സുമിത്രയെ വേദനിപ്പിച്ചുകൊണ്ട് സിദ്ധാർഥിന്റെ ആ ചോദ്യം!! തക്ക മറുപടി കൊടുത്തു രോഹിത്ത്…. | Kudumbavilakku Today Episode 9/3/2023 Malayalam

Kudumbavilakku Today’s Episode 9/3/2023 Malayalam:ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടെലിവിഷൻ പ്രേമികളുടെ ഇഷ്ട സീരിയലുകളിൽ ഒന്നായി മാറിയിരിക്കുകയാണ് കുടുംബവിളക്ക്. കുടുംബവിളക്ക് പരമ്പരയിലെ ഓരോ താരങ്ങളെയും പ്രേക്ഷകർ തങ്ങളുടെ ഹൃദയത്തോട് ചേർത്തുവെക്കുന്നു. താരങ്ങളുടേതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എല്ലാ വീഡിയോകൾക്കും വളരെയധികം ആരാധകരാണ് ഉള്ളത്.

പരമ്പരയിലെ ഓരോ കഥാപാത്രങ്ങളുടെയും വിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വളരെയധികം താല്പര്യമാണ്. മീര വാസുദേവ് ആണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുമിത്ര എന്നാണ് ഈ കഥാപാത്രത്തിന്റെ പേര് . സുമിത്രയുടെ ജീവിതത്തിലൂടെ ആണ് കഥ മുന്നോട്ടു സഞ്ചരിക്കുന്നത്. നായകനായി വേഷമിടുന്നത് കൃഷ്ണകുമാർ മേനോൻ ആണ്. ഇദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് സിദ്ധാർത്ഥ്. ഇരുവരുടെയും വിവാഹബന്ധം വേർതിരിക്കുകയും വ്യത്യസ്ത കുടുംബജീവിതങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നത് വെച്ചാണ് പരമ്പര വഴിത്തിരിവിലേക്ക് സഞ്ചരിക്കുന്നത്.

സുമിത്ര രോഹിത് മായിട്ടുള്ള വിവാഹജീവിതം തിരഞ്ഞെടുത്തിട്ടും സിദ്ധാർത്ഥ് ഇപ്പോഴും സുമിത്രയെ വിടാതെ പിന്തുടരുകയാണ്. സുമിത്രയുടെ കുടുംബജീവിതം തകർക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട് സിദ്ധാർത്ഥ്. വേദികയുമായുള്ള സിദ്ധാർത്ഥിന്റെ ദാമ്പത്യ ബന്ധം അത്ര സുഖകരമല്ല. ഇപ്പോഴിതാ സുമിത്രയുടെ മകനായ പ്രതീഷിന്റെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന് സ്വർണം വാങ്ങാൻ എത്തിയ സുമിത്രയും രോഹിത്തും എത്തുമ്പോൾ അതെ ഷോപ്പിൽ തന്നെ സിദ്ധാർത്തും കുഞ്ഞിനെ സമ്മാനം വാങ്ങാനായി എത്തുന്നു.

ഇവിടെവെച്ച് സുമിത്രയുടെയും രോഹിത്തിന്റെയും സന്തോഷം കാണുമ്പോൾ സിദ്ധാർത്തിന് അത് സഹിക്കാൻ പറ്റുന്നില്ല. എനിക്ക് നിന്നോട് രഹസ്യമായി ഒരു കാര്യം പറയണമെന്നും കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന് സംബന്ധിച്ച ആണെന്നും സിദ്ധാർത്ഥ് സുമിത്രയോട് പറയുന്നു. എന്നാൽ ചടങ്ങിനെ പറ്റി എന്തെങ്കിലും സംസാരിക്കണം എന്നുണ്ടെങ്കിൽ അത് അച്ഛന്റെ അടുത്ത് സംസാരിക്കുന്നത് ആയിരിക്കും നല്ലതാവുക എന്ന് സുമിത്ര മറുപടി പറയുന്നു. എന്ന് മുതലാ നിനക്ക് എന്നോട് സംസാരിക്കാൻ താല്പര്യം ഇല്ലാതായി തുടങ്ങിയത്. രോഹിത്തിനെ കല്യാണം കഴിച്ചപ്പോൾ നീ എന്റെ മക്കളുടെ അമ്മയല്ലാതെ ആയി മാറിയോ എന്ന സിദ്ധാർത്ഥ് ചോദിക്കുന്നുണ്ട്.എന്നാൽ ഇതിനുള്ള മറുപടി ഞാൻ ഇവിടെ വെച്ച് തരുന്നില്ല എന്ന് സുമിത്ര പറയുന്നു.

Rate this post