കുടുംബവിളക്കിൽ കല്യാണം മുടക്കാൻ സിദ്ധുവിനോപ്പം അടുത്ത വില്ലൻ; ഒരുവശത്തു കല്യാണ ഒരുക്കങ്ങളും മറുവശത്തു മുടക്കൽ യജ്ഞങ്ങളും… | Kudumbavilakku Today 7/1/2023 Malayalam

Kudumbavilakku Today 7/1/2023 Malayalam : മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹനിമിഷങ്ങൾക്ക് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം… ദിവസങ്ങൾ ബാക്കിനിൽക്കെ പ്രേക്ഷകരെയെല്ലാം ആകാംക്ഷയിലാക്കിക്കൊണ്ടാണ് ആ വാർത്ത ഇപ്പോൾ പുറത്തുവരുന്നത്. സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം മുടക്കാൻ പുതിയൊരാൾ വരുന്നു. സിദ്ധുവിന്റെ അവസാനത്തെ തുറുപ്പുചീട്ട് തന്നെയാണത്. ജെയിംസ് വരുന്നത് ഈ വിവാഹം മുടക്കാൻ തന്നെയാണ്.
സുമിത്രയും രോഹിത്തും ഒന്നാകില്ല എന്നത് ജെയിംസ് സിദ്ധുവിന് വാക്ക് കൊടുത്തുകഴിഞ്ഞു. കുടുംബവിളക്കിൽ ഇനി നടക്കാൻ പോകുന്ന കാര്യങ്ങളെല്ലാം വളരെ സംഭവബഹുലമായേക്കും. സരസ്വതിയമ്മ ഈ വിവാഹത്തിന് മനസ്സുകൊണ്ട് എതിർപ്പാണെങ്കിലും സുമിത്ര സിദ്ധാർത്തിൽ നിന്ന് അകലാനുള്ള ഒറ്റവഴി ഇതായതുകൊണ്ട് ഈ വിവാഹത്തിന് തടസ്സങ്ങൾ ഒന്നും ഉണ്ടാക്കാതെ സഹകരിച്ച് നിൽക്കുകയാണ് അവർ. തന്റെ ആദ്യഭാര്യയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ സിദ്ധാർത്ഥ് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നു

സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം നല്ല രീതിയിൽ നടക്കാൻ ആഗ്രഹിക്കുന്ന മറ്റു കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആ വിവാഹനാളിനായി സന്തോഷത്തോടെ കാത്തിരിക്കുകയാണ്. സുമിത്രയുടെ ജീവിതം ഏറെ സന്തോഷങ്ങളിലൂടെ മാത്രമാകട്ടെ എന്ന് ഇപ്പോൾ പ്രേക്ഷകർ ആശംസിക്കുന്നുമുണ്ട്. വിവാഹത്തിന് മറ്റ് പ്രശ്നങ്ങൾ ഒന്നുമുണ്ടാകരുതേ എന്നുള്ള പ്രാർത്ഥനകളാണ് പ്രേക്ഷകരുടേത്. ഒരിക്കലും തനിക്ക് രോഹിത്തുമായി പെട്ടെന്ന് മാനസികമായി ഒത്തുചേരാൻ കഴിയില്ലെങ്കിലും മക്കളുടെയും അച്ഛന്റെയും സന്തോഷത്തിനുവേണ്ടിയും പണ്ടെങ്ങോ രോഹിത്തിനോടുണ്ടായിരുന്ന ഒരു സൗഹൃദം മനസ്സിൽ ഉള്ളതുകൊണ്ടുമാണ് സുമിത്ര ഈ വിവാഹത്തിന് തയ്യാറായതെന്നാണ് പ്രേക്ഷകർ പറയുന്നത്.
വിവാഹത്തിനെത്തുന്ന സെലിബ്രെറ്റി ഗസ്റ്റ് ഇത്തവണ ആര് എന്നതും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. അതേ സമയം വിവാഹം ഇങ്ങനെ നീട്ടിക്കൊണ്ടുപോകല്ലേ എന്നും പ്രേക്ഷകർ പറഞ്ഞുവെക്കുന്നുണ്ട്. ജനുവരി അഞ്ച് എന്ന് പറഞ്ഞിട്ട് ഇപ്പോഴും വിവാഹം നടക്കാത്തതിൽ പ്രേക്ഷകർക്ക് പരാതിയുണ്ട്. എന്തായാലും അടുത്ത ആഴ്ച വിവാഹം നടക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
