വൃത്തികെട്ട മുഖം വേണ്ടെന്ന് പറഞ്ഞ് സംവിധായകൻ..!! ഇപ്പോഴും കല്യാണം കഴിഞ്ഞിട്ടില്ല… | Kudumbavilakku Actor Pathmakumar Real Life Story

Kudumbavilakku Actor Pathmakumar Real Life Story : കുടുംബവിളക്കിന്റെ പ്രേക്ഷകർക്ക് ഇദ്ദേഹത്തെ ഏറെയിഷ്ടമാണ്. കാരണം സുമിത്രയെ പിന്തുണക്കുന്ന വളരെ കുറച്ചുപേരിൽ ഒരാളാണ് ഇദ്ദേഹവും. പറഞ്ഞുവരുന്നത് കഥയിലെ മൊട്ട പോലീസ് ഓഫീസറെക്കുറിച്ചാണ്. നടൻ പത്മകുമാറാണ് ഏറെ പ്രധാനപ്പെട്ട ഈ പോലീസ് കഥാപാത്രത്തിന് ജീവൻ നൽകുന്നത്. സുമിത്രയെ പല അപകടങ്ങളിൽ നിന്നും രക്ഷിക്കുന്നത് പദ്മകുമാർ അവതരിപ്പിക്കുന്ന ഈ പോലീസ് ഓഫീസറാണ്.

യഥാർത്ഥജീവിതത്തിൽ ഇന്നും ഒരു ബാച്ചിലറായി തുടരുന്ന പദ്മകുമാർ, എം ജി ശ്രീകുമാർ അവതാരകനായെത്തുന്ന ‘പറയാം നേടാം’ എന്ന പരിപാടിയിൽ എത്തിയപ്പോഴാണ് തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. ഇതുവരെ വിവാഹം കഴിക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് പൊടുന്നനെ ഉത്തരമുണ്ടായിരുന്നു താരത്തിന്. ‘നമുക്കിഷ്ടപ്പെട്ടവരെ കല്യാണം കഴിക്കാന്‍ കഴിഞ്ഞില്ല എന്നുള്ളത് ഒരു സത്യമാണ്. കല്യാണം കഴിക്കേണ്ട സമയത്ത് നമുക്ക് ഇഷ്ടപ്പെടാത്ത ഒരു സാഹചര്യം കൂടി വന്നു.

അതൊക്കെയാണ് യഥാർത്ഥ സത്യം. അല്ലാതെ വിവാഹത്തിനെതിരായി പ്രത്യേകിച്ച് ഒന്നും സംഭവിച്ചതല്ല. എനിക്ക് 3 സഹോദരങ്ങളാണുള്ളത്. മൂത്തസഹോദരനും എന്നെപ്പോലെ വിവാഹിതനല്ല. പുള്ളിയും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് വിവാഹം കഴിക്കാതിരുന്നത്.’ ഇനിയൊരു വിവാഹത്തിന്റെ ആലോചന വന്നാൽ എന്തായിരിക്കും സമീപനം എന്നും എം ജി ശ്രീകുമാർ ചോദിക്കുന്നുണ്ട്. ചേർന്നുപോകാൻ പറ്റുന്നതാണെങ്കിൽ യെസ് പറയും എന്നാണ് പദ്മകുമാർ നൽകിയ മറുപടി.

കുട്ടിക്കാലം മുതൽ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും തന്റെ ഫിഗർ അതിന് തടസമായി എന്നും താരം പറയുന്നു. മറ്റുള്ളവർ തള്ളിപ്പറഞ്ഞപ്പോഴും സ്വയം തളരാൻ തയ്യാറായില്ല. 22 വയസുള്ളപ്പോൾ ഒരു സംവിധായകൻ വിളിച്ചു. കുറേ പേരെ അദ്ദേഹത്തിന് ആവശ്യമുണ്ടായിരുന്നു. എന്നാൽ ഒരു വൃത്തികെട്ട മുഖമുള്ള ആളെ വേണ്ടെന്ന് പറഞ്ഞു. പക്ഷേ താൻ വീണ്ടും പരിശ്രമിച്ചു. ഇതിനിടയിൽ ജോലിക്കായി അമേരിക്കയിൽ പോയി. പക്ഷേ അവിടന്ന് തിരിച്ചുവന്നപ്പോൾ അഭിനയമോഹവുമായി വീണ്ടും ഇന്ഡസ്ട്രിയിലെത്തി. കുടുംബവിളക്കിൽ ആദ്യം വെറും മൂന്നുദിവസത്തെ ഷൂട്ട് ആയിരുന്നു. പിന്നീട് അത്‌ സ്ഥിരമായി.

Rate this post