രോഹിത്തിന് എന്ത് സംഭവിച്ചെന്ന് അറിയാതെ സുമിത്ര; സരസ്വതി വിളമ്പിയ സരസുവിനു തിരിച്ചു തക്ക മറുപടി കൊടുത്ത് വേദിക… | Kudumbavilakku Today’s Episode 10/02/2023 Malayalalam

Kudumbavilakku Today’s Episode 10/02/2023 Malayalalam :  മലയാളിപ്രേക്ഷകർക്കിടയിൽ പെട്ടെന്ന് തന്നെ സ്വീകാര്യത നേടിയ സീരിയലാണ് കുടുംബവിളക്ക്. ജീവിതത്തിലെ വലിയ പ്രതിസന്ധികളെ തരണം ചെയ്ത് കരുത്തോടെ മുന്നോട്ട് നീങ്ങുന്ന സുമിത്രയെന്ന വീട്ടമ്മയുടെ കഥയാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്കിൽ പറയുന്നത്. മീര വാസുദേവ് ആണ് സീരിയലിൽ സുമിത്രയെന്ന പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സീരിയൽ മലയാളികുടുംബങ്ങളുടെ മനസിൽ ഇടം പിടിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഈ സീരിയലിന്റെ ഏറ്റവും പുതിയ പ്രോമോയാണ് പ്രേക്ഷകരെ ആവേശത്തിലാക്കുന്നത്. സുമിത്രയുടെ രണ്ടാം വിവാഹത്തിനുശേഷം രോഹിത്തിനെ കാണാതായിരിക്കുകയാണ്.

രോഹിത്തിന്റെ അഭാവത്തിൽ സങ്കടപ്പെട്ടിരിക്കുന്ന സുമിത്രയെയും സുമിത്രയുടെ അമ്മയും സഹോദരന്റെ ഭാര്യയും പ്രൊമോയിൽ നിറഞ്ഞുനിൽക്കുന്നു. രോഹിത്തിന്റെ മിസ്സിംഗ്‌ വേദികയോട് പറയുന്ന സിദ്ധാർഥ്വിന്റെ അമ്മയും പ്രൊമോയിലുണ്ട്. രോഹിത്തിന് എന്തെങ്കിലും സംഭവിച്ചോ എന്ന കാര്യത്തിൽ സുമിത്രയെപ്പോലെ തന്നെ ടെൻഷൻ വേദികക്കുമുണ്ട്.ഡോ.ഷാജുവാണ് രോഹിത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടുള്ള പ്രോമോയാണ് ഏഷ്യാനെറ്റ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

പുതുകഥാമുഹൂർത്തങ്ങളിലൂടെ പോകുന്ന സീരിയലിന്റെ വരും എപ്പിസോഡുകൾക്കായി പ്രേക്ഷകർ കാത്തിരിപ്പിലാണ്. നിരവധി കമന്റുകളാണ് യൂട്യൂബിൽ പ്രോമോയ്ക്ക് താഴെ വന്നിരിക്കുന്നത്. സുമിത്രയെ പോലെ തന്ന രോഹിത്തിന്റെ മിസ്സിംഗ്‌ പ്രേക്ഷകരെയും ഭയപ്പെടുത്തിയിട്ടുണ്ട്.വ്യത്യസ്‍തമായ കഥാവഴികളിലൂടെ സഞ്ചരിച്ച് പ്രേക്ഷകരെ സ്‌ക്രീനിലേക്ക് പിടിച്ചിരുത്തുന്ന പരമ്പരയാണിത്. പകച്ചുപോകുന്ന ജീവതയാത്രയിലൂടെ സഞ്ചരിച്ച് കരുത്താര്‍ജ്ജിക്കുന്ന വീട്ടമ്മയുടെ കഥ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിട്ട് കുറച്ചേറെ നാളുകളായി.

ജീവിതത്തില്‍ തനിച്ചാക്കാന്‍ ശ്രമിച്ചിട്ടും, എല്ലാവരുടേയും മുന്നിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് കയറിവന്ന കഥാപാത്രമാണ് ‘സുമിത്ര’. സുമിത്ര’യുടെ വിജയങ്ങള്‍ക്ക് മുന്നിലുള്ളയാളാണ് ‘രോഹിത്ത്’. സുമിത്രയുടെ കോളേജ് സഹപാഠിയായ രോഹിത് തിരിച്ചെത്തിയത് സുമിത്രയെ സഹായിക്കാനും ബിസിനസ് വിപുലപ്പെടുത്താനും മാത്രമായിട്ടല്ല, സുമിത്രയോടുള്ള പ്രണയത്തോടെയും കൂടെയാണ്. രോഹിത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഇപ്പോൾ കുടുംബവിളക്ക് പ്രേക്ഷകർ.

Rate this post