എല്ലാവരുടെയും അനുഗ്രഹവും സപ്പോർട്ടും ഉണ്ടാകണം; പുതിയ വിശേഷം പങ്കുവെച്ചു അമൃത നായർ… | Kudumbavilakku Fame Amrutha Nair Latest Happiness Malayalam

Kudumbavilakku Fame Amrutha Nair Latest Happiness Malayalam : മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി അമൃത നായര്‍. കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് അമൃതയെ മലയാളികള്‍ അറിഞ്ഞു തുടങ്ങിയത്. ഈ പരമ്പരയില്‍ സുമിത്രയുടെ മകളായ ശീതള്‍ എന്ന കഥാപാത്രം ആയിരുന്നു അമൃത നായര്‍ അവതരിപ്പിച്ചത്. നടി മൃദുല വിജയിയുടെ സഹോദരിയായ പാര്‍വതി വിജയ് ആയിരുന്നു ആദ്യം ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.

വിവാഹത്തെ തുടര്‍ന്ന് പാര്‍വതി സീരിയല്‍ വിട്ടതോടെയാണ് അമൃത ശീതളായി എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. എന്നാല്‍ സീരിയലുകളിലും റിയാലിറ്റി ഷോകളിലും മാത്രമല്ല സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അമൃതയുടേയും അമ്മയുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട് അമൃത പങ്കുവെക്കുന്ന വീഡിയോകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. അമൃത കുറച്ച് ദിവസങ്ങളായി ഫോട്ടോഷൂട്ടുകളുടെ തിരക്കിലാണ്. കൂടാതെ താരത്തിന് യൂട്യൂബ് ചാനലുമുണ്ട്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും അമൃത ഇതിലൂടെയാണ് പങ്കുവെയ്ക്കാറുള്ളത്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ച് പുതുയ വിശേഷവുമായി രംഗത്തെത്തിയിരിക്കുകയാണ് അമൃത. നീണ്ട ഇടവേളക്കു ശേഷം സീരിയല്‍ രംഗത്തേക്ക് തന്നെ തിരിച്ചെത്തുവാനുള്ള ഒരുക്കത്തിലാണ് താരം.

സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കളിവീട് എന്ന സീരിയലിൽ ആണ് അമൃത എത്തുന്നത്. റബേക്കയും നിതിനും നായികാ നായകന്മാരായി എത്തുന്ന സീരിയലാണ് ഇത്. ജനപ്രിയ സീരിയലുകളില്‍ ഒന്നായ കളിവീട് സീരിയലില്‍ താനും ഒരു ഭാഗം ആവുന്നു എന്ന വിശേഷമാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. ഇന്ന് ഏറെ സന്തോഷമുള്ള ദിവസമാണെന്നും ഒരു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മിനിസ്‌ക്രീന്‍ രംഗത്തേക്ക് വരികയാണ് എന്ന് അമൃത പറഞ്ഞത്. സംവിധായകന്‍ കുറുപ്പ് മാരാരിക്കുളം സംവിധാനം ചെയ്യുന്ന കളിവീട് എന്ന സീരിയലിലൂടെ ആണ് ഇപ്പോള്‍ അമൃത തിരിച്ച് വരവ് നടത്തുന്നത്.