സുമിത്ര ഇനി ഒറ്റക്കല്ല!! അങ്ങനെ സുമിത്രക്ക് കൂട്ടായി രോഹിത് എത്തുന്നു; ഇത് സുമിത്രയുടെ ജീവിതത്തിലെ മറ്റൊരു സൗഭാഗ്യമോ?? … | Kudumbavilakku Today’s Episode 1/11/2022 Malayalam

Kudumbavilakku Today’s Episode 1/11/2022 Malayalam : സ്വപ്നമെന്ന് പല തവണ പറഞ്ഞുവെച്ച കാര്യം ഇനി യാഥാർഥ്യമായി ഭവിക്കുന്നു. കുടുംബവിളക്കിൽ സുമിത്രയും രോഹിത്തും ഒന്നാവുകയാണ്. ശിവദാസമേനോന്റെ അവസാന ആഗ്രഹം സാധ്യമാക്കുകയാണ് സുമിത്ര. അച്ഛനാണ് തനിക്ക് ഏറ്റവും വലുത്, അച്ഛൻ ഒന്ന് പറഞ്ഞാൽ ഇനിയൊരു പിൻമാറ്റം തനിക്ക് പറയാനില്ല എന്നാണ് സുമിത്രയുടെ പക്ഷം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന പരമ്പരയാണ് കുടുംബവിളക്ക്.

നടി മീര വാസുദേവ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുടുംബവിളക്കിൽ അപ്രതീക്ഷിതരംഗങ്ങളാണ് ഇപ്പോൾ നിറഞ്ഞാടുന്നത്. കോളേജ് സമയത്തെ സുമിത്രയുടെ സുഹൃത്താണ് രോഹിത്. അന്ന് മുതൽ തന്നെ രോഹിത്തിന് സുമിത്രയോട് ഒരു പ്രണയം മനസിലുണ്ടായിരുന്നു. സിദ്ധുവുമായി പിരിഞ്ഞ് നിൽക്കവേ രോഹിത് തന്റെ പ്രണയം വീണ്ടും അറിയിച്ചെങ്കിലും സുമിത്ര തയ്യാറല്ലായിരുന്നു. ഇപ്പോൾ മേനോന്റെ അവസാന ആഗ്രഹം നിറവേറ്റി കൊടുക്കാൻ വേണ്ടിയാണ് ഇങ്ങനെയൊന്ന് സുമിത്ര നിശ്ചയിച്ചിരിക്കുന്നത്.

ഓഫീസിലെ സഹപ്രവർത്തകയ്ക്കൊപ്പം പുതുജീവിതം തേടിപ്പോയ സിദ്ധു പിന്നീട് ആ ബന്ധത്തിൽ അതൃപ്‌തിയും നേരിടേണ്ടിവന്നു. ഇപ്പോൾ സുമിത്രയും രോഹിത്തും തമ്മിൽ ഒന്നിക്കുമ്പോൾ ഏറ്റവും കൂടുതൽ നിരാശയും സങ്കടവും നേരിടാൻ പോകുന്നത് സിദ്ധു തന്നെയായിരിക്കും. ആനന്ദ് നാരായൺ, നൂബിൻ, ശ്രീലക്ഷ്മി, രേഷ്മ, എഫ് ജെ തരകൻ, ദേവി മേനോൻ, ഡോക്ടർ ഷാജു തുടങ്ങിയ താരങ്ങളെല്ലാം കുടുംബവിളക്കിൽ അണിനിരക്കുന്നു. ഒരിടവേളക്ക് ശേഷം മീര വാസുദേവ് അഭിനയത്തിലേക്ക് തിരിച്ചെത്തിയത് കുടുംബവിളക്കിലൂടെ ആയിരുന്നു.

ചിത്ര ഷേണായിയാണ് ഈ പരമ്പരയുടെ നിർമ്മാതാവ്. ഈയിടെ ഒരു പുതിയ നെഗറ്റീവ് കഥാപാത്രത്തെ കൂടി കുടുംബവിളക്കിൽ എത്തിച്ചിരുന്നു. സുശീല എന്ന അത്യുഗ്രൻ നെഗറ്റീവ് റോളിൽ നടി ദേവി ചന്ദനയാണ് പ്രത്യക്ഷപ്പെടുന്നത്. പൗർണ്ണമിത്തിങ്കൾ എന്ന സീരിയലിൽ നെഗറ്റീവ് റോളിൽ കസറിയ ദേവി ചന്ദന വീണ്ടും ഒരിടവേളക്ക് ശേഷം ഏഷ്യാനെറ്റ്‌ പരമ്പരയിൽ തിരിച്ചെത്തിയിരിക്കുകയാണ്.