ തുടർന്ന് സുഹൃത്തായ രോഹിത്തിനെ വിവാഹം ചെയ്തു. വിവാഹശേഷമുള്ള രോഹിത്തിന്റെ പെരുമാറ്റത്തിൽ മനസ്സ് നിറഞ്ഞിരിക്കുകയാണ് സുമിത്രയ്ക്ക് ഇപ്പോൾ. സുമിത്രക്ക് ഇപ്പോഴും രോഹിത്തിനെ ഭർത്താവായി കാണാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം .

എന്നാൽ രോഹിത്ത് സുമിത്രയ്ക്ക് വേണ്ട പരിഗണന നൽകുന്നുണ്ട്. ഒരുമിച്ച് പാചകം ചെയ്യാനും സുമിത്രയ്ക്ക് തണലാകാനും രോഹിത്ത് ശ്രമിക്കുന്നുണ്ട് .തന്നെ ഒരു ഭാര്യ മാത്രമായി കാണാതെ തന്റെ മക്കൾക്കും മരുമക്കൾക്കും രോഹിത് നൽകുന്ന കരുതലിൽ ആശ്ചര്യവും സന്തോഷവും പ്രകടമാക്കുന്ന സുമിത്രയെ ആണ് ഇപ്പോൾ ഇറങ്ങിയ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്. എന്നാൽ ഒരിക്കൽ സുമിത്രയെ ഉപേക്ഷിച്ച് വേദിക എന്ന സ്ത്രീയെ വിവാഹം ചെയ്ത സിദ്ധാർത്ഥ് ഇപ്പോൾ സുമിത്രയെ വീണ്ടും വിവാഹം കഴിക്കാനുള്ള ആ​ഗ്രഹത്തിലാണ്.

ഇതിനായി രോഹിത്തിന്റെയും സുമിത്രയുടെയും വിവാഹം നടത്തില്ലെന്ന് വാശി പിടിച്ച് ആ ത്മ ഹത്യയ്ക്ക്‌ വരെ സിദ്ധാർത്ഥ് ശ്രമിച്ചിരുന്നു. സുമിത്രയുടെ വിവാഹശേഷം വീട്ടിലെത്തിയ സിദ്ധാർഥ് അമ്മയോട് കയർക്കുകയും എല്ലാ മക്കളോടും താഴേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് പ്രൊമോയിൽ കാണാം. സുമിത്രയുടെ ജീവിതം ഇല്ലാതാക്കാൻ ശ്രമിക്കുന്ന സിദ്ധാർഥ് ഇനി എന്ത് അടവാണ് പയറ്റാൻ പോകുന്നതെന്ന് കണ്ടറിയണം.

Rate this post