പ്രേക്ഷകരുടെ കാത്തിരിപ്പിന് ഇന്ന് വിരാമം!! സുമിത്ര ഇനി രോഹിത്തിനു സ്വന്തം; കയ്യടിച്ചു ആരാധകർ… | Kudumbavilakku Today’s Episode 1/2/2023 Malayalam

Kudumbavilakku Today’s Episode 1/2/2023 Malayalam : മലയാളം ടീവി പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ കുടുംബവിളക്കിൽ ഇപ്പോൾ പ്രേക്ഷകർ ഏറെ കാത്തിരുന്ന രോഹിത് സുമിത്ര വിവാഹത്തിന്റെ മുഹൂർത്തം എത്തിയിരിക്കുകയാണ്. വിവാഹകാര്യത്തിൽ സംഭവിച്ച നിരവധി പ്രതിസന്ധികൾക്കിടയിലും ഓരോന്നും തരണം ചെയ്ത് സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹവേദിയിൽ പരമ്പരയുടെ കഥ എത്തി നിൽക്കുമ്പോൾ കുടുംബവിളക്ക് പരമ്പരയിൽ ഇനി നടക്കാൻ പോകുന്നത് എന്തെല്ലാമാണ് എന്നുള്ള ആകാംക്ഷയിലാണ് ഓരോ മലയാളിപ്രേക്ഷകരും കാത്തിരിക്കുന്നത്.
സിദ്ധാർത്ഥിന്റെ ആത്മഹത്യാഭീഷണിക്ക് മുൻപിൽ പതറാതെ സുമിത്രയുടെ കുടുംബം പിടിച്ചുനിന്നപ്പോൾ വേദികയുടെ സഹായത്തോടെ പോലീസുകാർക്ക് സിദ്ധാർത്ഥിനെ ആത്മഹത്യാ ഭീഷണിയിൽ നിന്നും പിന്മാറ്റാൻ സാധിച്ചു. സുമിത്രയ്ക്ക് വിവാഹവേദിയിലേക്ക് പോകാൻ തടസങ്ങളുണ്ടായിരുന്നു. എന്നാൽ ഈ ആത്മഹത്യാഭീഷണിയ്ക്ക് പരിഹാരം വന്നതോടെ സുമിത്ര രോഹിത്തുമായുള്ള വിവാഹത്തിനായി വിവാഹവേദിയിലേക്ക് എത്തുകയാണ്.
സിദ്ധാർത്ഥ് വിവാഹവേദിയിലേക്ക് പോയിട്ടില്ലെങ്കിൽ സിദ്ധാർത്ഥിനെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞതുകൊണ്ട് തന്നെ സിദ്ധാർത്ഥ് സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹവേദിയിലേക്ക് പോകാൻ തയ്യാറാവുകയാണ്.വേദികയും വിവാഹത്തിൽ പങ്കെടുക്കാൻ വളരെ സന്തോഷത്തോടെ വേദിയിൽ എത്തിയിട്ടുണ്ട്. സിദ്ധാർത്ഥിന്റെ മുൻപിൽ വെച്ച് രോഹിത് സുമിത്രയുടെ കഴുത്തിൽ താലിചാർത്തുമ്പോൾ പരമ്പരയിൽ ഇനി നടക്കാനിരിക്കുന്നത് സംഭവബഹുലമായ മുഹൂർത്തങ്ങളാണ്.
സിദ്ധാർത്ഥിന്റെ ഭാഗത്തുനിന്നും ഇനിയുള്ള പ്രതികരണം എന്താണെന്ന് കാണാൻ ഓരോ പ്രേക്ഷകരും ആകാംക്ഷയോടെ കുടുംബവിളക്കിന്റെ വരും എപ്പിസോഡുകൾക്കായി കാത്തിരിക്കുകയാണ്. സുമിത്രയുടെ ഈ വിവാഹം കേരളത്തിലെ എല്ലാ സിദ്ധാർത്ഥ്മാർക്കും ഒരു മറുപടി ആയിരിക്കട്ടെ എന്ന് ഒരുപാട് പ്രേക്ഷകർ പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും ഈ താലികെട്ട് കാണാൻ വളരെ ആകാംക്ഷയായിരുന്നു. സുമിത്രയെ ചതിച്ച വേദികക്കൊപ്പം പോകുകയും സുമിത്രയെ ഒരുപാട് അവഗണിക്കുകയും ചെയ്ത സിദ്ധാർത്ഥ് ഇനി സുമിത്രയുടെ നല്ല ജീവിതം കണ്ട് തീർത്തും സങ്കടപ്പെടണം എന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. എന്തായാലും കുടുംബപ്രേക്ഷകർക്ക് ഇന്ന് ഒരു ആഘോഷദിനം തന്നെയാണ്.