അവസാനം വിവാഹത്തിൽ നിന്ന് പിന്തിരിയില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു സുമിത്ര; അമ്മയുടെ വാക്കുകൾക്ക് മറുപടി പറയാനാകാതെ അനിരുദ്ധ്… | Kudumbavilakku Today’s Episode 15/12/2022 Malayalam

Kudumbavilakku Today 15/12/2022 Malayalam : മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ കുടുംബവിളക്കിപ്പോൾ നിർണായകമായ കഥാ മുഹൂർത്തങ്ങളുമായി വളരെ മികച്ച രീതിയിൽ തന്നെ മുന്നേറുകയാണ്. സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹ ചടങ്ങുകൾ ഒരുങ്ങാനിരിക്കവേ എതിർപ്പുമായി എത്തുന്ന സുമിത്രയുടെയും സിദ്ധാർത്ഥിന്റെയും മൂത്തമകനായ അനിരുദ്ധിനെ സുമിത്ര ഉപദേശിക്കുകയാണ് ഇപ്പോൾ. ജീവിതസാഹചര്യങ്ങൾക്കൊപ്പം നമ്മൾ സഞ്ചരിക്കണം എന്നുള്ള സത്യം അമ്മ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ് എന്നാണ് സുമിത്ര അനിരുദ്ധിനോട് പറഞ്ഞത്.

ഈ വിവാഹത്തിൽ നിന്ന് ഇനി ആർക്കും പിന്മാറാനാവില്ല. സുമിത്രയുടെ രണ്ടാം വിവാഹത്തിൽ സിദ്ധാർത്ഥിനും, അനിരുദ്ധനും സരസ്വതി അമ്മയ്ക്കും മാത്രമാണ് എതിർപ്പുള്ളത്. മറ്റു കുടുംബാംഗങ്ങൾക്കെല്ലാം സുമിത്രയും രോഹിത്തുമായുള്ള വിവാഹത്തിൽ വളരെയേറെ താല്പര്യമാണ്. സിദ്ധാർത്ഥിന്റെയും സുമിത്രയുടെയും കുടുംബജീവിതത്തിൽ ഒരുപാട് അവഗണനകളും കഷ്ടതകളും അനുഭവിച്ച സുമിത്രയ്ക്ക് രോഹിത്തിനൊപ്പമുള്ള ജീവിതം വളരെ മനോഹരവും സുന്ദരവും ആയേക്കും എന്നാണ് പ്രേക്ഷകർ പറയുന്നത്.

സുമിത്രയെ തനിക്ക് തന്നെ തിരിച്ചു കിട്ടണമെന്ന പിടിവാശിയുമായി സിദ്ധാർത്ഥിന്റെ നീക്കങ്ങൾ മുന്നോട്ടുപോകുമ്പോൾ സിദ്ധാർത്ഥിനെ ഒരിക്കലും സുമിത്ര അംഗീകരിക്കരുതെന്നും സുമിത്രയും രോഹിത്തുമായുള്ള പുതിയ ജീവിതം തങ്ങൾക്ക് കാണണമെന്നുമാണ് പ്രേക്ഷകർ പറയുന്നത്. തന്റെ മക്കൾക്ക് ഒരിക്കലും രോഹിത്തിനെ ഒരു അച്ഛന്റെ സ്ഥാനത്ത് കാണുവാൻ സാധിക്കില്ലെന്ന സിദ്ധാർത്തിന്റെ വാക്കുകൾക്ക് മുൻപിൽ പതറാതെ തന്നെ ഉറച്ചു നിന്നിരുന്നു സുമിത്ര.

രോഹിത്തിന്റെയും സുമിത്രയുടെയും ജീവിതം സിദ്ധാർത്ഥിന്റെയും സുമിത്രയുടെയും ജീവിതം പോലെ ഒരിക്കലും തളർന്നുപോകില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇരുവരുടെയും വിവാഹം കാണുവാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്. സുമിത്രയെ സ്വപ്നം കണ്ട് ജീവിച്ചിരുന്ന രോഹിത്തിന് ജീവിതത്തിലിപ്പോൾ ആ സ്വപ്നം നിറവേറാൻ പോവുകയാണ്. ആ സന്തോഷത്തിലാണ് രോഹിത്. പൂജയും അതീവസന്തോഷവതി തന്നെ. സുമിത്രയ്ക്കും മറ്റെതിർപ്പുകൾ ഒന്നുമില്ലാത്തതിനാൽ ഈ വിവാഹം നല്ല രീതിയിൽ തന്നെ നടക്കണം എന്നാണ് സീരിയൽ പ്രേക്ഷകർ പറയുന്നത്.

Rate this post