ഇന്റർവ്യൂ ചോദിച്ചിട്ട് തരില്ല എന്നു പറഞ്ഞ നടൻ ശ്രീരാം ആണ്; കുടുംബവിളക്കിലെ അനിരുദ്ധ് പറയുന്നു… | Kudumbavilakku Fame Anand Narayanan Reveals About Actor Sreeram Malayalam

Kudumbavilakku Fame Anand Narayanan Reveals About Actor Sreeram Malayalam : ഇന്റർവ്യൂ ചോദിച്ചിട്ട് തരില്ല എന്നുപറഞ്ഞ നടൻ ശ്രീരാം ആണ്..!!കുടുംബവിളക്കിലെ അനിരുദ്ധ് പറയുന്നു… ഏറെ ആരാധകരുള്ള ഒരു താരമാണ് നടൻ ആനന്ദ് നാരായൺ. കുടുംബവിളക്ക് എന്ന പരമ്പരയിൽ ഡോക്ടർ അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ആനന്ദ് പ്രേക്ഷകപ്രീതി നേടിയത്. ഇതിനുമുന്നേയും ഒട്ടേറെ പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ടെകിലും കുടുംബവിളക്കിലെ അനിരുദ്ധ് എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുവെക്കുകയായിരുന്നു. തുടക്കത്തിൽ നെഗറ്റീവ് ഷേഡിലായിരുന്നെങ്കിലും ഇപ്പോൾ അമ്മയെ ഏറെ സ്നേഹിക്കുന്ന ഒരു മകനായി പോസിറ്റീവ് ടച്ചുള്ള കഥാപാത്രമായി മാറുകയാണ് ഡോക്ടർ അനിരുദ്ധ്.

സ്വന്തമായി യൂ ടൂബ് ചാനലുമുള്ള ആനന്ദ് ആകർഷകമായ വീഡിയോകളാണ് എപ്പോഴും പങ്കുവെക്കാറുള്ളത്. സീരിയൽ രംഗത്തുനിന്നുള്ള പലരുടെയും എക്സ്ക്ലൂസീവ് അഭിമുഖങ്ങൾ ആനന്ദിന്റെ ചാനലിൽ പ്രത്യക്ഷപ്പെടാറുണ്ട്.ആനന്ദിന്റെ അവതരണശൈലിയിലെ മികവും പ്രേക്ഷകർ എടുത്തുപറയാറുള്ള ഒന്ന് തന്നെയാണ്. ഇപ്പോഴിതാ പ്രേക്ഷകരുടെ ചില ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞെത്തിയിരിക്കുകയാണ് ആനന്ദ്. ശിവാജ്ഞലിമാരുടെ ഇന്റർവ്യൂ ചാനലിൽ ഉടൻ ഉണ്ടാകുമോ എന്നതായിരുന്നു ഒരു പ്രേക്ഷകന്റെ ചോദ്യം. ഈ ചോദ്യം പലപ്പോഴും തന്റെ മുൻപിൽ പ്രേക്ഷകർ വെച്ചിട്ടുള്ളതാണെന്നും എന്നാൽ ശിവാജ്ഞലിമാരായെത്തുന്ന സജിനെയും ഗോപികയെയും ഒരുമിച്ച് കിട്ടാൻ ബുദ്ധിമുട്ടാണെന്നുമായിരുന്നു ആനന്ദിന്റെ മറുപടി.

ഒരാൾ കൊച്ചിയിലും മറ്റേയാൾ കണ്ണൂരിലുമാണുള്ളത്. ഷൂട്ടിന് വേണ്ടി തിരുവനതപുരത്ത് എത്തുമ്പോഴും കോവിഡ് ടെസ്റ്റ് ചെയ്ത് ലൊക്കേഷനിൽ കയറിയാൽ പിന്നെ ഷൂട്ട് തീർന്നാലേ ഇറങ്ങൂ. ഇതൊക്കെക്കൊണ്ടാണ് അവരെ ഇന്റർവ്യൂവിൽ കൊണ്ടുവരാൻ സാധിക്കാത്തത്. കുടുംബവിളക്കിലെ സുമിത്രയെ ചാനലിൽ കൊണ്ടുവന്നൂടെ എന്നും ഒരു ആരാധകൻ ചോദിച്ചിരുന്നു.എന്നാൽ നടി മീര വാസുദേവ് ഉയർന്ന റേറ്റിങ് ഉള്ള താരമാണെന്നും അതിനാൽ ചാനലുമായി ഒരു എഗ്രിമെന്റ് വെച്ചിട്ടാണ് സീരിയലിൽ അഭിനയിക്കുന്നതെന്നുമായിരുന്നു ആനന്ദ് പറഞ്ഞത്. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയല്ലാതെ ഒരു പ്രൊമോഷനും ചെയ്യാൻ മീരചേച്ചിക്ക് അനുവാദം ഇല്ല.

അതുകൊണ്ടാണ് മീരചേച്ചിയുടെ അഭിമുഖം നടക്കാത്തത്. അതല്ലാതെ മീരചേച്ചിയും ഞാനും തമ്മിൽ യാതൊരു പ്രശ്നവുമില്ല. ഇതേ കാരണം കൊണ്ടാണ് പ്രേക്ഷകർ പലവട്ടം ആവശ്യപ്പെട്ടിട്ടും മൗനരാഗത്തിലെ നായിക ഐശ്വര്യ റാംസായിയെയും ചാനലിൽ കൊണ്ടുവരാൻ സാധിക്കാത്തത്.മൗനരാഗത്തിൽ സംസാരിക്കാത്ത പെൺകുട്ടിയായത് കൊണ്ട് വേറെ ചാനലുകളിൽ പോയി സംസാരിക്കാൻ പറ്റില്ല. ചേട്ടൻ ഇന്റർവ്യൂ ചോദിച്ചിട്ട് തരാത്ത ആർട്ടിസ്റ്റ് ആരെങ്കിലുമുണ്ടോ എന്ന ചോദ്യവും ആനന്ദ് നേരിട്ടിരുന്നു. കസ്തൂരിമാൻ സീരിയൽ ഹീറോ ശ്രീറാം ഇന്റർവ്യൂ തന്നില്ലെന്നും അദ്ദേഹം ഒരു യൂ ടൂബ് ചാനലിനും ഇന്റർവ്യൂ കൊടുക്കില്ലെന്ന് തീരുമാനിച്ചുപോയത് കൊണ്ടാണ് അതെന്നുമായിരുന്നു ആനന്ദിന്റെ പ്രതികരണം. ശ്രീറാം നോ പറഞ്ഞതിൽ തനിക്ക് വിഷമമില്ലെന്നാണ് ആനന്ദ് പ്രേക്ഷകരോട് പറഞ്ഞത്.

Rate this post