രോഹിതും സുമിത്രയും ഒന്നിക്കുന്നു..!? വിവരമറിഞ്ഞു തകർന്നു സിദ്ദു… കുടുംബവിളക്കിൽ ഇനി നിർണ്ണായക വഴിത്തിരിവുകൾ… | Kudumbavilakku Today 20 June 2022

Kudumbavilakku Today 20 June 2022 : മലയാളികളുടെ സ്വീകരണമുറികളിൽ ഒരു നിലവിളക്കുമായി കടന്നുവന്ന വീട്ടമ്മയാണ് സുമിത്ര. സുമിത്രയുടെ ജീവിതവും ജീവതവഴിയിലെ പ്രതിസന്ധികളും അന്നും ഇന്നും മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. ഇന്ന് സുമിത്രയോട് പ്രേക്ഷകർ ചോദിക്കുന്ന ഒന്നുണ്ട്. ഇന്നേവരെ നിങ്ങൾ നൽകിയ സ്നേഹം അവഗണിച്ച്, നിങ്ങൾ നിറവേറ്റുന്ന കടമകൾ മറന്നുകൊണ്ട്, നിങ്ങളുടെ മക്കളെക്കുറിച്ച് ഓർക്കാതെ മറ്റൊരു സ്ത്രീയോടൊപ്പം ജീവിക്കാൻ ഇറങ്ങിത്തിരിച്ച സിദ്ധുവിനെ ഇനിയും നിങ്ങൾക്ക് വേണോ? ഒരു ഭർത്താവായി അയാളെ നിങ്ങൾക്ക് വേണ്ട എന്ന് തന്നെയാകും ഉത്തരം.

അങ്ങനെ വരുമ്പോഴാണ് കുടുംബവിളക്ക് പരമ്പരയുടെ ഈയാഴ്ച്ചത്തെ പ്രൊമോ വീഡിയോ ഏറെ പ്രസക്തമാകുന്നത്. രോഹിത്തിന് സുമിത്രയോടുണ്ടായിരുന്ന, ഇന്നും അയാൾ മനസ്സിൽ സൂക്ഷിക്കുന്ന ആ പ്രണയം സിദ്ധാർഥ് തിരിച്ചറിയുകയാണ്. അസ്വസ്ഥമായ മനസുമായി സിദ്ധു രോഹിത്തിനരികിലെത്തുന്നതും പുതിയ പ്രൊമോ വീഡിയോയിൽ കാണാം.എന്നാൽ രോഹിത്ത് സമ്മതിക്കുകയാണ്, ഇന്നും താൻ മനസ്സിൽ സൂക്ഷിക്കുന്ന ആ പാവനമായ പ്രണയം. അതോടെ സിദ്ധു തളർന്നുപോവുകയാണ്.

Kudumbavilakku Today 20 June 2022
Kudumbavilakku Today 20 June 2022

കുടുംബവിളക്ക് പരമ്പരയുടെ മറ്റ് ഭാഷാപതിപ്പുകളിൽ സുമിത്രയും രോഹിത്തും ഒന്നാകുക തന്നെയാണ് ചെയ്യുന്നത്. പുതിയ പ്രൊമോ കണ്ടതോടെ സുമിത്രയെയും രോഹിത്തിനെയും ഒന്നിപ്പിക്കാനുള്ള പരിപാടി തന്നെയാണോ ഇപ്പോൾ മലയാളത്തിലും ചെയ്യാൻ പോകുന്നതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. പ്രതീഷിന്റെ കുഞ്ഞിനെ നശിപ്പിക്കാൻ ഡോക്ടർ ഇന്ദ്രജ മുന്നിട്ടിറങ്ങിയിട്ടുണ്ട്. എന്നാൽ ആ ശ്രമങ്ങൾ വിജയിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.

ശീതളിന്റെ പ്രണയം പരമ്പരയിൽ മൊത്തത്തിൽ ഒരു വയ്യാവേലിയാണ്. അമ്മയെ ചതിക്കുന്ന മകളായി ശീതളിനെ അടിവരയിട്ട് കാണിക്കുകയാണ് കഥാകൃത്ത്. എന്നാൽ അൽപ്പം ബോറിങ് ആയ ഒരു ട്രാക്ക് ആയിപ്പോയി അതെന്നാണ് പ്രേക്ഷകർ തന്നെ അഭിപ്രായപ്പെടുന്നത്. എന്തായാലും രോഹിത്തിന്റെ കാര്യത്തിൽ സുമിത്ര എന്ത് തീരുമാനമെടുക്കുന്നു എന്നതാണ് ഇനി പ്രധാനം. അതറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ.