സിദ്ധുവിന്റെ അമിത ആത്മവിശ്വാസം അവസാനം തിരിച്ചടിയാകുമോ..!? ഒരു തീരുമാനമെടുക്കാൻ പറ്റാതെ അമ്മയുടെ സഹായം തേടി സുമിത്ര… | Kudumbavilakku Today’s Episode 16/11/2022 Malayalam

Kudumbavilakku Today’s Episode 16/11/2022 Malayalam : കടിച്ചതുമില്ല…പിടിച്ചതുമില്ല എന്ന അവസ്ഥയിലാണ് ഇപ്പോൾ സിദ്ധു. ഒടുവിൽ വേദികയെയും സുമിത്രയെയും ഒരേപോലെ നഷ്ടപ്പെടുകയാണ് ശ്രീനിലയത്തിലെ സിദ്ധാർത്തിന്. ഇത് ഇയാൾ വരുത്തിവെച്ച വിനയാണ്. സുമിത്രയെപ്പോലെ കുടുംബത്തിൻറെ വിളക്കായ, കുടുംബവിളക്കായ ഒരു സഹധർമ്മിണി ഉള്ളപ്പോൾ വേദികയെപ്പോലെ ഒരു വിഷപ്പാമ്പിനെയെടുത്ത് തലയിൽ വെച്ച സിദ്ധാർത്ഥിന് ഇത് കാലം കരുതിവെച്ച വിനയാണ്… ഇത് ഇയാൾ അനുഭവിക്കുക തന്നെ ചെയ്യണം.

എന്നാൽ യഥാർത്ഥത്തിൽ ഇപ്പോൾ സങ്കടക്കടലിലൂടെ താണ്ടുന്നത് സുമിത്ര ആണെന്നതാണ് മറ്റൊരു പരമസത്യം. എന്തുചെയ്യണമെന്നറിയാതെ വെമ്പുകയാണ് സുമിത്ര. അമ്മയുടെയടുത്ത് തന്റെ സങ്കടം പങ്കുവയ്ക്കുകയാണ് സുമിത്ര. അച്ഛനു മുമ്പിൽ താൻ വാക്ക് കൊടുത്തുപോയി… എന്നാൽ ഒരു പുനർവിവാഹത്തിന് തൻറെ മനസ്സ് ഇപ്പോഴും പാകമായിട്ടില്ല..വാക്ക് മാറ്റേണ്ടി വന്നാൽ അച്ഛൻ അത് എങ്ങനെ സഹിക്കും? രോഹിത്തിന്റെ മാനസികാവസ്ഥ എങ്ങനെയായിരിക്കും? അങ്ങനെ ഒരു അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത വിധം കാര്യങ്ങൾ കടന്നുപോയിരിക്കുന്നു.

ഈയൊരു പ്രതികൂലാവസ്ഥയിൽ സുമിത്രക്ക് ജീവിതത്തോട് തന്നെ മടുപ്പ് തോന്നുകയാണ്…എന്നാൽ പ്രേക്ഷകർ പറയുന്ന ഒന്നുണ്ട്…സുമിത്ര എന്ന ഞങ്ങളുടെ നായിക ഇങ്ങനെയല്ല. സുമിത്ര ബോൾഡാണ്, കരുത്തുള്ള വനിതയാണ്…ജീവിതത്തിലെ പ്രതിസന്ധികളെ ശക്തിയോടെ നേരിടുന്ന ഇന്നിന്റെ പ്രതീകമാണ് സുമിത്ര. ഈ പ്രതിസന്ധിയെയും സുമിത്ര മറികടക്കണം… എന്നാൽ ചോദ്യം മറ്റൊന്നാണ്.. സുമിത്ര രോഹിത്തിനെ വിവാഹം കഴിക്കണോ വേണ്ടയോ?

ഈ ചോദ്യത്തിന് ഒരുപക്ഷേ അണിയറപ്രവർത്തകർ പ്രേക്ഷകരോടും അഭിപ്രായം ആരായുന്നുണ്ടാവണം… രോഹിത്തിനെ സുമിത്ര വിവാഹം കഴിക്കണം എന്ന് ഒരു കൂട്ടർ പറയുമ്പോൾ മറുഭാഗത്ത് ഒരു പക്ഷം അത് വേണ്ട എന്നാണ് പറഞ്ഞുവെക്കുന്നത്. അതുകൊണ്ട് തന്നെയാണ് വേദികയെ ഉപേക്ഷിച്ച് സിദ്ധു ശ്രീനിലയത്തിൽ തിരികെയെത്തുമ്പോൾ അതിനെ പ്രേക്ഷകർ പിന്തുണയ്ക്കുന്നതും. വേദികയ്ക്ക് ഇനിയൊരു ശക്തമായ തിരിച്ചടിയുടെ സമയമാണ്…