ശ്രീനിലയത്തിൽ സന്തോഷത്തിന്റെ മറ്റൊരു ആഘോഷം കൂടി!! കുഞ്ഞുവാവക്ക് നൂലുകെട്ട്; ആഹ്ളാദത്തിനിടയിലും ഒരു തർക്ക വിഷയമായി സിദ്ധു… | Kudumbavilakku Today 11/3/2023 Malayalam

Kudumbavilakku Today 11/3/2023 Malayalam: മലയാളികൾ നെഞ്ചിലേറ്റിയ മലയാള പരമ്പരകളിൽ ഏറ്റവും ജനപ്രീതി നേടിയ പരമ്പരയാണ് കുടുംബവിളക്ക്. കഥയുടെ ഇതിവൃത്തം തന്നെയാണ് മറ്റു പരമ്പരകളിൽ നിന്നും ഈ പരമ്പരയെ വ്യത്യസ്തമാക്കുന്നതിന് കാരണമായി തീർന്നത്. തുടക്കത്തിൽ വളരെ മോശം പ്രതികരണമാണ് പരമ്പരയ്ക്ക് ലഭിച്ചിരുന്നത് എങ്കിലും പിന്നീടുള്ള കഥാ മുഹൂർത്തങ്ങൾ പ്രേക്ഷകർക്കിടയിൽ വലിയ മുന്നേറ്റമാണ് നടത്തിയത്.

കഥയിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ സ്വന്തം കുടുംബത്തിലെ അംഗങ്ങൾ എന്ന പോലെയാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലൂടെ ഓരോ താരങ്ങളും പങ്കുവയ്ക്കുന്ന വീഡിയോകൾ വളരെ പെട്ടെന്നാണ് ജനശ്രദ്ധ നേടാറുള്ളത്. കുടുംബവിളക്ക് പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീര വാസുദേവാണ്. ഇവർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് സുമിത്ര.

ഇവരുടെ ഭർത്താവായി വേഷമിടുന്നത് കൃഷ്ണകുമാർ മേനോൻ ആണ്. സിദ്ധാർത്ഥ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇരുവരും വിവാഹബന്ധം വേർപ്പെടുത്തിയതിനു ശേഷമുള്ള കഥാമൂർത്തങ്ങൾ വളരെയധികം ശ്രദ്ധേയമാണ്. ഇപ്പോഴിതാ ശ്രീനിലയത്തിലെ പ്രതീഷിന്റെ കുഞ്ഞിന്റെ നൂലുകെട്ടൽ ചടങ്ങാണ് പരമ്പരയിൽ കാണിക്കുന്നത്. സന്തോഷകരമായി ശ്രീനിലയം വീട്ടിലെ ചടങ്ങ് നടത്തുമ്പോൾ അവിടെ ഒരു പ്രശ്നമുണ്ടാക്കാൻ ഇറങ്ങിത്തിരിക്കുകയാണ് സിദ്ധാർത്ഥ്. അതിനായി എന്തോ ഒരു വിഷയം ശ്രീനിലയത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഈ സന്ദർഭത്തിൽ സുമിത്രയുടെ നിലപാട് എന്താകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. സുമിത്രയെയും രോഹിത്തിനെയും ഒരിക്കലും സന്തോഷത്തോടെ ജീവിക്കാൻ വിടില്ല എന്ന ഉദ്ദേശത്തിലാണ് ഇപ്പോൾ സിദ്ധാർത്ഥ്. താൻ വിചാരിച്ചത് പോലെ തന്റെ ദാമ്പത്യം അത്ര സുഖകരമല്ലാത്തതുകൊണ്ട് സുമിത്രയും സന്തോഷത്തോടെ ജീവിക്കരുത് എന്നാണ് സിദ്ധാർത്ഥ് കരുതുന്നത്. അതിനുവേണ്ടി പഠിച്ച പണി പതിനെട്ടും നടത്തുകയാണ് ഇയാൾ. സുമിത്രയുടെ നിലപാട് എന്താകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.

Rate this post