കുടുംബവിളക്ക് താരങ്ങൾ മക്കൾക്കൊപ്പം ഗർഭിണി മൃദുലയോടൊത്ത്; വരാനിരിക്കുന്നത് ജൂനിയർ മൃദുലയോ ജൂനിയർ യുവയോ..!? | Kudumbavilakku Fame Athira Madhav And Parvathy Arun With Babies

Kudumbavilakku Fame Athira Madhav And Parvathy Arun With Babies : അങ്ങനെ യാമി ബേബിയും റേ ബേബിയും കണ്ടുമുട്ടിയിരിക്കുകയാണ്. ആദ്യകാഴ്ചയിൽ തന്നെ ഉറ്റസുഹൃത്തുക്കളായി, ഒട്ടും പിരിയാനാകാത്ത വിധം കുഞ്ഞിക്കൈകൾ പരസ്പരം ചേർത്തുപിടിച്ച് അവർ കളിച്ചുതുടങ്ങി. ചെറുതായി വഴക്കിട്ടു, ഇണങ്ങിയും പിണങ്ങിയും കുറേയധികം നേരം കടന്നുപോയി. കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ആതിര മാധവും പാർവതി വിജയും. രണ്ടുപേരും പ്രേക്ഷകപ്രിയപരമ്പര കുടുംബവിളക്കിലെ അഭിനേതാക്കൾ ആയിരുന്നു.

സീരിയലിലെ അണിയറപ്രവർത്തകനോടൊപ്പം ഒളിച്ചോടിപ്പോയി വിവാഹം ചെയ്ത പാർവ്വതി അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. ആതിരയാകട്ടെ ഗർഭിണിയായതിനെ തുടർന്നാണ് സീരിയൽ ഉപേക്ഷിച്ചത്. നടി മൃദുലാ വിജയുടെ സഹോദരിയാണ് പാർവതി വിജയ്. കുടുംബവിളക്കിൽ അഭിനയിച്ചു കൊണ്ടിരുന്ന സമയത്ത് ആതിരയും പാർവതിയും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ലൊക്കേഷൻ ഫൺ വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Kudumbavilakku Fame Athira Madhav And Parvathy Arun With Babies
Kudumbavilakku Fame Athira Madhav And Parvathy Arun With Babies

ഇപ്പോഴിതാ ഇരുവരുടെയും കുഞ്ഞുങ്ങൾ ഒന്നിച്ച് കണ്ടുമുട്ടിയതിൻറെ ഒരു വീഡിയോയാണ് പാർവതി തൻറെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഏറെ രസകരമായ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ആരാധകരുടെ മനം കവർന്നുകഴിഞ്ഞു. ഈ വീഡിയോയിൽ മൃദുലയും ഉണ്ട്. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ജോഡിയാണ് മൃദുല-യുവ. മൃദ്വക്ക് ഒരു കുഞ്ഞു പിറക്കാനിരിക്കുകയാണ്. ഈ അവസരത്തിലാണ് യാമി ബേബിയുടെയും റേ ബേബിയുടെയും കൂടിക്കാഴ്ച്ച.

പാർവതി പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ ഒട്ടനേകം പേർ കണ്ടുകഴിഞ്ഞു. ആരാധകരുടെ രസകരമായ കമ്മന്റുകളും വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. മൃദുലയുടെ കുഞ്ഞ് വന്നതിന് ശേഷം മൂന്നുപേരും ഒന്നിച്ച് കൂടട്ടെ എന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. കുടുംബവിളക്കിൽ നിന്നും പിന്മാറിയ പാർവതിയും ആതിരയും പിന്നീട് പ്രേക്ഷകർക്കരികിലെത്തിയത് സോഷ്യൽ മീഡിയ വഴി ആയിരുന്നു. രണ്ട് പേർക്കും സ്വന്തമായി യൂ ടൂബ് ചാനലുമുണ്ട്.