സുമിത്രയെ വിവാഹം കഴിപ്പിക്കാൻ ഒരുങ്ങി വേദിക; വിവരം അറിഞ്ഞു ഞെട്ടി സിദ്ധു… | Kudumbavilakku Today’s Episode 15/11/2022 Malayalam

Kudumbavilakku Today’s Episode 15/11/2022 Malayalam : ഇത് മൊത്തത്തിൽ ഒരു പൊല്ലാപ്പുകല്യാണമാണ്…. സുമിത്രയും രോഹിത്തുമായുള്ള വിവാഹത്തിന്റെ വാർത്ത സിദ്ധു അറിയുകയാണ്… സിദ്ധുവിനെ അതറിയിക്കാൻ തിടുക്കം സരസ്വതിയമ്മയ്ക്കായിരുന്നു. എങ്ങനെയെങ്കിലും ഈ വിവാഹം മുടക്കാനാണ് സരസുവിന്റെ ശ്രമം. സ്വത്തുക്കളൊന്നും സുമിത്രക്കും രോഹിത്തിനും പോകാതിരിക്കാൻ കിണഞ്ഞുശ്രമിക്കുകയാണ് സരസു. അതുകൊണ്ട് തന്നെ ഈ കല്യാണത്തിന് താൻ അനുകൂലിക്കില്ലെന്ന് സരസു മേനോനെ അറിയിച്ചുകഴിഞ്ഞു. കല്യാണം മുടക്കാൻ സരസ്വതി അമ്മക്ക് വേദികയുടെ സഹായം വേണം.

വേദിക അതിന് സഹകരിക്കുമെന്ന് തോന്നുന്നുണ്ടോ? ഈ കല്യാണം ഒന്ന് നടന്നുകിട്ടാനാണ് വേദിക ആഗ്രഹിക്കുന്നത്. സുമിത്ര രോഹിത്തുമായി ഒന്നിക്കുന്നതോടെ സിദ്ധു പിന്നെ സുമിത്രയിലേക്ക് ചായില്ല എന്ന വിശ്വാസമാണ് വേദികക്കുള്ളത്. പലരുടെയും ചിന്താഗതികൾ പല രീതിയിൽ… അതാണ് ഇപ്പോൾ കുടുംബവിളക്കിൽ സംഭവിക്കുന്നത്. കോളേജിൽ പഠിക്കുന്ന സമയം മുതലേ രോഹിത്തിന്റെ മനസ്സിൽ ഉണ്ടായിരുന്ന ആഗ്രഹമാണ് സുമിത്രയെ നേടുക എന്നത്. എന്നാൽ അന്ന് അത് സാധിച്ചില്ല.

തന്റെ വിവാഹജീവിതം പാടെ തകർന്ന് മകളിലൂടെ സുമിത്രയിലേക്ക് എത്തിയപ്പോഴാണ് രോഹിത്തിന്റെ മനസ്സിൽ ആ ആഗ്രഹം വീണ്ടും കടന്നുകൂടിയത്. ആശുപത്രിക്കിടക്കയിൽ മേനോന്റെ ആഗ്രഹം സാധിക്കാൻ സുമിത്ര നൽകിയ വാക്ക് ഇനി മാറ്റിപ്പറയും മുമ്പ് വിവാഹം നടക്കണേ എന്ന ആഗ്രഹമാണ് ഇപ്പോൾ രോഹിത്തിന്. പൂജക്ക് സുമിത്ര നല്ലൊരു അമ്മയായിരിക്കും എന്ന കാര്യത്തിലും സംശയമില്ല. സുമിത്രക്ക് പൂജയെ ഏറെ ഇഷ്ടമാണ്, ശീതളിനോടെന്ന പോൽ തന്നെ.

എന്നാൽ രോഹിത്തിനെ ഒരു ഭർത്താവായി കാണാൻ സുമിത്രക്ക് ഇനിയും മനസ് കൊണ്ട് സാധിച്ചിട്ടില്ല. സിദ്ധു വേദികയെ ഡിവോഴ്സ് ചെയ്ത് ശ്രീനിലയത്തിലേക്ക് തിരികെ എത്തുമ്പോൾ സുമിത്ര അവിടെ നിന്നും രോഹിത്തിന്റെ വീട്ടിലേക്ക് പോകുന്ന കാഴ്ചയാകും സംഭവിക്കുക. ഒരുപക്ഷേ മലയാളം ടെലിവിഷൻ സീരിയലുകളിൽ ഇങ്ങനെയൊരു ട്വിസ്റ്റ് ഇതാദ്യം തന്നെയാകും.