ശ്രീനിലയത്തിൽ ഇനി ഇരട്ടിമധുരത്തിന്റെ ആഘോഷനാളുകൾ..!! സഞ്ജന ഗർഭിണിയാകുന്നു… | Kudumbavilakku Today

Kudumbavilakku Today : സുമിത്രയുടെ പോരാട്ടങ്ങളുടെ കഥയാണ് കുടുംബവിളക്ക്. സ്വന്തം മക്കൾക്ക് വേണ്ടി പൊരുതിജീവിക്കുന്ന അമ്മയാണ് സുമിത്ര എന്ന വീട്ടമ്മ. സ്വന്തം കുടുംബത്തെ രക്ഷിക്കാൻ തുനിഞ്ഞിറങ്ങിയ സുമിത്രയെ തകർക്കാൻ ഏത് ദുഷ്ടശക്തിക്കാണ് കഴിയുക? ശ്രീനിലയത്തിൽ ജന്മദിനാഘോഷങ്ങൾ നടക്കുകയാണ്. അച്ചാച്ചന്റെ ബെർത്ത്ഡേ അടിച്ചുപൊളിക്കുകയാണ് ഏവരും. ആ ആഘോഷം തകർക്കാനും വേദിക പ്ലാനിടുന്നത് സരസ്വതിയമ്മയിലൂടെയാണ്. ശ്രീനിലയത്തിലെ വിശേഷങ്ങളിൽ എപ്പോഴും പ്രേക്ഷകരെ ആകർഷിക്കാറുള്ള ഒരു കാര്യം സുമിത്രയും അച്ചാച്ചനും തമ്മിലുള്ള സ്‌ട്രോങ് ബോണ്ടിങ് ആണ്.

അച്ചാച്ചന് വേണ്ടി ശ്രീനിലയത്തിൽ പാട്ടിന്റെ വസന്തം തീർക്കുന്നതും ഇത്തവണ സുമിത്ര തന്നെയാണ്. എന്നാൽ ആഘോഷങ്ങൾക്കിടയിൽ ആ അപകടം സംഭവിക്കുകയാണ്. സഞ്ജന ബോധരഹിതയായി വീഴുന്നു. എന്നാൽ അതിന് പുറകിൽ വേദികയുടെ കുതന്ത്രം ഒന്നുമുണ്ടെന്ന് കരുതേണ്ടതില്ല. സഞ്ജന ഒരു അമ്മയാകാൻ പോകുന്നുവെന്ന വിശേഷം തന്നെയായിരിക്കും ശ്രീനിലയത്തെ ഇനി സന്തോഷഭരിതമാക്കുന്നത്. ശ്രീനിലയത്തിൽ ഒരു കുഞ്ഞിക്കാൽ എത്തുന്നത്തോടെ ഏവരെയും അത്‌ ആഹ്ലാദത്തിലാഴ്ത്തും എന്നതിന് സംശയമില്ല.

എന്നാൽ ഇനി അറിയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ബെർത്ഡേ പാർട്ടി കുളമാക്കാൻ വേദിക ചെയ്തുവെച്ച ആ പ്ലാൻ… അതെന്തായിരുന്നു? സുമിത്രയെ തേടി ഇനിയും ആ ദുരന്തം അവിടെ കാത്തിരിക്കുന്നുണ്ടോ? എന്തായാലും പുതിയ കാഴ്ചകൾക്ക് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ. ഓഫീസിലെ സഹപ്രവർത്തകയായ വേദികയോട് സിദ്ധുവിനുണ്ടായ അടുപ്പം സുമിത്ര തിരിച്ചറിഞ്ഞത് ഏറെ വൈകിയായിരുന്നു.

അപ്പോഴേക്കും അവർ കൂടുതൽ അടുത്തിരുന്നു. സുമിത്രയിൽ നിന്നും സിദ്ധുവിനെ തട്ടിയെടുക്കുകയായിരുന്നു വേദിക. സമ്പത്തിനെപ്പോലെ ഒരാളുമായുള്ള ജീവിതം വേണ്ടെന്ന് വെച്ചിട്ടാണ് വേദിക സുമിത്രയുടെ ജീവിതം നശിപ്പിക്കാനൊരുങ്ങിയത്. തന്റെ ആജീവനാന്തശത്രുവായി സുമിത്രയെ പ്രഖ്യാപിച്ചുകൊണ്ട് വേദിക അങ്കം മുറുക്കുകയായിരുന്നു. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് കുടുംബവിളക്ക്. നടി ചിത്ര ഷേണായിയാണ് പരമ്പരയുടെ നിർമ്മാതാവ്.

Watch Kudumbavilakku